HOME
DETAILS

ചരിത്രം കുറിച്ച് ഗസാല ഹാഷ്മിയും, വിര്‍ജീനിയ ലെഫ്റ്റനന്റ് ഗവര്‍ണര്‍ പദവിയിലേക്ക്; സ്ഥാനത്തെത്തുന്ന ആദ്യ മുസ്‌ലിം, ഇന്ത്യന്‍ വംശജ

  
Web Desk
November 05, 2025 | 5:45 AM

indian-origin ghazala hashmi makes history as first muslim lieutenant governor of virginia

വാഷിങ്ടണ്‍: സൊഹ്‌റാന്‍ മംദാനിക്ക് പിന്നാലെ ചരിത്രം കുറിച്ച് ഇന്ത്യന്‍ വംശജ ഗസാല ഹാഷ്മിയും. വിര്‍ജീനിയ ലെഫ്റ്റനന്റ് ഗവര്‍ണര്‍ പദവിയിലെത്തുന്ന ആദ്യം മുസ്‌ലിം എന്ന ചരിത്രം കുറിച്ചിരിക്കുകയാണ് ഡെമോക്രാറ്റായ ഗസാല ഹാഷ്മി.  ഇന്ത്യന്‍ വംശജയാണ് എന്ന ഒരു പ്രത്യേകത കൂടി ഇവര്‍ക്കുണ്ട്. 

റിപ്പബ്ലിക്കന്‍ സ്ഥാനാര്‍ഥി ജോണ്‍ റീഡിനെ പരാജയപ്പെടുത്തിയാണ് ഗസാല ഹാഷ്മി വിര്‍ജീനിയ ലെഫ്റ്റനന്റ് ഗവര്‍ണര്‍ പദവിയിലെത്തിയത്. ന്യൂയോര്‍ക്ക് മേയറായി സൊഹ്‌റാന്‍ മംദാനി തെരഞ്ഞെടുക്കപ്പെട്ടതിന് തൊട്ടു പിന്നാലെയാണ് മറ്റൊരു ഇന്ത്യന്‍ വംശജ കൂടി അമേരിക്കയില്‍ ചരിത്രം കുറിച്ചിരിക്കുന്നത്.

നിലവില്‍ റിച്ച്‌മോണ്ട് സൗത്ത് സ്റ്റേറ്റ് സെനറ്ററായ ഇവര്‍, അമേരിക്കയിലെ 45 സ്റ്റേറ്റുകളുടെ ചരിത്രത്തില്‍ ലഫ്റ്റനന്റ് ഗവര്‍ണര്‍ പദവിയിലെത്തുന്ന ആദ്യ മുസ്‌ലിം-ഏഷ്യന്‍ അമേരിക്കന്‍ കൂടിയാണ് ഹാഷ്മി. അതേസമയം, ഹാഷ്മിയുടെ വിജയത്തോടെ അവരുടെ സെനറ്റ് സീറ്റില്‍ ഒഴിവുവന്നിരിക്കുകയാണ്.

61 കാരിയായ ഹാഷ്മി 1,465,634 വോട്ടുകളാണ് (54.2%) നേടിയത്. അവരുടെ റിപ്പബ്ലിക്കന്‍ എതിരാളിയായ ജോണ്‍ റീഡിനേക്കാള്‍ വളരെ മുന്നിലാണ് അവര്‍. 1,232,242 വോട്ടുകളാണ് അദ്ദേഹം നേടിയത്. മുപ്പതിലേറെ ഇന്ത്യന്‍-അമേരിക്കന്‍, ദക്ഷിണേഷ്യന്‍ സ്ഥാനാര്‍ത്ഥികളാണ് മത്സര രംഗങ്ങളില്‍ ഉണ്ടായിരുന്നത്. 

ഒരു പരിചയസമ്പന്നയായ അധ്യാപികയും എല്ലാവരെയും ഉള്‍ക്കൊള്ളുന്ന മൂല്യങ്ങളുടെയും സാമൂഹിക നീതിയുടെയും വക്താവുമാണ് അവര്‍ എന്നത് കൊണ്ട് തന്നെ അവരുടെ നിയമനിര്‍മ്മാണ മുന്‍ഗണനകളില്‍ പൊതുവിദ്യാഭ്യാസം, വോട്ടവകാശം, ജനാധിപത്യ സംരക്ഷണം, പ്രത്യുല്‍പാദന സ്വാതന്ത്ര്യം, തോക്ക് അക്രമം തടയല്‍, പരിസ്ഥിതി, ഭവന സൗകര്യവും താങ്ങാനാവുന്ന വിലയിലുള്ള ആരോഗ്യ സംരക്ഷണ സൗകര്യം തുടങ്ങിയലാണുള്ളത്.  അവരുടെ ഔദ്യോഗിക പ്രൊഫൈലില്‍ പറയുന്നു.

2019ല്‍ രാഷ്ട്രീയത്തില്‍ പ്രവേശിച്ച ഹാഷ്മി, സെനറ്റ് സീറ്റില്‍ അട്ടിമറി ജയത്തോടെയാണ് തെരഞ്ഞെടുക്കപ്പെടുന്നത്. 2024ല്‍, സെനറ്റ് വിദ്യാഭ്യാസ, ആരോഗ്യ കമ്മിറ്റിയുടെ ചെയര്‍പേഴ്‌സണായി തെരഞ്ഞെടുക്കപ്പെട്ടു. 

1964ല്‍ ഹൈദരാബാദില്‍ സിയ ഹാഷ്മിയുടെയും തന്‍വീര്‍ ഹാഷ്മിയുടെയും മകളായി ജനിച്ച ഗസാല വളര്‍ന്നത് മലക്‌പേട്ടിലെ തന്റെ അമ്മയുടെ മുത്തശ്ശിമാരുടെ വീട്ടിലായിരുന്നു.
നാല് വയസ്സുള്ളപ്പോഴാണ് മാതാവിനും മൂത്ത സഹോദരനുമൊപ്പം അമേരിക്കയിലേക്ക് കുടിയേറിയത്. വ്ദ്യാഭ്യാസമെല്ലാം അമേരിക്കയിലായിരുന്നു. ജോര്‍ജിയ സതേണ്‍ യൂണിവേഴ്സിറ്റിയില്‍ നിന്ന് ഓണേഴ്സ് ബിരുദവും അറ്റ്‌ലാന്റയിലെ എമോറി യൂണിവേഴ്സിറ്റിയില്‍ നിന്ന് അമേരിക്കന്‍ സാഹിത്യത്തില്‍ പിഎച്ച്ഡിയും ഹാഷ്മി നേടി.

വിവാഹ ശേഷം ഹാഷ്മിയും ഭര്‍ത്താവ് അസ്ഹറും 1991-ല്‍  റിച്ച്മണ്ട് പ്രദേശത്തേക്ക് താമസം മാറി. അവര്‍ ഏകദേശം 30 വര്‍ഷത്തോളം പ്രൊഫസറായി ജോലി ചെയ്തു, ആദ്യം റിച്ച്മണ്ട് സര്‍വകലാശാലയിലും പിന്നീട് റെയ്‌നോള്‍ഡ്‌സ് കമ്മ്യൂണിറ്റി കോളേജിലും അദ്ധ്യാപികയായി. റെയ്‌നോള്‍ഡ്‌സില്‍ ആയിരിക്കുമ്പോള്‍, സെന്റര്‍ ഫോര്‍ എക്‌സലന്‍സ് ഇന്‍ ടീച്ചിംഗ് ആന്‍ഡ് ലേണിംഗിന്റെ (സിഇടിഎല്‍) സ്ഥാപക ഡയറക്ടറായും അവര്‍ സേവനമനുഷ്ഠിച്ചു.

2024 മേയിലാണ് വെര്‍ജിന ലഫ്. ഗവര്‍ണര്‍ പദവിയിലേക്കുള്ള ഡെമോക്രാറ്റ് സ്ഥാനാര്‍ഥിയായി പ്രഖ്യാപിക്കപ്പെട്ടത്. ഇതോടെ, അമേരിക്കന്‍ ചരിത്രത്തിലെ ആദ്യ മുസ്‌ലിം, ഏഷ്യന്‍ അമേരിക്കന്‍ ലഫ്. ഗവര്‍ണര്‍ പോരാട്ടത്തിന് തുടക്കം കുറിക്കുകയായിരുന്നു. ജൂണില്‍ നടന്ന ഡെമോക്രാറ്റ് പ്രൈമറിയില്‍ റിച്ച്‌മോണ്ട് മേയര്‍ ലെവര്‍ സ്റ്റോണിയെ പരാജയപ്പെടുത്തിയാണ് ആദ്യ കടമ്പ കടക്കുന്നത്.

 

democrat ghazala hashmi, an indian-origin leader, has made history by becoming the first muslim and asian american lieutenant governor of virginia after defeating republican candidate john reed.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

സിനിമാ മേഖലയിലെ യുവതി ഉൾപ്പെടെ രണ്ട് പേർ എംഡിഎംഎയുമായി പിടിയിൽ; ഡാൻസാഫ് റെയിഡിൽ 22 ഗ്രാം മയക്കുമരുന്ന് പിടിച്ചെടുത്തു

crime
  •  10 days ago
No Image

ഹജ്ജ് 2026; കേരളത്തില്‍ നിന്ന് 391 പേര്‍ക്ക് കൂടി അവസരം

Kerala
  •  10 days ago
No Image

തദ്ദേശ തിരഞ്ഞെടുപ്പ്: സ്ഥാനാർഥികൾക്ക് ജീവന് ഭീഷണിയുണ്ടെങ്കിൽ പൊലിസ് സംരക്ഷണം നൽകണം; സംസ്ഥാന പൊലിസ് മേധാവിക്ക് നിർദേശങ്ങളുമായി ഹൈക്കോടതി

Kerala
  •  10 days ago
No Image

ഹിറ്റ്‌മാൻ്റെ ഇഷ്ടവേദി വിശാഖപട്ടണം; മൂന്നാം മത്സരത്തിൽ തകർത്തടിക്കാൻ രോഹിത് ശർമ്മ

Cricket
  •  10 days ago
No Image

കൊട്ടിയത്ത് ദേശീയപാത ഇടിഞ്ഞുതാഴ്ന്ന സംഭവം; ഗതാഗത ക്രമീകരണങ്ങൾ ഏർപ്പെടുത്തി; അടിയന്തര അന്വേഷണത്തിന് ഉത്തരവ്

Kerala
  •  10 days ago
No Image

സ്വദേശിവൽക്കരണം കൂടുതൽ കർശനമാക്കാൻ യുഎഇ; പ്രവാസികൾ കടുത്ത ആശങ്കയിൽ

uae
  •  10 days ago
No Image

ഹോൺ അടിച്ചതിനെച്ചൊല്ലി തർക്കം: അച്ഛനും മകനും സുഹൃത്തുമുൾപ്പെടെ മൂന്നുപേരെ കുത്തിവീഴ്ത്തി; പ്രതി പിടിയിൽ

crime
  •  10 days ago
No Image

പുതിയ കാർ വാങ്ങി ദിവസങ്ങൾക്കുള്ളിൽ തുരുമ്പിച്ചു; മാരുതി സുസുക്കിക്ക് തിരിച്ചടി; ഉടമയ്ക്ക് അനുകൂല വിധിയുമായി കോട്ടയം ഉപഭോക്തൃ തർക്ക പരിഹാര കമ്മിഷൻ

Kerala
  •  10 days ago
No Image

സാമ്പത്തിക ബാധ്യത അടച്ചുതീർക്കാതെ ഒരാളെയും നാടുവിടാൻ അനുവദിക്കരുത്; നിയമഭേദഗതി അനിവാര്യമെന്ന് ബഹ്‌റൈൻ എംപിമാർ

bahrain
  •  10 days ago
No Image

ആരോഗ്യനില മോശമായി; നിരാഹാര സമരത്തിൽ കഴിയുന്ന രാഹുൽ ഈശ്വറിനെ മെഡിക്കൽ കോളേജിൽ പ്രവേശിപ്പിച്ചു

Kerala
  •  10 days ago