തൃത്താല മേഖലയില്‍ മോഷ്ടാക്കള്‍ വര്‍ധിക്കുന്നു
പടിഞ്ഞാറങ്ങാടി: തൃത്താല മേഖലയില്‍ മോഷ്ടാക്കള്‍ അധികരിക്കുന്നു. രാത്രി സമയങ്ങളിലും, പകലുമായി നിരവധി മോഷണങ്ങളാണ് നടക്കുന്നത്. പകല്‍ സമയങ്ങളില്‍ ആളില്ലാത്ത വീടുകളും മറ്റും കേന്ദ്രീകരിച്ചാണ് മോഷണം നടക്കുന്നത്.
കഴിഞ്ഞ ദിവസം തൃത്താല ടൗണ്‍ ജുമാ മസ്ജിദിലെ പൈതല്‍ ജാറത്തിങ്കലെ ഭണ്ഡാരത്തിന്റെ പൂട്ട് തച്ചുതകര്‍ത്ത് ഭണ്ഡാരത്തിലെ പണം മുഴുവനും മോഷ്ടിച്ചു.
തുക എത്രയാണെന്ന് വ്യക്തമല്ല. രാത്രിയിലാണ് മോഷണം നടന്നത്. പള്ളിയിലെ ജീവനക്കാരനായ മുഅദ്ദിന് മാത്രമാണ് അന്നേ ദിവസം പള്ളിയിലുണ്ടായിരുന്നത്. നേരം പുലര്‍ന്ന് താഴെ വന്നപ്പോഴാണ് മോഷണം നടന്നത് ശ്രദ്ധയില്‍ പെടുന്നത്. ഉടനെ പൊലിസില്‍ വിവരമറിയിച്ചതിനെ തുടര്‍ന്ന് തൃത്താല എസ്.ഐ. രഞ്ജിത്തിന്റെ നേതൃത്വത്തിലുള്ള സംഘം സ്ഥലം സന്ദര്‍ശിച്ച് കേസ് രജിസ്റ്റര്‍ ചെയ്തു. അന്യേഷണം പുരോഗമിച്ചു കൊണ്ടിരിക്കുന്നു.
തൃത്താല പൊലിസ് രാത്രി സമയങ്ങളില്‍ നിരീക്ഷണം നടത്താറുണ്ടെങ്കിലും എസ്.ഐ സ്ഥലത്തില്ലാത്തപ്പോഴും മറ്റുമാണ് മോഷണം നടക്കുന്നത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."