HOME
DETAILS

മോട്ടോർ വാഹന വകുപ്പ് ഉദ്യോഗസ്ഥരെ അസഭ്യം പറഞ്ഞ് ജോലി തടസ്സപ്പെടുത്തി: യുവാവ് അറസ്റ്റിൽ; പൊലിസ് സ്റ്റേഷനിലും ബഹളം

  
Web Desk
November 04, 2025 | 6:17 PM

youth arrested for abusing mvd officials and obstructing duty commotion continued at police station

കൊല്ലം: വാഹന പരിശോധന നടത്തുകയായിരുന്ന മോട്ടോർ വാഹന വകുപ്പ് (എം.വി.ഡി.) ഉദ്യോഗസ്ഥരെ അസഭ്യം പറയുകയും ജോലി തടസ്സപ്പെടുത്തുകയും ചെയ്ത യുവാവ് അറസ്റ്റിൽ. കൊല്ലം കുണ്ടറ, മൈനാഗപ്പള്ളി സ്വദേശി ജിനോ ജോൺസൺ ആണ് പിടിയിലായത്.  കൊല്ലം ആർ.ടി.ഒ എൻഫോഴ്സ്മെൻ്റ് യൂണിറ്റിലെ മോട്ടോർ വെഹിക്കിൾ ഇൻസ്പെക്ടർ ഉൾപ്പെടെയുള്ള ഉദ്യോഗസ്ഥർ വാഹന പരിശോധന നടത്തുന്നതിനിടെയാണ് സംഭവം. ‌

പരിശോധനയ്ക്കിടെ ഉദ്യോഗസ്ഥർക്ക് നേരെ ഇയാൾ അസഭ്യവർഷം നടത്തുകയായിരുന്നു. "വാഹനത്തിന് പെറ്റി അടിക്കാറായോ" എന്ന് ചോദിച്ചായിരുന്നു യുവാവ് ഉദ്യോഗസ്ഥരെ അധിക്ഷേപിച്ചത്.

സംഭവത്തെ തുടർന്ന് അറസ്റ്റ് ചെയ്ത് പ്രതിയെ പൊലിസ് സ്റ്റേഷനിലെത്തിച്ചു. എന്നാൽ സ്റ്റേഷനിലും ബഹളം തുടർന്നതായാണ് റിപ്പോർട്ട്. ഔദ്യോഗിക കൃത്യനിർവഹണം തടസ്സപ്പെടുത്തിയതിനും ഉദ്യോഗസ്ഥരെ അസഭ്യം പറഞ്ഞതിനും  ആണ് ഇയാൾക്കെതിരെ നിയമനടപടികൾ സ്വീകരിച്ചത്.

 

 

A man was arrested in Kundara, Kollam, for allegedly abusing Motor Vehicles Department (MVD) officials and obstructing their duty during a vehicle inspection. The accused, Jino Johnson of Mainagappally, verbally assaulted the officials, asking them if it was "time for a fine." He reportedly continued the commotion even after being taken to the police station.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

'റൊണാൾഡോയുടെ കരാർ ആ ക്ലബ്ബിന്റെ ഡിഎൻഎ നശിപ്പിച്ചു'; തുറന്നടിച്ച് ഇതിഹാസ താരം ബുഫൺ

Football
  •  7 days ago
No Image

കേരളത്തിൽ എസ്.ഐ.ആർ നടപടികൾ നീട്ടി; ഫോം സമർപ്പിക്കാനുള്ള അവസാന തീയതി ഡിസംബർ 18 വരെ

Kerala
  •  7 days ago
No Image

അമ്പലവയലിൽ മധ്യവയസ്കനെ വീട്ടിൽ മരിച്ച നിലയിൽ കണ്ടെത്തി; മൃതദേഹത്തിന് ദിവസങ്ങളോളം പഴക്കം

Kerala
  •  7 days ago
No Image

ഡെലിവറി ഏജൻ്റുമാർ രക്ഷകരായി; രാത്രി അഴുക്കുചാലിലെ നിലവിളി: രണ്ടാനച്ഛൻ വലിച്ചെറിഞ്ഞ കുട്ടികൾക്ക് പുതുജീവൻ!

National
  •  7 days ago
No Image

മരണാനന്തര ചടങ്ങിനെത്തിയ യുവാക്കൾ മദ്യലഹരിയിൽ ഏറ്റുമുട്ടി; പിന്നാലെ കിണറ്റിൽ

Kerala
  •  7 days ago
No Image

മെസ്സിയെ പരിഹസിച്ചു, റൊണാൾഡോയ്ക്ക് നേരെ ആരാധകരുടെ രൂക്ഷ വിമർശനം

Football
  •  7 days ago
No Image

കണ്ണൂരിൽ നിർമ്മാണത്തിലിരുന്ന സെപ്റ്റിക് ടാങ്കിൽ വീണ് മൂന്ന് വയസ്സുകാരൻ മരിച്ചു

Kerala
  •  7 days ago
No Image

സിനിമാ മേഖലയിലെ യുവതി ഉൾപ്പെടെ രണ്ട് പേർ എംഡിഎംഎയുമായി പിടിയിൽ; ഡാൻസാഫ് റെയിഡിൽ 22 ഗ്രാം മയക്കുമരുന്ന് പിടിച്ചെടുത്തു

crime
  •  7 days ago
No Image

ഹജ്ജ് 2026; കേരളത്തില്‍ നിന്ന് 391 പേര്‍ക്ക് കൂടി അവസരം

Kerala
  •  7 days ago
No Image

തദ്ദേശ തിരഞ്ഞെടുപ്പ്: സ്ഥാനാർഥികൾക്ക് ജീവന് ഭീഷണിയുണ്ടെങ്കിൽ പൊലിസ് സംരക്ഷണം നൽകണം; സംസ്ഥാന പൊലിസ് മേധാവിക്ക് നിർദേശങ്ങളുമായി ഹൈക്കോടതി

Kerala
  •  7 days ago