HOME
DETAILS

കോട്ടയത്ത് അതിർത്തി തർക്കത്തെ തുടർന്ന് ആക്രമണം: വീട്ടമ്മയുടെയും മകളുടെയും മുഖത്ത് അയൽവാസി കീടനാശിനി സ്പ്രേ ചെയ്തു

  
Web Desk
November 04, 2025 | 3:51 PM

kottayam boundary dispute attack housewife and daughter sprayed with pesticide by neighbour

കോട്ടയം: കോട്ടയം മണിമലയിൽ അതിർത്തി തർക്കത്തെ തുടർന്ന് വീട്ടമ്മയുടെയും മകളുടെയും മുഖത്ത് കീടനാശിനി സ്പ്രേ ചെയ്തതായി പരാതി. മണിമല കരിക്കാട്ടൂർ സ്വദേശികളായ സിന്ധുവിനും മകൾക്കും നേരെയാണ് ആക്രമണമുണ്ടായത്. ആക്രമണത്തിന് പിന്നിൽ അയൽവാസികളാണെന്നാണ് പരാതിയിൽ പറയുന്നത്.

സമീപവാസികളുമായി കുറച്ച് ദിവസങ്ങളായി അതിർത്തി തർക്കം നിലനിന്നിരുന്നു. കഴിഞ്ഞ ഒക്ടോബർ 31-ന് തർക്കം വീണ്ടും രൂക്ഷമാവുകയും,  തുടർന്ന് അയൽവാസിയായ സ്ത്രീ സിന്ധുവിന്റെയും മകളുടെയും മുഖത്തേക്ക് കീടനാശിനി സ്പ്രേ ചെയ്യുകയുമായിരുന്നു.

ആക്രമണത്തെ തുടർന്ന് ദേഹാസ്വാസ്ഥ്യം അനുഭവപ്പെട്ട ഇരുവരെയും ഉടൻ തന്നെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. മകൾക്ക് കാര്യമായ ആരോഗ്യപ്രശ്‌നങ്ങൾ ഉണ്ടായിരുന്നില്ലെങ്കിലും എന്നാൽ സിന്ധുവിന്റെ നില ഗുരുതരമാവുകയായിരുന്നു. സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലായിരുന്ന സിന്ധുവിനെ പിന്നീട് കോട്ടയം മെഡിക്കൽ കോളേജ് ആശുപത്രിയിലേക്ക് മാറ്റുകയും ചെയ്തു. സംഭവത്തിൽ പരാതി നൽകിയിട്ടും പൊലിസ് കേസെടുക്കാൻ ആദ്യം തയ്യാറായിരുന്നില്ലെന്ന് ആരോപണമുയർന്നിരുന്നു. എന്നാൽ, പിന്നീടാണ് പൊലിസ് എഫ്‌ഐആർ രജിസ്റ്റർ ചെയ്തത്.

അതേസമയം, സിന്ധുവിന്റെ ഭർത്താവ് പാണ്ഡ്യരാജയ്ക്കെതിരെ അയൽവാസികളും പരാതി നൽകിയിട്ടുണ്ട്. ഈ പരാതിയിലും പൊലിസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചിട്ടുണ്ട്. അതിർത്തി തർക്കമാണ് ഇരുവിഭാഗങ്ങൾ തമ്മിലുള്ള ആക്രമണത്തിന് കാരണമായതെന്നാണ് പൊലിസിന്റെ പ്രാഥമിക നിഗമനം

 

 

In Kottayam's Manimala, a heated boundary dispute led to a shocking attack when a neighbour allegedly sprayed pesticide on a housewife, Sindhu, and her daughter. The victims, who suffered discomfort and ill-health, were taken to the hospital; Sindhu's condition was severe enough to require transfer to Kottayam Medical College.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

തദ്ദേശ തിരഞ്ഞെടുപ്പ്: കേന്ദ്ര സർക്കാർ ജീവനക്കാർക്ക് വോട്ട് ചെയ്യാൻ പ്രത്യേക സൗകര്യം; പോളിംഗ് ഉദ്യോഗസ്ഥർക്ക് ആശ്വാസം

Kerala
  •  9 days ago
No Image

തിയേറ്റർ സിസിടിവി ദൃശ്യങ്ങൾ വിറ്റവർ കുടുങ്ങും; ദൃശ്യം കണ്ടവരുടെ ഐപി അഡ്രസ്സുകളും കണ്ടെത്തി

Kerala
  •  9 days ago
No Image

നിലമ്പൂരിൽ വീട്ടുമുറ്റത്ത് നിർത്തിയിട്ടിരുന്ന കാർ കത്തിച്ച കേസ്; മൂന്ന് യുവാക്കൾ അറസ്റ്റിൽ

Kerala
  •  9 days ago
No Image

'ഗിജോണിന്റെ അപമാനം'; അൽജീരിയയെ പുറത്താക്കാൻ ജർമ്മനിയും ഓസ്ട്രിയയും കൈകോർത്ത ലോകകപ്പ് ചരിത്രത്തിലെ കറുത്ത ഏട്

Football
  •  9 days ago
No Image

തോക്ക് ചൂണ്ടി വ്യവസായിയെ തട്ടിക്കൊണ്ടുപോയി; സംഭവം പാലക്കാട്, പൊലിസ് അന്വേഷണം തുടങ്ങി

Kerala
  •  9 days ago
No Image

വാൽപ്പാറയിൽ പുലിയുടെ ആക്രമണം: നാല് വയസ്സുകാരൻ കൊല്ലപ്പെട്ടു

Kerala
  •  9 days ago
No Image

റോഡുകളിൽ മരണക്കെണി: കന്നുകാലി മൂലമുള്ള അപകടങ്ങളിൽ വർദ്ധന; നഷ്ടപരിഹാരം നൽകാനാകില്ലെന്ന് മധ്യപ്രദേശ് സർക്കാർ

National
  •  9 days ago
No Image

രണ്ട് വയസ്സുള്ള കുഞ്ഞിന്റെ മരണം കൊലപാതകം; അമ്മയും മൂന്നാം ഭർത്താവും അറസ്റ്റിൽ

crime
  •  9 days ago
No Image

അടിച്ച് തകർത്ത് ഇന്ത്യൻ ബാറ്റേഴ്സ്; ദക്ഷിണാഫ്രിക്കയെ തകർത്ത് ഇന്ത്യക്ക് ഏകദിന പരമ്പര

Cricket
  •  9 days ago
No Image

ഇന്തോനേഷ്യ പ്രളയം: മരണം 900 കവിഞ്ഞു, 410 പേരെ കാണാതായി; ദുരിതാശ്വാസ കേന്ദ്രങ്ങൾക്കായി മണിക്കൂറുകളോളം നടന്ന് പ്രദേശവാസികൾ

International
  •  9 days ago