HOME
DETAILS

നമുക്ക് ജാതിയില്ല വിളംബരം ശതാബ്ദി ആഘോഷം: പ്രചരണ പരിപാടിക്ക് സംഘാടക സമിതി രൂപീകരിച്ചു

  
backup
September 09 2016 | 01:09 AM

%e0%b4%a8%e0%b4%ae%e0%b5%81%e0%b4%95%e0%b5%8d%e0%b4%95%e0%b5%8d-%e0%b4%9c%e0%b4%be%e0%b4%a4%e0%b4%bf%e0%b4%af%e0%b4%bf%e0%b4%b2%e0%b5%8d%e0%b4%b2-%e0%b4%b5%e0%b4%bf%e0%b4%b3%e0%b4%82%e0%b4%ac%e0%b4%b0


പാലക്കാട്: സാംസ്‌ക്കാരിക വകുപ്പ്, ജില്ല ഭരണകൂടം, ഇന്‍ഫര്‍മേഷന്‍ ആന്‍ഡ് പബ്ലിക്ക് റിലേഷന്‍സ് വകുപ്പ്, ലൈബ്രറി കൗണ്‍സില്‍, വിവിധ സന്നദ്ധ സംഘടനകള്‍, വിവിധ വകുപ്പുകളുടെ സംയുക്തമായി നടപ്പാക്കുന്ന ശ്രീനാരായണ ഗുരുവിന്റെ നമുക്ക് ജാതിയില്ല വിളംബരം ശതാബ്ദി ആഘോഷത്തിന്റെ പ്രചരണ പരിപാടിക്കായി സംഘാടക സമിതി രൂപീകരിച്ചു.
ജില്ലയുടെ ചുമതലയുളള നിയമ സാംസ്‌ക്കാരിക, പിന്നാക്കക്ഷേമ വകുപ്പ് മന്ത്രി എ.കെ ബാലന്‍, മുന്‍ മുഖ്യമന്ത്രി വി.എസ് അച്യുതാനന്ദന്‍ ജില്ലയിലെ എം.പിമാര്‍, എം.എല്‍.എമാര്‍, ജില്ല പഞ്ചായത്ത് പ്രസിഡന്റ്, നഗരസഭ അധ്യക്ഷ രക്ഷാധികാരികളായിരിക്കും.
ജില്ല കലക്ടര്‍ പി. മേരിക്കുട്ടി സംഘാടക സമിതി ചെയര്‍പേഴ്‌സനും, സംസ്ഥാന ലൈബ്രറി കൗണ്‍സില്‍ എക്‌സിക്യൂട്ടിവ് അംഗം പി.കെ സുധാകരന്‍ കണ്‍വീനറും ആയിരിക്കും. ജില്ല പഞ്ചായത്ത് വൈസ് പ്രസിഡന്റ് ടി.കെ നാരായണദാസ്, എ.ഡി.എം എസ് വിജയന്‍, ജില്ല പൊലിസ് മേധാവി എസ്. ശ്രീനിവാസ്, ആര്‍.ഡി.ഒമാരായ പി.ബി നൂഹ്, എ. ഉണ്ണികൃഷ്ണന്‍, ചലച്ചിത്ര നിരൂപകന്‍ ജി.പി രാമചന്ദ്രന്‍ തുടങ്ങിയവര്‍ വൈസ് ചെയര്‍മാന്‍മാരായിരിക്കും. ജില്ല പബ്ലിക്ക് ലൈബ്രറി സെക്രട്ടറി ടി.ആര്‍ അജയന്‍, പി.ആര്‍.ഡി മേഖല ഡെപ്യൂട്ടി ഡയറക്ടര്‍ എം.എസ് അലികുഞ്ഞ്, പു.ക.സ സെക്രട്ടറി എ.കെ ചന്ദ്രന്‍ കുട്ടി ജോയിന്റ് കണ്‍വീനര്‍മാരായിരിക്കും. ഇതിനു പുറമെ പരിപാടിയില്‍ സഹകരിക്കുന്ന വിവിധ വകുപ്പ് പ്രതിനിധികള്‍ ഉള്‍പ്പെട്ട 101 അംഗ എക്‌സിക്യുട്ടീവ് അംഗങ്ങളേയും തിരഞ്ഞെടുത്തു.
പ്രചരണപരിപാടിയുടെ ജില്ലാതല ഉദ്ഘാടനം സെപ്റ്റംബര്‍ 25 ന് മുന്‍സിപ്പല്‍ ടൗണ്‍ഹാളില്‍ വൈകിട്ട് മൂന്നിന് മന്ത്രി എ.കെ ബാലന്‍ നിര്‍വ്വഹിക്കും. വിഷയം ആസ്പദമാക്കി മുഖ്യപ്രഭാഷണങ്ങളും സംവാദവും ഉദ്ഘാടന ചടങ്ങിനോടനുബന്ധിച്ച് നടക്കും.
തുടര്‍ന്ന് കലാമണ്ഡലം വിദ്യാര്‍ഥികള്‍ അവതരിപ്പിക്കുന്ന വിവിധ കലാപരിപാടികളും വിഷയത്തെ അധികരിച്ചുള്ള കവിതാപാരായണവും നടക്കും. പ്രചരണ പരിപാടിയുടെ ഭാഗമായി സ്‌ക്കൂള്‍ വിദ്യാര്‍ഥികള്‍ക്കായി ക്വിസ്, ഉപന്യാസ രചന, ചിത്രരചന മത്സരങ്ങളും സംഘടിപ്പിക്കും.
ജില്ലാ കലക്ടര്‍ പി മേരിക്കുട്ടിയുടെ അധ്യക്ഷതയില്‍ കലക്ടറേറ്റ് കോണ്‍ഫറന്‍സ് ഹാളില്‍ ചേര്‍ന്ന സംഘാടക സമിതി രൂപീകരണ യോഗത്തില്‍ മന്ത്രി എ.കെ ബാലന്റെ പ്രതിനിധി സി.പി പ്രമോദ്, എ.ഡി.എം എസ് വിജയന്‍, ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡന്റ് ടി.കെ നാരായണദാസ്, സംസ്ഥാന ലൈബ്രറി കൗണ്‍സില്‍ എക്‌സിക്യൂട്ടിവ് അംഗം പി.കെ സുധാകരന്‍, പി.ആര്‍.ഡി ഡെപ്യൂട്ടി ഡയറക്ടര്‍ എം.എസ് അലികുഞ്ഞ്, അസിസ്റ്റന്റ് എഡിറ്റര്‍ പ്രിയ ഉണ്ണികൃഷ്ണന്‍, എം കാസിം പങ്കെടുത്തു.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

രഞ്ജി ട്രോഫി: മഴ തടസ്സപ്പെടുത്തിയ ആദ്യ ദിനം കേരളത്തിന് മേൽക്കൈ 

Cricket
  •  2 months ago
No Image

പൊലിസ് കാണിക്കുന്നത് ഗുണ്ടായിസം; മോശപ്പെട്ട ഉദ്യോഗസ്ഥരെ നിയമിക്കുന്നത് കാസര്‍ക്കോട്ടേക്കും മലപ്പുറത്തേക്കും: അന്‍വര്‍

Kerala
  •  2 months ago
No Image

ബലാത്സംഗക്കേസ്: രണ്ടാം തവണയും സിദ്ദിഖ് അന്വേഷണ സംഘത്തിന് മുന്നില്‍ ചോദ്യംചെയ്യലിന് ഹാജരായി

Kerala
  •  2 months ago
No Image

അയല്‍വാസിയുടെ ക്രൂരമര്‍ദ്ദനം; തലയ്ക്ക് അടിയേറ്റ് യുവാവ് മരിച്ചു

Kerala
  •  2 months ago
No Image

കോലഞ്ചേരിയില്‍ നിയന്ത്രണം വിട്ട കാര്‍ 15 അടി താഴ്ച്ചയുള്ള കിണറ്റില്‍ വീണു; അത്ഭുതകരമായി രക്ഷപ്പെട്ട് യാത്രക്കാര്‍

Kerala
  •  2 months ago
No Image

ആശങ്കയുടെ രണ്ടര മണിക്കൂര്‍, 141 ജീവനുകള്‍; ഒടുവില്‍ സുരക്ഷിത ലാന്‍ഡിങ്; പൈലറ്റിനും ജീവനക്കാര്‍ക്കും അഭിനന്ദനപ്രവാഹം

National
  •  2 months ago
No Image

യൂട്യൂബ് ചാനലിലൂടെ സ്ത്രീത്വത്തെ അപമാനിച്ചതായി പരാതി; സ്വാസിക, ബീന ആന്റണി, മനോജ് എന്നിവര്‍ക്കെതിരെ കേസ്

Kerala
  •  2 months ago
No Image

ലൈംഗികാതിക്രമം: നടന്‍ സിദ്ദിഖിനെ ഇന്നും ചോദ്യം ചെയ്യും; രേഖകള്‍ സമര്‍പ്പിക്കണം

Kerala
  •  2 months ago
No Image

സംസ്ഥാനത്ത് ഇന്നും ശക്തമായ മഴ; എട്ട് ജില്ലകളില്‍ യെല്ലോ അലര്‍ട്ട്

Kerala
  •  2 months ago
No Image

കവരൈപേട്ട ട്രെയിന്‍ അപകടം; 19 പേര്‍ക്ക് പരുക്ക്, 4 പേരുടെ നില ഗുരുതരം

National
  •  2 months ago