HOME
DETAILS
MAL
സൗദിയില്‍ മലയാളി യുവാവ് ഉറക്കത്തിനിടെ ഹൃദയാഘാതംമൂലം മരിച്ചു
Web Desk
November 04, 2025 | 1:33 AM
ദമ്മാം: സൗദി അറേബ്യയിലെ ജുബൈലില്‍ പ്രവാസി മലയാളി യുവാവ് ഉറക്കത്തിനിടെ ഹൃദയാഘാതംമൂലം മരിച്ചു. കോഴിക്കോട് പയ്യോളി സ്വദേശി സുബീഷ് കങ്കാണി വളപ്പില്‍ (33) ആണ് മരിച്ചത്. രാത്രി ഡ്യൂട്ടി കിഞ്ഞ് ഉറങ്ങാന്‍ കിടന്ന സുബീഷിനെ പിറ്റേ ദിവസം രാവിലെ മരിച്ചനിലയില്‍ കണ്ടെത്തുകയായിരുന്നു. സ്വകാര്യ കണ്‍സ്ട്രക്ഷന്‍ കമ്പനിയില്‍ ജീവനക്കാരനായി ജോലി ചെയ്തു വരികയായിരുന്നു. ജുബൈല്‍ ജനറല്‍ ആശുപത്രി മോര്‍ച്ചറിയില്‍ സൂക്ഷിച്ചിരിക്കുന്ന മൃതദേഹം നടപടികള്‍ക്ക് ശേഷം നാട്ടില്‍ എത്തിച്ച് സംസ്‌കരിക്കും.
Summary: A young Malayali man died of a heart attack in his sleep in Saudi Arabia.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."