ഓണം ബലിപെരുന്നാള്‍ കിറ്റ് വിതരണം നടത്തി
ചെര്‍പ്പുളശ്ശേരി: ഐഡിയല്‍ ബി.എഡ്, ഡി.എഡ് കോളജ് വിദ്യാര്‍ഥികള്‍ ഓണം ബലിപെരുന്നാള്‍ ആഘോഷത്തിന്റെ ഭാഗമായി കിറ്റ് വിതരണം നടത്തി. കോളജ് മാനേജര്‍ അബ്ദുല്‍ മജീദ് ചെര്‍പ്പുളശ്ശേരി പാലിയേറ്റീവ് കെയര്‍ ഭാരവാഹി ഹുസൈന് നല്‍കി വിതരണോദ്ഘാടനം നിര്‍വഹിച്ചു.
പ്രിന്‍സിപ്പല്‍ ദേവികുമാര്‍, ചന്ദ്രന്‍ മാസ്റ്റര്‍, മുസ്തഫ മാസ്റ്റര്‍, ഹബീബ് മാസ്റ്റര്‍ പ്രസംഗിച്ചു. കലാപരിപാടികള്‍ നടന്നു.
ചെര്‍പ്പുളശ്ശേരി: മലബാര്‍ പോളിടെക്‌നിക്കിലെ ഓണോഘോഷത്തന്റെയും മലബാര്‍ എജുക്കേഷന്‍ ചാരിറ്റബിള്‍ ട്രസ്റ്റിന്റെ നൂറില്‍ പരം നിര്‍ധനര്‍ക്കുള്ള ഓണക്കിറ്റിന്റെ വിതരണത്തിന്റെയും ഉദ്ഘാടന കര്‍മം പി.കെ ശശി എം.എല്‍.എ നിര്‍വഹിച്ചു.
പ്രിന്‍സിപ്പല്‍ പി.കെ അബ്ദുല്‍ കരീം അധ്യക്ഷനായി. സെക്രട്ടറി എം.പി അബ്ദുറഹ്മാന്‍ മാസ്റ്റര്‍, ഭാരവാഹികളായ ഉസ്സന്‍കുട്ടി ഹാജി, നിഹ്മ അലി ഹാജി, എന്‍ മുഹമ്മദ്, അബ്ദുസ്സമദ്, കെ.എ ഹമീദ്, സി. രാഘവന്‍, ഹംസ കൊല്ലിയത്ത്, കെ.കെ പ്രകാശന്‍ പ്രസംഗിച്ചു. കലാപരിപാടികള്‍ നടന്നു.
ശ്രീകൃഷ്ണപുരം: കരിമ്പുഴ പഞ്ചായത്തും കോട്ടപ്പുറം എളമ്പുലാശ്ശേരി പ്രാഥമികാരോഗ്യകേന്ദ്രത്തിന്റെ ആഭിമുഖ്യത്തില്‍ പാലിയേറ്റീവ് പരിചരണ പദ്ധതിയിലെ കുടംബങ്ങള്‍ക്ക് ഓണക്കിറ്റ് വിതരണം കരിമ്പുഴ പഞ്ചായത്ത് പ്രസിഡന്റ് ഷീബ പാട്ടത്തൊടി നിര്‍വഹിച്ചു. പഞ്ചായത്ത് വൈസ് പ്രസിഡന്റ് പി രാജരത്‌നം അധ്യക്ഷയായി.
സ്ഥിരം സമിതി ചെയര്‍മാന്‍മാരായ പി.എ തങ്ങള്‍, ടി ഉണ്ണിക്കൃഷ്ണന്‍, പി ചന്ദ്രിക, ഹെല്‍ത്ത് ഇന്‍സ്‌പെക്ടര്‍ പി മുഹമ്മദലി, കെ.സി ഭവാനി, പി ജയകൃഷ്ണന്‍, ജയന്തി പങ്കെടുത്തു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."