വിദ്യാർഥി കൺസെഷൻ ഓൺലൈനാകുന്നു; സ്വകാര്യ ബസുകളിലെ തർക്കങ്ങൾക്ക് പരിഹാരം
തിരുവനന്തപുരം: കെഎസ്ആർടിസിക്ക് പിന്നാലെ സ്വകാര്യ ബസുകളിലും വിദ്യാർഥികൾക്കുള്ള യാത്രാ കൺസെഷൻ ഇനി മുതൽ ഓൺലൈൻ വഴി. മോട്ടോർ വാഹന വകുപ്പിന്റെ (MVD) എംവിഡി ലീഡ്‌സ് (MVD LEADS) മൊബൈൽ ആപ്പ് വഴിയാണ് ഈ പുതിയ സംവിധാനം നടപ്പാക്കുന്നത്. ഇതോടെ കൺസെഷൻ സംബന്ധിച്ച് ബസ് ജീവനക്കാരും വിദ്യാർഥികളും തമ്മിലുണ്ടാകുന്ന തർക്കങ്ങൾ ഒഴിവാക്കാം.
പുതിയ സംവിധാനം എങ്ങനെ:
കൺസെഷൻ ആവശ്യമുള്ള വിദ്യാർഥികൾ മൊബൈൽ ആപ്പിൽ രജിസ്റ്റർ ചെയ്ത് അപേക്ഷ സമർപ്പിക്കണം.യാത്രചെയ്യേണ്ട പാത (റൂട്ട്) ഉൾപ്പെടെയുള്ള വിവരങ്ങൾ സഹിതം വിദ്യാലയ അധികൃതർ കൺസെഷന് ശുപാർശ നൽകും.വിദ്യാലയ അധികൃതരുടെ ശുപാർശ പരിശോധിച്ച് അതത് പ്രദേശത്തെ മോട്ടോർ വാഹന വകുപ്പ് ഓഫീസുകളാണ് കൺസെഷൻ അനുവദിക്കുക.കൺസെഷൻ അനുവദിക്കപ്പെട്ടാൽ ക്യൂആർ കോഡുള്ള ഒരു കൺസെഷൻ കാർഡ് ഓൺലൈനായി ലഭിക്കും. ഇതിന്റെ പ്രിൻ്റ് എടുത്ത് ഉപയോഗിക്കാം.മൊബൈൽ ഫോൺ ഉപയോഗിക്കുന്ന വിദ്യാർഥികൾക്ക് ആപ്പിലെ ക്യൂആർ കോഡ് നേരിട്ട് കണ്ടക്ടറെ കാണിക്കാം.കണ്ടക്ടറുടെ മൊബൈൽ ഫോണിൽ ഈ ക്യൂആർ കോഡ് സ്കാൻ ചെയ്യുമ്പോൾ ഏത് പാതയിലാണ് ടിക്കറ്റ് അനുവദിക്കേണ്ടതെന്ന് വ്യക്തമാകും.
നേട്ടങ്ങൾ:
കൺസെഷൻ സംബന്ധിച്ചുള്ള തർക്കം ഒഴിവാക്കാം.പഠനാവശ്യത്തിന് മാത്രമായി വിദ്യാർഥികളുടെ യാത്ര നിയന്ത്രിക്കാൻ പുതിയ സംവിധാനത്തിലൂടെ കഴിയും.സ്വകാര്യ ബസുകളിലെ യാത്രാസൗജന്യം സംബന്ധിച്ച വിശദമായ വിവരങ്ങൾ സർക്കാരിന് ലഭ്യമാകും.
ആപ്പിൽ രജിസ്റ്റർ ചെയ്യേണ്ടവർ:
സർക്കാർ അംഗീകൃത വിദ്യാലയങ്ങൾ, ബസ് ജീവനക്കാർ, വിദ്യാർഥികൾ എന്നിവർ ആപ്പിൽ രജിസ്റ്റർ ചെയ്യണം. സർക്കാർ അംഗീകൃത വിദ്യാലയങ്ങൾക്ക് മാത്രമേ കൺസെഷന് ശുപാർശ ചെയ്യാൻ കഴിയുകയുള്ളൂ.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."