HOME
DETAILS

ന്യൂയോര്‍ക്ക് സിറ്റി മേയര്‍ തെരഞ്ഞെടുപ്പ്; ഒരുപടി മുന്നില്‍ മംദാനി; ഹാലിളകി ട്രംപ്

  
Web Desk
November 04, 2025 | 4:31 PM

mamdani leading in new york city mayoral election trump urging people on social media not to vote for mandani

വാഷിങ്ടണ്‍: ന്യൂയോര്‍ക്ക് മേയര്‍ തെരഞ്ഞെടുപ്പില്‍ സൊഹ്‌റാന്‍ മംദാനി വിജയിക്കുമെന്ന പ്രവചനങ്ങള്‍ക്കിടെ ഹാലിളകി ഡൊണാള്‍ഡ് ട്രംപ്. ജൂത വിരോധിയായ മംദാനിക്ക് വോട്ട് ചെയ്യരുതെന്ന് സമൂഹമാധ്യമത്തിലൂടെ ആഹ്വാനം ചെയ്തിരിക്കുകയാണ് യുഎസ് പ്രസിഡന്റ്. ജൂത വിരോധിയെന്ന് സ്വയം അവകാശപ്പെടുന്ന മംദാനിക്ക് വോട്ട് ചെയ്യുന്ന ഏതൊരു ജൂതനും മണ്ടനാണെന്നും ട്രംപ് ട്രൂത്ത് സോഷ്യലില്‍ കുറിച്ചു. 

ഇത് ആദ്യമായല്ല ട്രംപ് മംദാനിക്കെതിരെ രംഗത്തെത്തുന്നത്. നേരത്തെ മംദാനി മേയറായാല്‍ ന്യൂയോര്‍ക്കിലേക്കുള്ള ഫണ്ടുകള്‍ തടയുമെന്ന് ട്രംപ് ഭീഷണി ഉയര്‍ത്തിയിരുന്നു. സോഷ്യലിസ്റ്റ് ആശയങ്ങള്‍ പിന്തുടരുന്ന മംദാനിയെ എന്തുവിലകൊടുത്തും തടയുക എന്നതാണ് ട്രംപ് അടക്കമുള്ള കോര്‍പ്പറേറ്റ് ലോബികളുടെ ലക്ഷ്യം. ഡെമോക്രാറ്റിക് പ്രൈമറിയില്‍ മുന്‍ ഗവര്‍ണര്‍ ആന്‍ഡ്രൂ കോമോയെ അട്ടിമറിച്ചാണ് മംദാനി രാഷ്ട്രീയ നേതൃത്വത്തെ ഞെട്ടിച്ചത്. 

ഇസ്രാഈലിന്റെ വംശഹത്യയെ വിമര്‍ശിച്ചതും, ഫലസ്തീന്‍ അനുകൂല നിലപാട് സ്വീകരിച്ചതും  മംദാനിയെ ട്രംപിന്റെ കണ്ണിലെ കരടാക്കി മാറ്റി. ഗസയിലെ വംശഹത്യക്ക് സഹായം നല്‍കുന്നതിനെ മംദാനി എതിര്‍ത്തിരുന്നു. ന്യൂയോര്‍ക്കില്‍ എത്തിയാല്‍ ഇസ്രാഈല്‍ പ്രധാനമന്ത്രി ബെഞ്ചമിന്‍ നെതന്യാഹുവിനെ യുദ്ധക്കുറ്റം ചുമത്തി അറസ്റ്റ് ചെയ്യുമെന്നും മംദാനി പറഞ്ഞിരുന്നു. ട്രംപിന്റെ വിമര്‍ശനങ്ങള്‍ക്ക് മറുപടിയായി, യുഎസ് ജനതയുടെ ഏറ്റവും വലിയ ദുസ്വപ്‌നമാണ് ട്രംപെന്നും മംദാനി തിരിച്ചടിച്ചിരുന്നു. 

ഒരുമുഴം മുന്നെ മംദാനി

അമേരിക്കയിലെ ഏറ്റവും പ്രധാനപ്പെട്ട നഗരമായ ന്യൂയോര്‍ക്ക് മേയര്‍ സ്ഥാനത്തേക്ക് കടുത്ത പോരാട്ടമാണ് നടക്കുന്നത്. ഡെമോക്രാറ്റിക് സ്ഥാനാര്‍ഥിയായ സൊഹ്‌റാന്‍ മംദാനി, റിപ്പബ്ലിക്കന്‍ പാര്‍ട്ടിയിലെ കര്‍ട്ടിസ് സ്ലീവ, സ്വതന്ത്രനായി മത്സരിക്കുന്ന മുന്‍ ഗവര്‍ണര്‍ ആന്‍ഡ്രൂ ക്വാമോ എന്നിവര്‍ തമ്മിലാണ് മത്സരം. വോട്ടെടുപ്പിന്റെ ആദ്യ ഘട്ടങ്ങള്‍ പൂര്‍ത്തിയായപ്പോള്‍ 35കാരനായ സൊഹ്‌റാന്‍ മംദാനി തന്നെ ന്യൂയോര്‍ക്കിന്റെ നഗര പിതാവായി തിരഞ്ഞെടുക്കപ്പെടുമെന്നാണ് റിപ്പോര്‍ട്ടുകള്‍. 

റിയല്‍ ക്ലിയര്‍ പൊളിറ്റിക്‌സ് അഭിപ്രായ സര്‍വേ റിപ്പോര്‍ട്ട് പ്രകാരം 46.1 ശതമാനം ജനങ്ങളുടെ പിന്തുണയാണ് മംദാനിക്കുള്ളത്. ആന്‍ഡ്രൂ കൂമോക്ക് 31.8 ശതമാനം വോട്ടും, റിപ്പബ്ലിക്കന്‍ സ്ഥാനാര്‍ഥി കര്‍ട്ടിസ് സ്ലവക്ക് 16.3 ശതമാനം വോട്ടും ലഭിക്കുമെന്നാണ് കണക്ക് കൂട്ടല്‍. തിരഞ്ഞെടുക്കപ്പെട്ടാല്‍ ന്യൂയോര്‍ക്കിന്റെ ആദ്യ മുസ്‌ലിം മേര്‍ എന്ന പദവിയാണ് മംദാനിയെ കാത്തിരിക്കുന്നത്. പുതിയ മേയര്‍ 2026 ജനുവരി 1ന് സത്യപ്രതിജ്ഞ ചെയ്ത് അധികാരമേല്‍ക്കും. 

ഇന്ത്യന്‍ വംശജയായ ചലച്ചിത്ര സംവിധായക മീര നായരുടെയും, ഉഗാണ്ടന്‍ അക്കാദമിക് വിദഗ്ദന്‍ മഹ്‌മൂദ് മംദാനിയുടെയും മകനാണ് 35കാരനായ സൊഹ്‌റാന്‍ മംദാനി.

amid predictions that sohran mandani could win the new york mayoral election, donald trump urging people on social media not to vote for mandani, who he labeled as anti-jewish.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

വിമാനം റദ്ദാക്കുമോ? കിടക്കയുമായി ബെംഗളൂരു വിമാനത്താവളത്തിലെത്തി യാത്രക്കാരൻ

National
  •  3 days ago
No Image

നടി ആക്രമിക്കപ്പെട്ട കേസ്: ദിലീപിന് സംശയത്തിന്റെ ആനുകൂല്യം; വിധി പകർപ്പ് പുറത്ത്

Kerala
  •  3 days ago
No Image

ഭർത്താവ് മൊഴിമാറ്റി; പ്രായപൂർത്തിയാകാത്ത മക്കളെ ഉപേക്ഷിച്ച് കാമുകനൊപ്പം പോയ യുവതിയെ കോടതി വെറുതെ വിട്ടു

Kerala
  •  3 days ago
No Image

കേരളം കാത്തിരുന്ന രാഷ്ട്രീയ പോരാട്ടത്തിന്റെ ഫലം; നാളെയറിയാം ജനവിധി

Kerala
  •  3 days ago
No Image

കോടതി വിധി പ്രതീക്ഷയ്ക്ക് വകനൽകുന്നത്: നേതാക്കൾ

organization
  •  3 days ago
No Image

വന്ദേഭാരത് ട്രെയിനുകൾ കൂടുതൽ ആഢംബരമാക്കാൻ ഇന്ത്യൻ റെയിൽവേ; 14,000 കോടി രൂപയുടെ നിക്ഷേപം

National
  •  3 days ago
No Image

പ്രണയമായാലും ലൈംഗിക ബന്ധത്തിന് പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടി നല്‍കുന്ന സമ്മതം സാധുവല്ല; പോക്‌സോ കേസില്‍ പ്രതി നല്‍കിയ ഹരജി ഹൈക്കോടതി തള്ളി 

National
  •  3 days ago
No Image

തെരഞ്ഞെടുപ്പ് വിജയാഘോഷം: മുൻകൂർ അനുമതി നിർബന്ധം, ക്രമസമാധാന ലംഘനം പാടില്ല; നിർദേശങ്ങൾ പുറത്തിറക്കി മലപ്പുറം എസ്പി

Kerala
  •  3 days ago
No Image

കേന്ദ്ര വിവരാവകാശ കമ്മീഷണറായി മലയാളിയായ പിആർ രമേശിനെ നിയമിച്ചു

Kerala
  •  3 days ago
No Image

തദ്ദേശ തെരഞ്ഞെടുപ്പ് ഫലം: കോഴിക്കോട് റൂറലിൽ ആഹ്ലാദ പ്രകടനങ്ങൾക്ക് കർശന നിയന്ത്രണം; നിർദ്ദേശങ്ങളുമായി ജില്ലാ പൊലിസ് മേധാവി 

Kerala
  •  3 days ago