HOME
DETAILS

തീ കത്തിപ്പടര്‍ന്ന വീട്ടില്‍ നിന്നും കുട്ടിയെ സാഹസികമായി രക്ഷിച്ച് യുവാവ്; അഭിനന്ദനം കൊണ്ട് മൂടി സോഷ്യല്‍ മീഡിയ

  
Web Desk
November 04, 2025 | 12:20 PM

young man heroically rescues child from raging house fire social media flooded with praise and congratulations

റിയാദ്: ചുറ്റിലും പടര്‍ന്ന തീ ചാടിക്കടന്ന് വീടിനകത്തുണ്ടായിരുന്ന പെണ്‍കുട്ടിയെ സാഹസികമായി രക്ഷിച്ച് സഊദി പൗരന്‍. അല്‍ ഖര്‍ജിലെ അല്‍ ഹദാ ജില്ലയിലാണ് സംഭവം. സഊദി പൗരനായ മുഅമ്മര്‍ സഖര്‍ അല്‍റൂഖിയാണ് തീ ആളിപ്പടര്‍ന്ന വീട്ടില്‍ നിന്നും അതിസാഹസികമായി പെണ്‍കുട്ടിയെ രക്ഷിച്ചത്. 

മക്കളുമായി പുറത്ത് സാധനങ്ങള്‍ വാങ്ങാന്‍ പോയ മുഅമ്മറിനെ പ്രവാസി തൊഴിലാളികള്‍ തടഞ്ഞു നിര്‍ത്തി അഗ്നിശമനാ സേനയുടെ നമ്പര്‍ ചോദിക്കുന്നുണ്ടായിരുന്നു. തീ പടര്‍ന്നു പിടിച്ച വീടിന് മുന്നില്‍ ഒരു സ്ത്രീ ആശങ്കയോടെ നില്‍ക്കുന്നുണ്ടെന്നും ഇവരുടെ സഹോദരി വീട്ടില്‍ ഉറങ്ങുകയാണെന്നും പ്രവാസി തൊഴിലാളികള്‍ മുഅമ്മറിനോട് പറഞ്ഞു. ഉടന്‍ അഗ്നിശമനാ സേനയ്ക്ക് ഫോണ്‍ ചെയ്ത മുഅമ്മര്‍ വേഗത്തില്‍ വീടിനടുത്തേക്ക് എത്തി. വീടിന്റെ ജനലുകളും വാതിലുകളും അടച്ച നിലയിലായിരുന്നു. അപ്പോഴേക്കും വീടിനകം കറുത്ത പുക കൊണ്ട് മൂടിയിരുന്നു.

വസ്ത്രം കൊണ്ട് തലയും മുഖവും മൂടിയ ശേഷം ഫോണിന്റെ അരണ്ട പ്രകാശവുമായി വീടിനകത്തേക്ക് കടന്ന മുഅമ്മര്‍ ശ്വാസം കിട്ടാതെ പെട്ടെന്ന് തന്നെ പുറത്തേക്കോടി. കാറില്‍ നിന്ന് കൂടുതല്‍ വെളിച്ചമുള്ള ടോര്‍ച്ചെടുത്ത ശേഷം മുഅമ്മര്‍ വീണ്ടും വീടിനകത്തേക്ക് പ്രവേശിച്ചു. ഏറെ നേരത്തെ തിരച്ചിലിന് ഒടുവിലാണ് കുട്ടിയെ കണ്ടെത്തിയതെന്ന് യുവാവ് പറഞ്ഞു. ഇരുട്ടും പുകയും കാരണം ഏറെ നേരം പണിപ്പെട്ടാണ് യുവാവ് കുട്ടിയുമായി പുറത്തുകടന്നത്. മുഅമ്മറിന്റെ ധൈര്യത്തെ ഏറെ പേരാണ് സോഷ്യല്‍ മീഡിയയിലൂടെ അഭിനന്ദിക്കുന്നത്.

brave youth risks life to save trapped toddler from blazing inferno in saudi home. social media hailing his quick thinking and courage. community lauds the everyday hero turning tragedy into triumph.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

ഇന്‍ഡിഗോയ്‌ക്കെതിരെ നടപടി; പത്ത് ശതമാനം സര്‍വീസുകള്‍ വെട്ടിക്കുറയ്ക്കാന്‍ സര്‍ക്കാര്‍ നീക്കം

National
  •  16 hours ago
No Image

എറണാകുളം മലയാറ്റൂരിൽ കാണാതായ പെൺകുട്ടിയുടെ മൃതദേഹം കണ്ടെത്തി; ആൺ സുഹൃത്തിനെ ചോദ്യം ചെയ്യുന്നു

Kerala
  •  17 hours ago
No Image

സ്ത്രീപള്ളിപ്രവേശ വിവാദം മത യുക്തിവാദികളുടെ സൃഷ്ടി: സുന്നി നേതാക്കൾ

Kerala
  •  18 hours ago
No Image

കള്ളവോട്ട് ആരോപണത്തിന് പിന്നാലെ സംഘര്‍ഷം; ഇടുക്കി വട്ടവടയില്‍ നാളെ ബിജെപി ഹര്‍ത്താല്‍ 

Kerala
  •  18 hours ago
No Image

ചെങ്കോട്ട സ്‌ഫോടനം; ഒരാള്‍ കൂടി പിടിയില്‍ 

National
  •  18 hours ago
No Image

In Depth Story : ഗാന്ധിയുടെ ഗ്രാമ സ്വരാജിലൂടെ പൂർണ്ണ സ്വരാജ് എന്ന ആശയം; തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളെ ഇന്നത്തെ നിലയിൽ എത്തിച്ചതിനു പിന്നിലെ ബുദ്ധി

Kerala
  •  19 hours ago
No Image

അബൂദബി അല്‍ റീമില്‍ ബഹുനില കെട്ടിടത്തില്‍ വന്‍ തീപിടിത്തം; രക്ഷാപ്രവര്‍ത്തനം തുടരുന്നു

uae
  •  19 hours ago
No Image

എറണാകുളത്ത് കള്ളവോട്ട് ചെയ്യാനെത്തിയ സിപിഎം പ്രവര്‍ത്തകന്‍ പൊലിസ് പിടിയില്‍ 

Kerala
  •  20 hours ago
No Image

ആര്‍എസ്എസ് സമത്വത്തെ പിന്തുണക്കുന്നില്ല; സംഘപരിവാറിനെ കടന്നാക്രമിച്ച് രാഹുല്‍ ഗാന്ധി 

National
  •  20 hours ago
No Image

തദ്ദേശ തെരഞ്ഞെടുപ്പിന്റെ ആദ്യ ഘട്ടത്തിൽ വിധിയെഴുതി ഏഴ് ജില്ലകൾ; പോളിങ് 70 ശതമാനം

Kerala
  •  20 hours ago