HOME
DETAILS

ചികിത്സാ പിഴവ്: 9 വയസ്സുകാരിയുടെ കൈമുറിച്ചുമാറ്റിയ സംഭവം, നഷ്ടപരിഹാരം ആവശ്യപ്പെട്ട് ആരോഗ്യമന്ത്രിക്ക് പരാതി

  
Web Desk
November 04, 2025 | 1:24 AM

kerala medical negligence 9-year-old girl loses arm health minister gets compensation complaint

പാലക്കാട്: ചികിത്സാ പിഴവിനെ തുടർന്ന് വലതുകൈ മുറിച്ചുമാറ്റേണ്ടി വന്ന പല്ലശ്ശന സ്വദേശിനിയായ ഒൻപത് വയസ്സുകാരിയുടെ വിഷയത്തിൽ, കുട്ടിയുടെ തുടർ ചികിത്സ ഉറപ്പാക്കാനും കുടുംബത്തിന് നഷ്ടപരിഹാരം നൽകാനും ആവശ്യപ്പെട്ട് യൂത്ത് കോൺഗ്രസ് ജില്ലാ ജനറൽ സെക്രട്ടറി ശ്യാം ദേവദാസ് ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോർജിനും ഡയറക്ടർക്കും പരാതി നൽകി.

സംഭവം: ഗുരുതരമായ പിഴവ്

കഴിഞ്ഞ സെപ്റ്റംബറിലാണ് പല്ലശ്ശന സ്വദേശിനിയായ ഒൻപത് വയസ്സുകാരി വിനോദിനി ഒടിഞ്ഞ കൈയുമായി ചികിത്സ തേടി ചിറ്റൂർ താലൂക്ക് ആശുപത്രിയിലും പിന്നീട് പാലക്കാട് ജില്ലാ ആശുപത്രിയിലും എത്തിയത്.തുടർ ചികിത്സയിലുണ്ടായ ഗുരുതരമായ പിഴവിനെ തുടർന്നാണ് കുട്ടിയുടെ വലതുകൈ മുട്ടിനു താഴെ വച്ച് മുറിച്ചുമാറ്റേണ്ടി വന്നത്.ഡോക്ടർമാരുടെ ഭാഗത്തുനിന്ന് ഗുരുതരമായ വീഴ്ച സംഭവിച്ചതായി ആരോഗ്യവകുപ്പ് നടത്തിയ അന്വേഷണത്തിലും കണ്ടെത്തിയിരുന്നു.

പരാതിയിലെ പ്രധാന ആരോപണങ്ങൾ

വീഴ്ച വരുത്തിയ ഡോക്ടർമാർക്കെതിരെ കുറ്റകരമായ അനാസ്ഥയുടെ പേരിൽ കാര്യക്ഷമമായ നടപടി എടുക്കാതെ സസ്പെൻഷനിൽ ഒതുക്കി.ഡോക്ടർമാരെ സംരക്ഷിക്കാനാണ് ആരോഗ്യവകുപ്പ് ശ്രമിക്കുന്നത്.ഒക്ടോബർ 3-ന് ഈ ആവശ്യങ്ങൾ ഉന്നയിച്ച് പരാതി നൽകിയിട്ടും ഇതുവരെ യാതൊരു നടപടിയും ഉണ്ടായില്ല.

നിലവിലെ അവസ്ഥയും സാമ്പത്തിക ബുദ്ധിമുട്ടും

കുട്ടി നിലവിൽ തുടർ ചികിത്സയുടെ ഭാഗമായി കോഴിക്കോട് മെഡിക്കൽ കോളേജ് ഐസിയുവിൽ ആണ്.കഴിഞ്ഞ ഒരു മാസത്തിനിടെ കുട്ടിയുടെ കൈയിക്ക് നാല് ശസ്ത്രക്രിയകൾ നടത്തി.ചികിത്സയ്ക്കും മരുന്നുകൾക്കും ആശുപത്രിയിൽ നിന്ന് സൗജന്യം ലഭിക്കുന്നുണ്ടെങ്കിലും, സാമ്പത്തികമായി പിന്നോക്കം നിൽക്കുന്ന കുടുംബം കുട്ടിയുടെ ഭക്ഷണമുൾപ്പെടെയുള്ള മറ്റ് ആവശ്യങ്ങൾക്കായി വലിയ ബുദ്ധിമുട്ട് നേരിടുകയാണ്.ജീവകാലം മുഴുവൻ വേദന നൽകുന്ന ഈ സംഭവത്തിൽ, നിസ്സഹായയായ കുട്ടിക്ക് അർഹമായ നഷ്ടപരിഹാരം ലഭ്യമാക്കാൻ അധികൃതർ എത്രയും പെട്ടെന്ന് നടപടിയെടുക്കണം എന്ന് പരാതിക്കത്തിൽ ആവശ്യപ്പെട്ടു.

 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

മയക്കുമരുന്ന് ഉപയോ​ഗത്തിനെതിരായ നിയമങ്ങൾ കർശനമാക്കി യുഎഇ; നിയമലംഘനം നടത്തുന്ന ഡോക്ടർമാർക്കും കനത്ത ശിക്ഷ

uae
  •  a day ago
No Image

തദ്ദേശ തെരഞ്ഞെടുപ്പ്: ഒന്നിലേറെ തവണ വോട്ട് ചെയ്യാൻ ശ്രമിച്ച യുവാവിനെ പൊലിസ് കസ്റ്റഡിയിലെടുത്തു

Kerala
  •  a day ago
No Image

പുതുവത്സരം പ്രമാണിച്ച് യുഎഇയിൽ അവധി പ്രഖ്യാപിച്ചു; പൊതുമേഖലാ ജീവനക്കാർക്ക് ജനുവരി 2-ന് 'വർക്ക് ഫ്രം ഹോം'

uae
  •  a day ago
No Image

തീവ്രമായ വൈരാഗ്യം: ചിത്രപ്രിയയെ അലൻ കൊലപ്പെടുത്തിയത് ആസൂത്രിതമായി; കൂടുതൽ തെളിവുകൾ തേടി പൊലിസ്

Kerala
  •  a day ago
No Image

യുഎഇയിലേക്കുള്ള വിമാന സർവീസുകൾ വെട്ടിക്കുറയ്ക്കില്ലെന്ന് ഇൻഡി​ഗോ; കുറയ്ക്കുക 10 ശതമാനം ആഭ്യന്തര സർവീസുകൾ

uae
  •  a day ago
No Image

ഇന്ത്യൻ ആരാധകർക്ക് സുവർണ്ണാവസരം; മെസ്സിക്കൊപ്പം ചിത്രമെടുക്കാം, അത്താഴം കഴിക്കാം; സ്വകാര്യ കൂടിക്കാഴ്ചാ പാക്കേജുകൾ പ്രഖ്യാപിച്ചു

Football
  •  a day ago
No Image

30,000 അടി ഉയരത്തിൽ വെച്ച് വിമാന ജീവനക്കാരന് കടുത്ത ശ്വാസംമുട്ടൽ; രക്ഷകരായി ഇന്ത്യൻ ഡോക്ടർമാർ

uae
  •  a day ago
No Image

ഇൻഡിഗോയ്ക്ക് കടിഞ്ഞാണിട്ട് ഡിജിസിഎ; യാത്ര മുടങ്ങിയവർക്ക് നഷ്ടപരിഹാരത്തിന് പുറമെ 10,000 രൂപയുടെ സൗജന്യ യാത്രാ വൗച്ചറും

National
  •  a day ago
No Image

'ഇനി പാലക്കാട്ട് തന്നെ തുടരും'; രാഹുല്‍ എംഎല്‍എ ഓഫീസില്‍

Kerala
  •  a day ago
No Image

യാത്രാ വിലക്ക് മുൻകൂട്ടി അറിയാൻ ദുബൈ പൊലിസിന്റെ സ്മാർട്ട് ആപ്പിൽ പുതിയ ഓപ്ഷൻ, എങ്ങനെ പരിശോധിക്കാം?

uae
  •  a day ago