HOME
DETAILS

കോയമ്പത്തൂർ കൂട്ടബലാത്സംഗം: രക്ഷപ്പെടാൻ ശ്രമിച്ച 3 പ്രതികളെയും പൊലിസ് വെടിവെച്ച് വീഴ്ത്തി പിടികൂടി

  
Web Desk
November 04, 2025 | 4:29 AM

coimbatore molestation 3 accused arrested after police shoot them in leg during escape attempt

ചെന്നൈ: കോയമ്പത്തൂരിൽ എംബിഎ വിദ്യാർത്ഥിനിയെ തട്ടിക്കൊണ്ടുപോയി കൂട്ടബലാത്സംഗം ചെയ്ത കേസിൽ മൂന്ന് പ്രതികളെയും പൊലിസ് അറസ്റ്റ് ചെയ്തു. ഇവരെ കസ്റ്റഡിയിലെടുക്കുന്നതിനിടെ രക്ഷപ്പെടാൻ ശ്രമിച്ചപ്പോൾ പൊലിസ് വെടിയുതിർത്ത് വീഴ്ത്തുകയായിരുന്നു.

 ശിവഗംഗ സ്വദേശികളായ ഗുണ, സതീഷ്, കാർത്തിക്ക് എന്നിവരാണ് അറസ്റ്റിലായത്. ഇതിൽ സതീഷും കാർത്തിക്കും സഹോദരങ്ങളാണ്.കസ്റ്റഡിയിലെടുക്കുന്നതിനിടെ പൊലിസുകാരനെ ആക്രമിക്കാൻ ശ്രമിച്ചപ്പോഴാണ് പ്രതികളുടെ കാലിൽ വെടിവെച്ചതെന്ന് പൊലിസ് അറിയിച്ചു.പരിക്കേറ്റ പ്രതികളെ കോയമ്പത്തൂർ മെഡിക്കൽ കോളേജിൽ പ്രവേശിപ്പിച്ചു. പ്രതിരോധിക്കാൻ ശ്രമിക്കുന്നതിനിടെ കൈക്ക് പരിക്കേറ്റ ഒരു പൊലിസ് കോൺസ്റ്റബിളും ചികിത്സയിലാണ്.കഴിഞ്ഞ ഞായറാഴ്ച രാത്രി 11 മണിയോടെയായിരുന്നു സംഭവം.

വിമാനത്താവളത്തിന് സമീപം കാറിൽ പുരുഷ സുഹൃത്തിനൊപ്പം ഇരിക്കുകയായിരുന്ന എംബിഎ വിദ്യാർത്ഥിനിയെ ബൈക്കിലെത്തിയ മൂന്ന് യുവാക്കൾ ആക്രമിക്കുകയായിരുന്നു.കല്ലുകൊണ്ട് കാറിൻ്റെ ജനൽ തകർത്ത സംഘം, യുവാവിനെ വാൾകൊണ്ട് വെട്ടിയ ശേഷം യുവതിയെ തട്ടിക്കൊണ്ടുപോയി.ഭയന്നുപോയ യുവാവ് ഉടൻ തന്നെ അടുത്തുള്ള പൊലിസ് സ്റ്റേഷനിൽ വിവരമറിയിച്ചു.തുടർന്ന് നടത്തിയ പരിശോധനയിൽ പുലർച്ചെ നാല് മണിയോടെ വിമാനത്താവളത്തിൽ നിന്ന് ഒരു കിലോമീറ്റർ അകലെയുള്ള ആളൊഴിഞ്ഞ പറമ്പിൽ നിന്ന് വസ്ത്രമില്ലാത്ത നിലയിൽ അവശയായ പെൺകുട്ടിയെ കണ്ടെത്തുകയായിരുന്നു.യുവതിയെ പ്രതികൾ ക്രൂരമായി പീഡിപ്പിച്ചെന്ന് പൊലിസ് സ്ഥിരീകരിച്ചു.

പ്രതികൾക്കായി 7 പ്രത്യേക പൊലിസ് സംഘങ്ങൾ രൂപീകരിച്ചാണ് അന്വേഷണം നടത്തിയത്.സിസിടിവി ദൃശ്യങ്ങൾ കേന്ദ്രീകരിച്ചുള്ള അന്വേഷണത്തിനൊടുവിലാണ് മൂന്ന് പ്രതികളും പിടിയിലായത്.അതിജീവിത ഇപ്പോഴും ആശുപത്രിയിൽ ചികിത്സയിൽ തുടരുകയാണ്.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

പഴയ വാഹനങ്ങളുടെ ഫിറ്റ്നസ് ഫീസിൽ വൻ കുറവ്; കേന്ദ്രം കൂട്ടിയ തുക പകുതിയായി വെട്ടിച്ച് സംസ്ഥാന സർക്കാർ

Kerala
  •  13 hours ago
No Image

പരാതി നൽകിയതിന് പക; യുവാവിന്റെ തല തല്ലിപ്പൊളിച്ച പ്രതി പിടിയിൽ

Kerala
  •  13 hours ago
No Image

കെവിൻ വധക്കേസ്: കോടതി വെറുതെവിട്ട യുവാവ് തോട്ടിൽ മരിച്ച നിലയിൽ

Kerala
  •  14 hours ago
No Image

ബംഗ്ലാദേശിനെ എറിഞ്ഞിട്ട് വിഹാൻ; ലോകകപ്പിൽ ഇന്ത്യയ്ക്ക് രണ്ടാം വിജയം, സൂര്യവൻഷിക്ക് ലോക റെക്കോർഡ്

Cricket
  •  14 hours ago
No Image

ബോളിവുഡിൽ അവസരം നിഷേധിക്കപ്പെടുന്നുവെന്ന വെളിപ്പെടുത്തൽ; ഹിന്ദുമതത്തിലേക്ക് മടങ്ങൂ, ജോലി കിട്ടും'; എ.ആർ. റഹ്മാനെതിരെ വിദ്വേഷ പരാമർശവുമായി വിഎച്ച്പി

National
  •  14 hours ago
No Image

സഊദിയിൽ ഗുഹകളിൽ നിന്ന് അപൂർവ്വ കണ്ടെത്തൽ; 4,800 വർഷം പഴക്കമുള്ള പുള്ളിപ്പുലികളുടെ അപൂർവ്വ ‘മമ്മി’കൾ

Saudi-arabia
  •  14 hours ago
No Image

മാഞ്ചസ്റ്റർ ചുവപ്പ് തന്നെ; സിറ്റിയെ തകർത്ത് യുണൈറ്റഡ്, കാരിക്കിന് വിജയത്തുടക്കം

Football
  •  14 hours ago
No Image

ഒമാനിൽ പൊതുഗതാഗത രം​ഗത്ത് വൻ വിപ്ലവം; 2025-ൽ മുവാസലാത്ത് ബസുകളിൽ സഞ്ചരിച്ചത് 50 ലക്ഷത്തിലധികം യാത്രക്കാർ

oman
  •  14 hours ago
No Image

ഇൻഡിഗോയ്ക്ക് 22 കോടി പിഴ, വൈസ് പ്രസിഡന്റിനെ പുറത്താക്കാൻ ഉത്തരവ്; വിമാന പ്രതിസന്ധിയിൽ കടുത്ത നടപടിയുമായി ഡിജിസിഎ

uae
  •  15 hours ago
No Image

കുടുംബം മൊത്തം സ്വദേശി, ഒരാൾ മാത്രം വിദേശി: അസമിൽ ബംഗ്ലാദേശിയെന്നാരോപിച്ച് നാടുകടത്തിയ യുവതിയുടെ പൗരത്വം പരിശോധിക്കാൻ സുപ്രിംകോടതി

National
  •  8 hours ago