HOME
DETAILS

ഫ്രഷ് കട്ട് മാലിന്യ പ്ലാന്റിനെതിരെയുള്ള പ്രദേശവാസികളുടെ സമരം: വിജയിച്ചില്ലെങ്കിൽ തെരഞ്ഞെടുപ്പ് ബഹിഷ്‌കരിക്കണമെന്ന് എം.എൻ കാരശ്ശേരി

  
Web Desk
November 04, 2025 | 2:35 PM

malinya plant protest mn karassery urges residents to boycott elections if fresh cut waste plant agitation fails

കോഴിക്കോട്: താമരശ്ശേരിയിലെ ഫ്രഷ് കട്ട് അറവുമാലിന്യ സംസ്‌കരണ കേന്ദ്രത്തിനെതിരായ സമരസമിതിയുടെ സമരം വിജയം കണ്ടില്ലെങ്കിൽ വരാനിരിക്കുന്ന തെരഞ്ഞെടുപ്പ് അടക്കം ബഹിഷ്‌കരിക്കണമെന്ന് സാമൂഹ്യ നിരീക്ഷകൻ എം.എൻ. കാരശ്ശേരി. സമരക്കാർ പൊരുതുന്നത് പണത്തോടാണെന്നും സ്ഥലത്ത് അക്രമം നടത്തിയവരെ കണ്ടെത്തേണ്ടത് പൊലിസിന്റെ പണിയാണെന്നും അദ്ദേഹം പറഞ്ഞു. ഫാക്ടറി തുറക്കാൻ ജില്ലാ ഭരണകൂടം അനുമതി നൽകിയതിനെതിരെ പ്രദേശവാസികൾ നടത്തുന്ന സമരത്തിൽ സംസാരിച്ചുക്കവെയാണ് അദ്ദേഹം തുറന്നടിച്ചത്. സംഭവത്തിൽ പൊലിസിന്റെ നിഷ്‌ക്രിയത്വത്തെയും നടപടികളെയും കാരശ്ശേരി രൂക്ഷമായി വിമർശിച്ചു.

"ബാഹ്യ ശക്തികൾ എന്ന് പറഞ്ഞാൽ പോര. കുറ്റവാളികളെ കണ്ടെത്താൻ കഴിയാത്ത പൊലിസിന് എന്തിനാണ് ശമ്പളം കൊടുക്കുന്നത്? സമരം സിവിൽ സ്റ്റേഷനിലേക്ക് വ്യാപിപ്പിക്കണം. പൊലിസ് നരനായാട്ടിൽ മുഖ്യമന്ത്രി മറുപടി പറയണമെന്നും, അദ്ദേഹം ആവശ്യപ്പെട്ടു.

അതേസമയം, പ്ലാന്റിന് മുന്നിൽ നടന്നത് ആസൂത്രിത ആക്രമണമാണെന്ന് കണ്ണൂർ റേഞ്ച് ഡിഐജി യതീഷ് ചന്ദ്ര നേരത്തെ വ്യക്തമാക്കിയിരുന്നു. സ്ത്രീകളെയും കുട്ടികളെയും മനുഷ്യ കവചമാക്കി അക്രമം നടത്തിയെന്നും അദ്ദേഹം ആരോപിച്ചു. അക്രമത്തിന് പിന്നിൽ ചില തൽപരകക്ഷികളാണെന്നും ഇവരിൽ ചിലരെ തിരിച്ചറിഞ്ഞിട്ടുണ്ടെന്നും യതീഷ് ചന്ദ്ര പറഞ്ഞിരുന്നു.

ഒക്ടോബർ 21-നാണ് ഫ്രഷ് കട്ട് മാലിന്യ പ്ലാന്റ് പരിസരത്ത് നാട്ടുകാരും പൊലിസും തമ്മിൽ സംഘർഷമുണ്ടായത്. നാട്ടുകാർ നടത്തിയ പ്രതിഷേധം സംഘർഷത്തിൽ കലാശിക്കുകയും പ്ലാന്റിന് തീയിടുകയും മാലിന്യ ശേഖരണ വാഹനങ്ങൾക്ക് നേരെ കല്ലേറുണ്ടാവുകയും ചെയ്തു. കല്ലേറിൽ പൊലിസുകാർക്ക് പരുക്കേറ്റതിനെ തുടർന്ന് പൊലിസ് കണ്ണീർ വാതകം പ്രയോഗിച്ചു.

സംഘർഷത്തിന് പിന്നാലെ അടച്ചുപൂട്ടിയ പ്ലാന്റ് നിബന്ധനകളോടെ തുറക്കാൻ ജില്ലാ കളക്ടർ അനുമതി നൽകിയിരുന്നെങ്കിലും ഇതുവരെയും പ്ലാന്റ് തുറന്നിട്ടില്ല. പ്ലാന്റ് തുറന്നാൽ സമരം തുടരുമെന്നാണ് സമരസമിതിയുടെ നിലപാട്. ദുർഗന്ധം വമിക്കുന്നതായും പുഴയിലേക്ക് മാലിന്യം ഒഴുക്കുന്നതായും ആരോപിച്ച് പ്രദേശത്ത് നേരത്തെയും പ്രതിഷേധങ്ങൾ നടന്നിരുന്നു.

 

The ongoing protest by local residents against the Fresh Cut animal waste treatment plant in Thamarassery, Kozhikode, turned violent on October 21st, leading to clashes with the police, property damage (including setting fire to the plant and vehicles), and injuries to several people, including police officers.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

സഹപ്രവർത്തകയെ ബലാത്സംഗം ചെയ്ത കേസ്; സ്കോട്ട്ലൻഡിൽ മലയാളി നഴ്സിന് ഏഴുവർഷത്തിലേറെ തടവ് ശിക്ഷ

International
  •  5 days ago
No Image

ആലുവ റെയിൽവേ സ്റ്റേഷനിൽ ട്രെയിൻ കാത്തുനിൽക്കുന്നതിനിടെ യുവാവ് കുഴഞ്ഞുവീണ് മരിച്ചു

Kerala
  •  5 days ago
No Image

സംസ്ഥാനത്തെ ദേശീയ പാതകളുടെ തകർച്ച: എല്ലാ റീച്ചുകളിലും സുരക്ഷാ ഓഡിറ്റ് നടത്തുമെന്ന് എൻ.എച്ച്.എ.ഐ

Kerala
  •  5 days ago
No Image

വിവാഹ വാർഷികാഘോഷത്തിനെത്തിയ യുവതി കെഎസ്ആർടിസി ബസ് കയറി മരിച്ചു; ഭർത്താവിന് ഗുരുതര പരുക്ക്

Kerala
  •  5 days ago
No Image

ഷാർജയിൽ എമിറേറ്റ്സ് റോഡിൽ ഗതാഗത നിയന്ത്രണം; ബദൽ റൂട്ടുകൾ പ്രഖ്യാപിച്ചു

uae
  •  5 days ago
No Image

പാലക്കാട് തെരഞ്ഞെടുപ്പ് ഡ്യൂട്ടിക്ക് പോയ സ്പെഷ്യൽ പൊലിസ് ടീമിന്റെ വാഹനം അപകടത്തിൽപ്പെട്ടു; അഞ്ച് പേർക്ക് പരുക്ക്

Kerala
  •  5 days ago
No Image

സുഹൃത്തുക്കൾക്കൊപ്പം പെരിയാറിൽ കുളിക്കാനിറങ്ങിയ യുവാവ് മുങ്ങി മരിച്ചു

Kerala
  •  5 days ago
No Image

ജനിതക മാറ്റം സംഭവിച്ച ബീജം വിതരണം ചെയ്തത് 14 യൂറോപ്യൻ രാജ്യങ്ങളിൽ; 197 കുട്ടികൾക്ക് അർബുദം സ്ഥിരീകരിച്ചു; ഡെൻമാർക്ക് സ്പേം ബാങ്കിനെതിരെ അന്വേഷണം

International
  •  5 days ago
No Image

ലേലത്തിൽ ഞെട്ടിക്കാൻ പഞ്ചാബ്‌; ഇതിഹാസമില്ലാതെ വമ്പൻ നീക്കത്തിനൊരുങ്ങി അയ്യർപട

Cricket
  •  5 days ago
No Image

ലോക്സഭയിലെ വാക്പോര്; അമിത് ഷായുടെ പ്രസംഗം നിലവാരം കുറഞ്ഞത്; ഉത്തരം മുട്ടുമ്പോൾ കൊഞ്ഞനം കാട്ടുന്ന സ്വഭാവം: കെ.സി വേണുഗോപാൽ എം.പി

National
  •  5 days ago