HOME
DETAILS

വഴി ചോദിക്കാനെന്ന വ്യാജേന വൃദ്ധയുടെ മാല കവർന്നു: കുപ്രസിദ്ധ മോഷ്ടാവ് പിടിയിൽ

  
Web Desk
November 04, 2025 | 5:58 PM

notorious thief arrested for snatching elderly womans chain under pretext of asking for directions

കാലടി: വഴി ചോദിക്കാനെന്ന വ്യാജേന നടന്നുപോവുകയായിരുന്ന വൃദ്ധയുടെ കഴുത്തിൽനിന്ന് മാല പൊട്ടിച്ചെടുത്ത കേസിൽ കുപ്രസിദ്ധ മോഷ്ടാവ് പിടിയിൽ. ചേരാനല്ലൂർ പള്ളിക്ക് സമീപം വാടകയ്ക്ക് താമസിക്കുന്ന ഉമേഷ് (44) ആണ് കാലടി പൊലിസിന്റെ വലയിലായത്.

ചൊവ്വര തെറ്റാലി സ്വദേശിനിയായ വൃദ്ധയുടെ ഒന്നേമുക്കാൽ പവനോളം തൂക്കം വരുന്ന സ്വർണ്ണമാലയാണ് പ്രതി കവർന്നത്. ബൈക്കിലെത്തി വഴി ചോദിക്കുന്നതായി നടിച്ച് വൃദ്ധയുടെ അടുത്ത് വണ്ടി നിർത്തുകയും, തക്കം പാർത്ത് മാല പൊട്ടിച്ചെടുത്ത് കടന്നുകളയുകയുമായിരുന്നു.

സംഭവത്തിന് ശേഷം പൊലിസ് നടത്തിയ ശാസ്ത്രീയമായ അന്വേഷണത്തിലാണ് പ്രതിയെ കസ്റ്റഡിയിലെടുത്തത്. ഇയാൾ കവർന്ന മാല, കച്ചേരിപ്പടി ഭാഗത്തുള്ള ഒരു ധനകാര്യ സ്ഥാപനത്തിൽ പണയം വെച്ച നിലയിൽ പൊലിസ് കണ്ടെത്തി. കുറ്റകൃത്യത്തിനായി ഉപയോഗിച്ച ഇരുചക്രവാഹനം, പ്രതി ധരിച്ച ഹെൽമെറ്റ്, റെയിൻ കോട്ട്, മാസ്ക് എന്നിവയും പൊലിസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്.

വരാപ്പുഴ, ചേരാനല്ലൂർ, ബിനാനി പുരം, നോർത്ത് പറവൂർ, ആലുവ എന്നീ പൊലിസ് സ്റ്റേഷനുകളിലായി ഇയാൾക്കെതിരെ പത്തോളം മോഷണക്കേസുകൾ നിലവിലുണ്ട്. പ്രതിയെ കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു.

 

 

A notorious 44-year-old thief, Umesh, was arrested by the Kalady police for snatching an elderly woman's gold chain weighing nearly 1.75 sovereigns. The incident occurred when the accused, riding a motorbike, pretended to ask the walking woman for directions before quickly grabbing the chain. Police recovered the stolen item, which had been pawned at a finance firm, and also seized the bike, helmet, raincoat, and mask used in the crime. Umesh is linked to about ten other cases across various police stations.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

ഇതാണ് ഇഞ്ചോടിഞ്ച് പോരാട്ടം; ഒരു വോട്ടിന്റെ വ്യത്യാസത്തിലെ കരിങ്ങാരിയിലെ കിടിലന്‍ പോര്

Kerala
  •  a day ago
No Image

ഓടിക്കുന്നതിനിടെ ബസ് നിര്‍ത്തി ഇറങ്ങിപ്പോയി; കെ.എസ്.ആര്‍.ടി.സി ഡ്രൈവര്‍ തൂങ്ങിമരിച്ച നിലയില്‍

Kerala
  •  a day ago
No Image

' ഒരിഞ്ചു പോലും പിന്നോട്ടില്ല' ; വിമര്‍ശനത്തിന് മറുപടിയുമായി ആര്യ രാജേന്ദ്രന്‍

Kerala
  •  a day ago
No Image

സ്ഥാനാര്‍ഥിയാക്കിയവരും പിന്തുണച്ചവരുമെല്ലാം എവിടെ?; മണ്ണാര്‍ക്കാട് നഗരസഭയില്‍ എല്‍.ഡി.എഫ് സ്ഥാനാര്‍ഥിക്ക് കിട്ടിയത് ഒരു വോട്ട് മാത്രം

Kerala
  •  a day ago
No Image

തന്ത്രങ്ങളെല്ലാം തിരിച്ചടിച്ചു; മലപ്പുറത്ത് ലീഗിന് വന്‍ നേട്ടം -മലബാറില്‍ സിപിഎമ്മിനെ കൈവിട്ടത് മുസ്‌ലിം വോട്ടുകളെന്ന്

Kerala
  •  a day ago
No Image

യു.എ.ഇയില്‍ മഴയിലോ മൂടല്‍മഞ്ഞിലോ ഫോട്ടോ എടുക്കാന്‍ നില്‍ക്കേണ്ട; 800 ദിര്‍ഹം വരെ പിഴ ലഭിച്ചേക്കും 

Weather
  •  a day ago
No Image

യു.ഡി.എഫ് വിട്ടവര്‍ തിരിച്ചു വരണമോയെന്ന് ചിന്തിക്കേണ്ട സമയം; കേരള കോണ്‍ഗ്രസ് തീരുമാനമെടുക്കട്ടെയെന്ന് സണ്ണി ജോസഫ്

Kerala
  •  a day ago
No Image

പാലക്കാട് കാലിടറി എൽഡിഎഫ്; ഇടത് കോട്ടകളിൽ വിള്ളൽ; യു.ഡി.എഫിന് മിന്നും ജയം

Kerala
  •  a day ago
No Image

കോഴിക്കോട്; ജില്ലാ പഞ്ചായത്തിൽ ചരിത്രം തിരുത്തിയെഴുതി യു.ഡി.എഫ്; ഗ്രാമപഞ്ചായത്തിലും മുന്നേറ്റം

Kerala
  •  a day ago
No Image

അധിക്ഷേപ പരാമര്‍ശത്തില്‍ തിരുത്ത് ; 'അങ്ങനെ പറയേണ്ടിയിരുന്നില്ലെന്നും എം.എ ബേബി പറഞ്ഞതാണ് പാര്‍ട്ടി നിലപാടെന്നും എംഎം മണി'

Kerala
  •  a day ago