HOME
DETAILS

സ്വാതന്ത്ര സമരത്തില്‍ പങ്കെടുക്കാത്ത വിഡ്ഢികളാണ് എസ്.ഐ.ആറിന് പിന്നില്‍; കൊല്‍ക്കത്തയില്‍ കൂറ്റന്‍ റാലി സംഘടിപ്പിച്ച് മമത 

  
Web Desk
November 04, 2025 | 3:25 PM

west bengal chief minister mamata banerjee held a massive rally against the voter list intense verification sir

കൊല്‍ക്കത്ത: വോട്ടര്‍ പട്ടിക തീവ്രപരിഷ്‌കരണത്തിനെതിരെ (എസ്.ഐ.ആര്‍) കൂറ്റന്‍ റാലി സംഘടിപ്പിച്ച് പശ്ചിമ ബംഗാള്‍ മുഖ്യമന്ത്രി മമത ബാനര്‍ജി. തെരഞ്ഞെടുപ്പ് കമ്മീഷനെ കൂട്ടുപിടിച്ച് ബിജെപി നടത്തുന്ന അട്ടിമറിക്കെതിരെ ശക്തമായ പ്രതിരോധം തീര്‍ക്കുമെന്ന് മമത പറഞ്ഞു. ഭരണ ഘടന ഉയര്‍ത്തിപിടിച്ചാണ്
 കൊല്‍ക്കത്തയില്‍ തൃണമൂല്‍ കോണ്‍ഗ്രസ് റാലി സംഘടിപ്പിച്ചത്. 

ബംഗ്ലാ ഭാഷ സംസാരിക്കുന്നതിന്റെ പേരില്‍ രാജ്യത്തെ ജനങ്ങളെ ബംഗ്ലാദേശികളായി മുദ്ര കുത്തുകയാണ് കേന്ദ്ര സര്‍ക്കാരെന്ന് മമത പറഞ്ഞു. കൊള്ളക്കാരുടെ പാര്‍ട്ടിയാണ് ബിജെപിയെന്നും, സ്വാതന്ത്ര്യ സമരത്തില്‍ പോരാടാത്ത വിഡ്ഢികളാണ് ഇതിന് പിന്നിലെന്നും മമത പറഞ്ഞു. 

'' അസംഘടിത മേഖലയിലെ പല തൊഴിലാളികളും തങ്ങളുടെ പേരുകള്‍ നീക്കം ചെയ്യുമോ എന്ന പേടിയിലാണ്. ബംഗ്ലാ ഭാഷയില്‍ സംസാരിക്കുന്നവരെ ബംഗ്ലാദേശികളായി മുദ്രകുത്തുന്നു. ഹിന്ദിയിലോ പഞ്ചാബിയിലോ സംസാരിക്കുന്നവര്‍ പാകിസ്താനി ആവാത്ത പോലെ. ബംഗ്ലാ ഭാഷയില്‍ സംസാരിക്കുന്നവര്‍ ബംഗ്ലാദേശികളാവുന്നില്ല. 

സ്വാതന്ത്രസമരത്തില്‍ പോരാടാത്ത വിഡ്ഢികളാണ് ഇതിന് പിന്നില്‍. സ്വാതന്ത്ര സമര കാലത്ത് ബിജെപി എവിടെയായിരുന്നു? അതുകൊണ്ടാണ് സ്വാതന്ത്ര്യത്തിന് മുന്‍പ് ഇന്ത്യയും ബംഗ്ലാദേശും പാകിസ്താനും ഒരേ ഭൂമിയുടെ ഭാഗമായിരുന്നതെന്ന് അവര്‍ക്ക് അറിയാത്തത്,' മമത ബാനര്‍ജി പറഞ്ഞു. 

അതേസമയം തൃണമൂല്‍ സംഘടിപ്പിച്ച എസ്.ഐ.ആര്‍ റാലിയില്‍ നിരവധി ജനങ്ങള്‍ പങ്കെടുത്തു. റെഡ് റോഡിലെ ബി ആര്‍ അംബേദ്കറുടെ പ്രതിമയ്ക്കരികില്‍ നിന്ന് ആരംഭിച്ച റാലി 3.8 കിലോമീറ്റര്‍ പിന്നിട്ടു. വ്യാജ ഏജന്‍സികളെ ഉപയോഗിച്ച് വ്യാജ വാര്‍ത്തകളും തെറ്റായ വിവരങ്ങളും പ്രചരിപ്പിച്ചതുകൊണ്ട് ബിജെപിക്ക് ബംഗാളില്‍ അധികാരത്തില്‍ വരാന്‍ സാധിക്കില്ലെന്നും മമത കൂട്ടിച്ചേര്‍ത്തു.

sir.jpg

west bengal chief minister mamata banerjee held a massive rally against the voter list intense verification (s.i.r.).



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

സംസ്ഥാനത്തെ ദേശീയ പാതകളുടെ തകർച്ച: എല്ലാ റീച്ചുകളിലും സുരക്ഷാ ഓഡിറ്റ് നടത്തുമെന്ന് എൻ.എച്ച്.എ.ഐ

Kerala
  •  5 days ago
No Image

വിവാഹ വാർഷികാഘോഷത്തിനെത്തിയ യുവതി കെഎസ്ആർടിസി ബസ് കയറി മരിച്ചു; ഭർത്താവിന് ഗുരുതര പരുക്ക്

Kerala
  •  5 days ago
No Image

ഷാർജയിൽ എമിറേറ്റ്സ് റോഡിൽ ഗതാഗത നിയന്ത്രണം; ബദൽ റൂട്ടുകൾ പ്രഖ്യാപിച്ചു

uae
  •  5 days ago
No Image

പാലക്കാട് തെരഞ്ഞെടുപ്പ് ഡ്യൂട്ടിക്ക് പോയ സ്പെഷ്യൽ പൊലിസ് ടീമിന്റെ വാഹനം അപകടത്തിൽപ്പെട്ടു; അഞ്ച് പേർക്ക് പരുക്ക്

Kerala
  •  5 days ago
No Image

സുഹൃത്തുക്കൾക്കൊപ്പം പെരിയാറിൽ കുളിക്കാനിറങ്ങിയ യുവാവ് മുങ്ങി മരിച്ചു

Kerala
  •  5 days ago
No Image

ജനിതക മാറ്റം സംഭവിച്ച ബീജം വിതരണം ചെയ്തത് 14 യൂറോപ്യൻ രാജ്യങ്ങളിൽ; 197 കുട്ടികൾക്ക് അർബുദം സ്ഥിരീകരിച്ചു; ഡെൻമാർക്ക് സ്പേം ബാങ്കിനെതിരെ അന്വേഷണം

International
  •  5 days ago
No Image

ലേലത്തിൽ ഞെട്ടിക്കാൻ പഞ്ചാബ്‌; ഇതിഹാസമില്ലാതെ വമ്പൻ നീക്കത്തിനൊരുങ്ങി അയ്യർപട

Cricket
  •  5 days ago
No Image

ലോക്സഭയിലെ വാക്പോര്; അമിത് ഷായുടെ പ്രസംഗം നിലവാരം കുറഞ്ഞത്; ഉത്തരം മുട്ടുമ്പോൾ കൊഞ്ഞനം കാട്ടുന്ന സ്വഭാവം: കെ.സി വേണുഗോപാൽ എം.പി

National
  •  5 days ago
No Image

ടെസ്റ്റ് ക്രിക്കറ്റിൽ ലോകത്തിലെ ഏറ്റവും സ്വാധീനമുള്ള താരം അവനാണ്: രവി ശാസ്ത്രി

Cricket
  •  5 days ago
No Image

ലോകം കീഴടക്കി രോഹിത്തും കോഹ്‌ലിയും; വമ്പൻ കുതിപ്പുമായി ഇതിഹാസങ്ങൾ

Cricket
  •  5 days ago