HOME
DETAILS

കോട്ടയത്ത് ബിരിയാണിയിൽ ചത്ത പഴുതാര; ഹോട്ടലിന് 50000 രൂപ, സൊമാറ്റോയ്ക്ക് 25000 രൂപ പിഴ

  
November 03, 2025 | 5:05 PM

A centipede was found dead in biryani in Kottayam hotel fined 50000 Zomato 25000

കോട്ടയം: ബിരിയാണിയിൽ നിന്ന് ചത്ത പഴുതാരയെ കണ്ടെത്തിയ സംഭവത്തിൽ ഹോട്ടലിനും ഓൺലൈൻ ഭക്ഷണ വിതരണ പ്ലാറ്റ്‌ഫോമായ സൊമാറ്റോയ്ക്കും പിഴ ചുമത്തി ഉപഭോക്തൃ തർക്കപരിഹാര കമ്മിഷൻ. ഏറ്റുമാനൂർ സ്വദേശി വിഷ്ണു നൽകിയ പരാതിയിലാണ് കോട്ടയം ജില്ലാ ഉപഭോക്തൃ തർക്കപരിഹാര കമ്മിഷൻ സുപ്രധാന നടപടി സ്വീകരിച്ചത്.

ഭക്ഷണം പാകം ചെയ്ത ഹോട്ടൽ ഉടമ അമ്പതിനായിരം രൂപ നഷ്ടപരിഹാരമായി പരാതിക്കാരന് നൽകണം. കൂടാതെ, കോടതിച്ചെലവായി രണ്ടായിരം രൂപയും ബിരിയാണിയുടെ വിലയും തിരികെ നൽകാനും കമ്മിഷൻ ഉത്തരവിട്ടു. ഭക്ഷണം വിതരണം ചെയ്ത ഓൺലൈൻ പ്ലാറ്റ്‌ഫോമായ സൊമാറ്റോ 25,000 രൂപ നഷ്ടപരിഹാരം നൽകണമെന്നും കമ്മിഷൻ വ്യക്തമാക്കി.

കഴിഞ്ഞ വർഷം നവംബർ പത്തിനാണ് അതിരമ്പുഴയിലുള്ള ഹോട്ടലിൽ നിന്ന് സൊമാറ്റോ വഴി ഓർഡർ ചെയ്ത ബിരിയാണിയിൽ ചത്ത പഴുതാരയെ വിഷ്ണുവിന് കിട്ടിയത്. ഉടൻ തന്നെ പരാതിയുമായി സൊമാറ്റോയെ സമീപിച്ചെങ്കിലും ബിരിയാണിയുടെ വില തിരികെ നൽകാമെന്ന് അറിയിച്ചതല്ലാതെ പണം ലഭിച്ചില്ല. ഇതോടെ വിഷ്ണു ഭക്ഷ്യസുരക്ഷാ വകുപ്പിനും തുടർന്ന് ഉപഭോക്തൃ കമ്മിഷനിലും പരാതി നൽകുകയായിരുന്നു.

പാകം ചെയ്ത് വിതരണം ചെയ്ത ഭക്ഷണത്തിലാണ് പഴുതാരയെ കണ്ടെത്തിയത്. ഇത് ഹോട്ടലിന്റെ ഭാഗത്തുനിന്നും ഉണ്ടായ ഗുരുതര വീഴ്ചയാണെന്ന് കമ്മിഷൻ കണ്ടെത്തി. അതിനാൽ, ഭക്ഷണം പാകം ചെയ്ത ഹോട്ടലും അത് വിതരണം ചെയ്ത സൊമാറ്റോയും ഉപയോക്താവിന് പിഴ നൽകാൻ ബാധ്യസ്ഥരാണെന്ന് കമ്മിഷൻ ഉത്തരവിടുകയായിരുന്നു.

 

The Kottayam District Consumer Disputes Redressal Commission has imposed heavy fines on a hotel and the online food delivery platform, Zomato, after a customer, Vishnu from Ettumanoor, found a dead centipede in his biryani ordered via Zomato last November. The commission ruled that the hotel must pay ₹50,000 in compensation, along with court costs, while Zomato must pay ₹25,000. The ruling cited the presence of the insect in the cooked food as a serious lapse on the part of the hotel and the distributor.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

ലോക്സഭയിലെ വാക്പോര്; അമിത് ഷായുടെ പ്രസംഗം നിലവാരം കുറഞ്ഞത്; ഉത്തരം മുട്ടുമ്പോൾ കൊഞ്ഞനം കാട്ടുന്ന സ്വഭാവം: കെ.സി വേണുഗോപാൽ എം.പി

National
  •  2 days ago
No Image

ടെസ്റ്റ് ക്രിക്കറ്റിൽ ലോകത്തിലെ ഏറ്റവും സ്വാധീനമുള്ള താരം അവനാണ്: രവി ശാസ്ത്രി

Cricket
  •  2 days ago
No Image

ലോകം കീഴടക്കി രോഹിത്തും കോഹ്‌ലിയും; വമ്പൻ കുതിപ്പുമായി ഇതിഹാസങ്ങൾ

Cricket
  •  2 days ago
No Image

രാഷ്ട്രപതി ദ്രൗപദി മുർമു നാളെ മണിപ്പൂരിൽ; രണ്ടു ദിവസത്തെ ഔദ്യോഗിക സന്ദർശനം

National
  •  2 days ago
No Image

കാസർകോട് പ്ലസ് വൺ വിദ്യാർഥിയെ കാണാതായി: അന്വേഷണം ഊർജിതം

Kerala
  •  2 days ago
No Image

വോട്ട് ചെയ്യുന്നത് മൊബൈലിൽ പകർത്തി സമൂഹമാധ്യമങ്ങളിൽ പ്രചരിപ്പിച്ചു; നെടുമങ്ങാട് സ്വദേശിക്കെതിരെ കേസ് 

Kerala
  •  2 days ago
No Image

ഷാർജയിൽ വൻ ലഹരി വേട്ട; 17 കിലോഗ്രാം കൊക്കെയ്ൻ പിടികൂടി; തകർത്തത് നാല് രാജ്യങ്ങളിലായി വ്യാപിച്ചുകിടക്കുന്ന അന്താരാഷ്ട്ര ലഹരിക്കടത്ത് ശൃംഖല

uae
  •  2 days ago
No Image

ഡൽഹിയിൽ വായു മലിനീകരണം രൂക്ഷം; തന്തൂരി വിഭവങ്ങൾ പാകം ചെയ്യുന്നതിന് വിലക്ക്

National
  •  2 days ago
No Image

ആ താരം ഏപ്പോഴും മുന്നിലാണെന്ന നിരാശ റൊണാൾഡോക്കുണ്ട്: മുൻ സൂപ്പർതാരം

Football
  •  2 days ago
No Image

ഫിഫ അറബ് കപ്പ്: ക്വാർട്ടറിൽ യുഎഇക്ക് കടുപ്പം; എതിരാളികൾ നിലവിലെ ചാമ്പ്യന്മാർ

uae
  •  2 days ago