HOME
DETAILS

യുഎഇയിൽ ഏറെ വിലപ്പെട്ടതാണ് എമിറേറ്റ്സ് ഐഡി; ഐഡി കാർഡ് നഷ്ടപ്പെടുകയോ, മോഷ്ടിക്കപ്പെടുകയോ ചെയ്താൽ ഇനി പേടിക്കേണ്ട; പുതിയ കാർഡ് ലഭിക്കാൻ ഇക്കാര്യങ്ങൾ അറിഞ്ഞാൽ മതി

  
November 04, 2025 | 5:17 AM

lost or damaged emirates id heres how to apply for a replacement

ദുബൈ: യുഎഇയിൽ ഏറെ വിലപ്പെട്ടതാണ് എമിറേറ്റ്സ് ഐഡി. എന്നാൽ, എമിറേറ്റ്സ് ഐഡി കാർഡ് നഷ്ടപ്പെടുകയോ, മോഷ്ടിക്കപ്പെടുകയോ, അല്ലെങ്കിൽ കേടുപാടുകൾ സംഭവിക്കുകയോ ചെയ്താൽ എന്തു ചെയ്യും? വിഷമിക്കേണ്ട, ഏതാനും മിനിറ്റുകൾക്കുള്ളിൽ നിങ്ങളുടെ ഫോൺ ഉപയോഗിച്ച് തന്നെ പുതിയ കാർഡിനായി അപേക്ഷിക്കാം. ഫെഡറൽ അതോറിറ്റി ഫോർ ഐഡന്റിറ്റി, സിറ്റിസൺഷിപ്പ്, കസ്റ്റംസ് ആൻഡ് പോർട്ട് സെക്യൂരിറ്റി (ICP) വികസിപ്പിച്ച UAEICP എന്ന ഔദ്യോഗിക ആപ്പ് വഴിയാണ് പുതിയ കാർഡിനായി അപേക്ഷിക്കേണ്ടത്. 

ഘട്ടം 1: സംഭവം റിപ്പോർട്ട് ചെയ്യുക (Report the Incident)

  • കാർഡ് നഷ്ടപ്പെട്ടു എന്ന് മനസ്സിലായ ഉടൻ, അടുത്തുള്ള ICP കസ്റ്റമർ ഹാപ്പിനസ് സെന്ററിലെത്തി സംഭവം റിപ്പോർട്ട് ചെയ്യുക. ഇത് നിങ്ങളുടെ പഴയ കാർഡ് അസാധുവാക്കാനും ദുരുപയോഗം ചെയ്യുന്നത് തടയാനും സഹായിക്കും.
  • അടുത്തുള്ള സെന്റർ കണ്ടെത്താനായി icp.gov.ae/en/customer-happiness-centers എന്ന വെബ്സൈറ്റ് സന്ദർശിക്കുക.
  • കാർഡ് കേടായാല്‍: കേടായ കാർഡ് കൈവശം കരുതുക.
  • കാർഡ് നഷ്ടപ്പെടുകയോ മോഷ്ടിക്കപ്പെടുകയോ ചെയ്താല്‍: കാർഡിന്റെ ഒരു പകർപ്പ് (copy) ഹാജരാക്കുക. പകർപ്പില്ലെങ്കിൽ, നിങ്ങളുടെ ഐഡി നമ്പർ വിവരങ്ങളോ നഷ്ടപ്പെട്ട ഐഡിയുടെ പകർപ്പോ ICP-യുടെ സിസ്റ്റം വഴി അവർക്ക് നൽകാൻ സാധിക്കും.

ഘട്ടം 2: ആവശ്യമായ രേഖകൾ തയ്യാറാക്കുക (Prepare Documents)

കാർഡ് കൈമോശം വന്നത് ICP-യിൽ റിപ്പോർട്ട് ചെയ്യുമ്പോൾ താഴെ പറയുന്ന രേഖകൾ ആവശ്യമാണ്

നിർബന്ധമായും വേണ്ട രേഖകൾ:

  • ഒറിജിനൽ പാസ്‌പോർട്ട്
  • പാസ്‌പോർട്ടിന്റെ സാധുതയുള്ള പകർപ്പ്
  • റെസിഡൻസ് വിസയുടെ പകർപ്പ്
  • ICP മാനദണ്ഡങ്ങൾ പാലിക്കുന്ന, അടുത്ത കാലത്തെടുത്ത  പാസ്‌പോർട്ട് സൈസ് ഫോട്ടോ

ഓപ്ഷണൽ രേഖകൾ

  • പഴയ എമിറേറ്റ്സ് ഐഡിയുടെ പകർപ്പ് (മുൻവശവും പിൻവശവും)
  • സ്‌പോൺസറുടെ പാസ്‌പോർട്ട് പകർപ്പ്
  • പിതാവിന്റെ സ്‌പോൺസർഷിപ്പിലുള്ള ആശ്രിതർക്ക്: പിതാവിന്റെ പാസ്‌പോർട്ടിന്റെ പകർപ്പും എമിറേറ്റ്സ് ഐഡിയും.
  • ഒറിജിനൽ എൻട്രി പെർമിറ്റ്, ജനന സർട്ടിഫിക്കറ്റ്, ഡിസബിലിറ്റി സർട്ടിഫിക്കറ്റ് തുടങ്ങിയവ.

അതേസമയം, നിങ്ങളുടെ റെസിഡൻസി തരം അനുസരിച്ച് ICP അധികൃതർക്ക് കൂടുതൽ രേഖകൾ ആവശ്യപ്പെടാം.

ഘട്ടം 3: പുതിയ എമിറേറ്റ്സ് ഐഡിക്കുള്ള ഓൺലൈൻ അപേക്ഷ

UAEICP ആപ്പ് വഴി നിങ്ങൾക്ക് അപേക്ഷ പൂർണ്ണമായും ഫോണിൽ നിന്ന് തന്നെ ചെയ്യാൻ സാധിക്കും. 

ആപ്പ് ഡൗൺലോഡ് ചെയ്ത് ലോഗിൻ ചെയ്യുക

  • ആപ്പ് സ്റ്റോറിൽ നിന്നോ Google Play-യിൽ നിന്നോ UAEICP ഡൗൺലോഡ് ചെയ്യുക.
  • വേഗത്തിലുള്ള പ്രോസസ്സിംഗിനായി യുഎഇ പാസ് ഉപയോ​ഗിച്ച് ലോഗിൻ ചെയ്യുന്നതാണ് നല്ലത്. 
  • യുഎഇ പാസ് ഇല്ലെങ്കിൽ, നിങ്ങളുടെ ഇമെയിൽ വിലാസം ഉപയോഗിച്ച് ഒരു ICP അക്കൗണ്ട് രജിസ്റ്റർ ചെയ്യുക.

സേവനങ്ങൾ കണ്ടെത്തുക

  • മെനു ഓപന്‍ ചെയ്ത് “Replace Emirates ID for Residents” (റെസിഡൻ്റുമാർക്കുള്ള എമിറേറ്റ്സ് ഐഡി മാറ്റിസ്ഥാപിക്കൽ) എന്ന് തിരയുക.
  • Start Service (സർവീസ് ആരംഭിക്കുക) എന്നതിൽ ടാപ്പ് ചെയ്യുക.

അപേക്ഷ പൂരിപ്പിക്കുക

ആപ്പ് നിങ്ങളെ വിവിധ വിഭാഗങ്ങളിലേക്ക് നയിക്കും:

  • User Data: (പേര്, പൗരത്വം, സ്പോൺസർ നമ്പർ, പാസ്‌പോർട്ട് വിവരങ്ങൾ എന്നിവ) യുഎഇ ഉപയോഗിച്ചാൽ മുൻകൂട്ടി പൂരിപ്പിക്കും.
  • തിരിച്ചറിയൽ വിവരങ്ങൾ: യൂണിഫൈഡ് നമ്പർ, എമിറേറ്റ്സ് ഐഡി നമ്പർ തുടങ്ങിയ വിശദാംശങ്ങൾ സ്ഥിരീകരിക്കുക. കാർഡ് മാറ്റിസ്ഥാപിക്കുന്നതിനുള്ള കാരണം തിരഞ്ഞെടുക്കുക. പാസ്‌പോർട്ട് മാറ്റം, കേടുപാടുകൾ സംഭവിച്ച കാർഡ്, നഷ്ടപ്പെടുകയോ മോഷ്ടിക്കപ്പെടുകയോ ചെയ്തത് എന്നിവയിൽ ഒന്ന്.
  • Beneficiary Information: പൗരത്വം, ജനനസ്ഥലം (ഇംഗ്ലീഷിലും അറബിയിലും), മതം, വൈവാഹിക നില, യോഗ്യത, ജോലി തരം എന്നിവ നൽകുക.
  • Signature Option: പുതിയ കാർഡിൽ ഒപ്പ് മാറ്റാൻ ആഗ്രഹിക്കുന്നുവെങ്കിൽ തിരഞ്ഞെടുക്കുക. എങ്കിൽ, അപേക്ഷ സമർപ്പിച്ച ശേഷം ICP സെന്റർ സന്ദർശിക്കേണ്ടി വരും.
  • Passport Details, Residence and Contact Details, Delivery Address (പാസ്‌പോർട്ട്, വിലാസം, ഡെലിവറി വിലാസം) തുടങ്ങിയ വിവരങ്ങൾ നൽകുക.

രേഖകൾ അപ്‌ലോഡ് ചെയ്യുക

  • ആവശ്യമായ രേഖകളും ഒരു പാസ്‌പോർട്ട് ഫോട്ടോയും അപ്‌ലോഡ് ചെയ്യുക.
  • അപേക്ഷ പരിശോധിച്ച് സമർപ്പിക്കുക:
  • സമർപ്പിക്കുന്നതിന് മുമ്പ് എല്ലാ വിവരങ്ങളും ശ്രദ്ധാപൂർവ്വം പരിശോധിക്കുക.

പണമടയ്ക്കുക

  • ഡെബിറ്റ്/ക്രെഡിറ്റ് കാർഡ് വഴി പണമടയ്ക്കുക അല്ലെങ്കിൽ "പിന്നീട് അടയ്ക്കുക" (pay later) ഓപ്ഷൻ തിരഞ്ഞെടുക്കുക.
  • വിജയകരമായി പേയ്‌മെന്റ് പൂർത്തിയാക്കിയാൽ, നിങ്ങളുടെ അപേക്ഷ ട്രാക്ക് ചെയ്യുന്നതിനായി ഇമെയിൽ വഴി ഒരു "റിക്വസ്റ്റ് നമ്പർ" ലഭിക്കും.

ഘട്ടം 4: അപേക്ഷ ട്രാക്ക് ചെയ്യുന്നത് 
നിങ്ങളുടെ അപേക്ഷയുടെ നിലവിലെ സ്റ്റാറ്റസ് ഓൺലൈനിൽ പരിശോധിക്കാൻ സാധിക്കും. 

  • smartservices.icp.gov.ae എന്ന വെബ്സൈറ്റ് സന്ദർശിക്കുക.
  • Quick Search (വേഗത്തിലുള്ള തിരയൽ) ബാറിൽ നിങ്ങളുടെ റിക്വസ്റ്റ് നമ്പർ നൽകുക.
  • നിങ്ങളുടെ ആപ്ലിക്കേഷന്റെ നിലവിലെ സ്ഥിതി സിസ്റ്റം വ്യക്തമാക്കും.

ഘട്ടം 5: എമിറേറ്റ്സ് ഐഡി ഡെലിവറി

  • നിങ്ങളുടെ പുതിയ കാർഡ് തയ്യാറായിക്കഴിഞ്ഞാൽ എമിറേറ്റ്സ് പോസ്റ്റിൽ നിന്നോ സജലിൽ നിന്നോ (Zajel) നിങ്ങൾക്ക് എസ്എംഎസ് ലഭിക്കും.
  • ഹോം/ഓഫിസ് ഡെലിവറി തിരഞ്ഞെടുത്തവർക്ക്, കൊറിയർ ഏജൻസി ഡെലിവറി തീയതിയും സമയവും അറിയിക്കും.

ശ്രദ്ധിക്കുക: മാറ്റി ലഭിക്കുന്ന കാർഡിന് നഷ്ടപ്പെട്ട അല്ലെങ്കിൽ കേടായ കാർഡിന്റെ അതേ എക്സ്പയറി തീയതി ആയിരിക്കും.

എമിറേറ്റ്സ് ഐഡി മാറ്റിവാങ്ങുന്നതിനുള്ള ഫീസ്

ഓൺലൈൻ വഴി എമിറേറ്റ്സ് ഐഡി മാറ്റിവാങ്ങുന്നതിനുള്ള ആകെ ചിലവ് 451.40 ദിർഹം ആണ്. 

വിശദാംശങ്ങൾ:

  • 300 ദിർഹം – എമിറേറ്റ്സ് ഐഡി കാർഡ് ഇഷ്യൂ ഫീസ്

  • 29.40 ദിർഹം – ഇ-സർവീസ് ഫീസ്

  • 122 ദിർഹം – ഐസിപി ഫീസ്

If your Emirates ID card is lost, stolen, or damaged, you can easily apply for a replacement using your phone in just a few minutes. The UAE government has streamlined the process to make it convenient for residents to obtain a new ID card without unnecessary delays.

 

 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

പുതിയ ചീഫ് ഇന്‍ഫര്‍മേഷന്‍ കമീഷണറെ തെരഞ്ഞെടുക്കാന്‍ ചേര്‍ന്ന യോഗത്തിനിടെ  മോദിയും അമിത്ഷായുമുള്‍പെടുന്ന പാനലിനെ വിയോജിപ്പ് അറിയിച്ച് രാഹുല്‍

National
  •  2 days ago
No Image

ഇന്‍ഡിഗോ പ്രതിസന്ധി: ഡി.ജി.സി.എക്ക് വീഴ്ച പറ്റിയോയെന്ന് പരിശോധിക്കും- വ്യോമയാന മന്ത്രി

National
  •  3 days ago
No Image

In Depth Story : ഈ ലോക മനുഷ്യാവകാശ ദിനത്തിൽ കാശ്മീരികളെ ഓർക്കാം; ആർട്ടിക്കിൾ 370 നീക്കിയ ശേഷം 'ഭൂമിയിലെ സ്വർഗ്ഗത്തി'ൽ മാറ്റം ഉണ്ടായോ

National
  •  3 days ago
No Image

'അവള്‍ക്കൊപ്പം' ഹാഷ്ടാഗ് ഐ.എഫ്.എഫ്.കെയില്‍ ഭാഗമാക്കണം; മന്ത്രി സജി ചെറിയാന് കത്ത് 

Kerala
  •  3 days ago
No Image

'ദേഷ്യം വന്നപ്പോള്‍ കല്ലുകൊണ്ട് തലയ്ക്കടിച്ചു, കൊലപാതകം മദ്യലഹരിയില്‍'; ആണ്‍സുഹൃത്തില്‍ നിന്ന് ചിത്രപ്രിയ നേരിട്ടത് ക്രൂര മർദനം, പോസ്റ്റ്‌മോർട്ടം റിപ്പോർട്ട്

Kerala
  •  3 days ago
No Image

യു.കെയില്‍ രേഖകളില്ലാതെ ജോലി; അറസ്റ്റിലായവരില്‍ ഇന്ത്യക്കാരും

International
  •  3 days ago
No Image

ഓടിക്കൊണ്ടിരുന്ന ഓട്ടോയില്‍ 17കാരിക്കെതിരെ ലൈംഗികാതിക്രമം; ഒച്ചവെച്ചപ്പോള്‍ പുറത്തേക്ക് തള്ളയിട്ടു, ഡ്രൈവര്‍ അറസ്റ്റില്‍

National
  •  3 days ago
No Image

രാഹൂല്‍ മാങ്കൂട്ടത്തിലിന് രണ്ടാമത്തെ കേസിലും മുന്‍കൂര്‍ ജാമ്യം

Kerala
  •  3 days ago
No Image

 'അവാര്‍ഡിനെ കുറിച്ച് തനിക്ക് കൃത്യമായ വിവരമില്ലെന്നിരിക്കേ സ്വീകരിക്കുമോ എന്ന ചോദ്യത്തിന് പ്രസക്തിയില്ല' പ്രഥമ സവര്‍ക്കര്‍ പുരസ്‌കാര വിവാദത്തില്‍ തരൂരിന്റെ മറുപടി

National
  •  3 days ago
No Image

കുവൈത്തിൽ കെട്ടിടത്തിന്റെ ഭിത്തി തകർന്ന് രണ്ട് പ്രവാസി തൊഴിലാളികൾ മരിച്ചു

Kuwait
  •  3 days ago