അടുത്ത ബില്ലിലും ഷോക്കടിക്കും; നവംബറിലും സര്‍ചാര്‍ജ് പിരിക്കാന്‍ കെ.എസ്.ഇ.ബി
തിരുവനന്തപുരം: അടുത്ത ബില്ലിലും മലയാളികള്‍ക്ക് ഷോക്കടിക്കും. നവംബറിലും സര്‍ചാര്‍ജ് പിരിക്കാനാണ് കെ.എസ്.ഇ.ബി നീക്കം. യൂണിറ്റിന് 10 പൈസയാണ് സര്‍ചാര്‍ജ്. സെപ്റ്റംബറില്‍ പുറത്ത് നിന്ന് വൈദ്യുതി വാങ്ങിയതിലുള്ള അധിക ബാധ്യതയായ 58.47 കോടിയാണ് ഇന്ധന സര്‍ചാര്‍ജായി പിരിക്കുന്നതെന്നാണ് വിശദീകരണം. കഴിഞ്ഞ മാസവും യൂണിറ്റിന് 10 പൈസയായിരുന്നു ഇന്ധന സര്‍ചാര്‍ജ്. പ്രതിമാസ ബില്ലുക്കാര്‍ക്കും ദ്വൈമാസ ബില്ലുക്കാര്‍ക്കും ഇതേ നിരക്ക് തന്നെയാണ് ഈടാക്കുക.
ജൂലൈയില്‍ 26.28 കോടിയുടെ അധിക ബാധ്യതയുണ്ടെന്ന് കാണിച്ചാണ് കഴിഞ്ഞ മാസം സര്‍ചാര്‍ജ് പിരിച്ചത്. ഇതാണ് സെപ്റ്റംബര്‍ മാസത്തില്‍ ഈടാക്കിയത്. ആഗസ്റ്റില്‍ പ്രതിമാസ ബില്ലുകാര്‍ക്ക് യൂണിറ്റിന് ഒന്‍പത് പൈസയും ദ്വൈമാസ ബില്ലുകാര്‍ക്ക് യൂണിറ്റിന് എട്ട് പൈസയും ആയിരുന്നു സര്‍ചാര്‍ജ്. നവംബറിലും സര്‍ചാര്‍ജ് പിരിക്കുന്നത് തുടരും എന്നാണ് കെ.എസ്.ഇ.ബിയില്‍ നിന്നുള്ള വിവരം.
kseb will collect a 10 paise per unit fuel surcharge in november, citing an additional liability of ₹58.47 crore from power purchases in september. the same surcharge rate applies to both monthly and bimonthly consumers, continuing the extra charge seen in previous months.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."