HOME
DETAILS

കോഴിക്കോട് എട്ടുവയസ്സുകാരിയെ ലൈംഗികമായി പീഡിപ്പിച്ച കേസ്: 58-കാരന് 8 വർഷം കഠിനതടവും പിഴയും

  
Web Desk
November 03, 2025 | 4:33 PM

Kozhikode 8-year-old sexual assault case 58-year-old gets 8 years rigorous imprisonment and fine

കോഴിക്കോട്: റോഡിലൂടെ നടന്നുപോയ എട്ടുവയസ്സുകാരിയെ ലൈംഗികമായി അതിക്രമിച്ച കേസിൽ 58 വയസ്സുകാരന് 8 വർഷം കഠിന തടവും പിഴയും ശിക്ഷ വിധിച്ച് കോടതി. കോഴിക്കോട് സ്പെഷ്യൽ ഫാസ്റ്റ് ട്രാക്ക് പോക്സോ കോടതി ജഡ്ജി അമ്പിളി സി.എസ് ആണ് ശിക്ഷാവിധി പുറപ്പെടുവിച്ചത്.

 8 വർഷം കഠിന തടവിന് പുറമെ 50,000 രൂപ പിഴയൊടുക്കാനും കോടതി ഉത്തരവിട്ടിട്ടുണ്ട്. പിഴ അടയ്ക്കുന്നതിൽ വീഴ്ച വരുത്തിയാൽ പ്രതി നാലു മാസം അധിക തടവ് അനുഭവിക്കേണ്ടി വരും

കോഴിക്കോട് മടവൂർ സ്വദേശിയും ഒങ്ങോറമല നിവാസിയുമായ ഗോവിന്ദൻകുട്ടി (58) യെയാണ് കോഴിക്കോട് സ്പെഷ്യൽ ഫാസ്റ്റ് ട്രാക്ക് പോക്സോ കോടതി ശിക്ഷിച്ചത്.  

നടന്നുപോവുകയായിരുന്ന കുട്ടിയോട് പ്രതി ലൈംഗിക അതിക്രമം കാണിച്ചെന്നാണ് കേസ്. കൊടുവള്ളി പൊലീസ് സബ് ഇൻസ്പെക്ടർ അനൂപ് എ.പി ആണ് കേസ് രജിസ്റ്റർ ചെയ്തത്. തുടർന്ന് എസ്.ഐ. അഷ്റഫ് പി.കെ അന്വേഷണം നടത്തി കുറ്റപത്രം സമർപ്പിക്കുകയായിരുന്നു. പ്രോസിക്യൂഷനുവേണ്ടി അഡ്വ. ആർ.എൻ രഞ്ജിത്ത് ഹാജരായി.

 

A 58-year-old man in Kozhikode was sentenced to 8 years of rigorous imprisonment and fined ₹50,000 by a Fast Track POCSO Court for sexually assaulting an 8-year-old girl who was walking on the road. The convict, Govindankutty, an Ongoramala native, was tried after the Koduvalli police registered the case and submitted the chargesheet.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

സഹപ്രവർത്തകയെ ബലാത്സംഗം ചെയ്ത കേസ്; സ്കോട്ട്ലൻഡിൽ മലയാളി നഴ്സിന് ഏഴുവർഷത്തിലേറെ തടവ് ശിക്ഷ

International
  •  5 days ago
No Image

ആലുവ റെയിൽവേ സ്റ്റേഷനിൽ ട്രെയിൻ കാത്തുനിൽക്കുന്നതിനിടെ യുവാവ് കുഴഞ്ഞുവീണ് മരിച്ചു

Kerala
  •  5 days ago
No Image

സംസ്ഥാനത്തെ ദേശീയ പാതകളുടെ തകർച്ച: എല്ലാ റീച്ചുകളിലും സുരക്ഷാ ഓഡിറ്റ് നടത്തുമെന്ന് എൻ.എച്ച്.എ.ഐ

Kerala
  •  5 days ago
No Image

വിവാഹ വാർഷികാഘോഷത്തിനെത്തിയ യുവതി കെഎസ്ആർടിസി ബസ് കയറി മരിച്ചു; ഭർത്താവിന് ഗുരുതര പരുക്ക്

Kerala
  •  5 days ago
No Image

ഷാർജയിൽ എമിറേറ്റ്സ് റോഡിൽ ഗതാഗത നിയന്ത്രണം; ബദൽ റൂട്ടുകൾ പ്രഖ്യാപിച്ചു

uae
  •  5 days ago
No Image

പാലക്കാട് തെരഞ്ഞെടുപ്പ് ഡ്യൂട്ടിക്ക് പോയ സ്പെഷ്യൽ പൊലിസ് ടീമിന്റെ വാഹനം അപകടത്തിൽപ്പെട്ടു; അഞ്ച് പേർക്ക് പരുക്ക്

Kerala
  •  5 days ago
No Image

സുഹൃത്തുക്കൾക്കൊപ്പം പെരിയാറിൽ കുളിക്കാനിറങ്ങിയ യുവാവ് മുങ്ങി മരിച്ചു

Kerala
  •  5 days ago
No Image

ജനിതക മാറ്റം സംഭവിച്ച ബീജം വിതരണം ചെയ്തത് 14 യൂറോപ്യൻ രാജ്യങ്ങളിൽ; 197 കുട്ടികൾക്ക് അർബുദം സ്ഥിരീകരിച്ചു; ഡെൻമാർക്ക് സ്പേം ബാങ്കിനെതിരെ അന്വേഷണം

International
  •  5 days ago
No Image

ലേലത്തിൽ ഞെട്ടിക്കാൻ പഞ്ചാബ്‌; ഇതിഹാസമില്ലാതെ വമ്പൻ നീക്കത്തിനൊരുങ്ങി അയ്യർപട

Cricket
  •  5 days ago
No Image

ലോക്സഭയിലെ വാക്പോര്; അമിത് ഷായുടെ പ്രസംഗം നിലവാരം കുറഞ്ഞത്; ഉത്തരം മുട്ടുമ്പോൾ കൊഞ്ഞനം കാട്ടുന്ന സ്വഭാവം: കെ.സി വേണുഗോപാൽ എം.പി

National
  •  5 days ago