HOME
DETAILS

'ഹൈഡ്രജന്‍ ബോംബ് അല്ല ഹരിയാന ബോംബ്' ഹരിയാനയില്‍ നടന്നതും വന്‍ തട്ടിപ്പ്, വിധി അട്ടിമറിച്ചു, ഒരാള്‍ 22 വോട്ട് വരെ ചെയ്തു; 'H' ഫയല്‍ തുറന്ന് രാഹുല്‍ 

  
Web Desk
November 05, 2025 | 7:01 AM

rahul gandhi alleges massive voter fraud in haryana elections

ന്യൂഡല്‍ഹി; രാഹുല്‍ പൊട്ടിക്കുന്നത് ഹരിയാന ബോംബ്. ഹരിയാനയില്‍ വന്‍ വോട്ട് അട്ടിമറി നടന്നുവെന്ന് രാഹുല്‍ ഗാന്ധി വെളിപെടുത്തി. ഒരാള്‍ 22 വോട്ട് വരെ ചെയ്‌തെന്നാണ് പ്രതിപക്ഷ നേതാവിന്റെ വെളിപെടുത്തല്‍. 

എല്ലാ അഭിപ്രായ സര്‍വേകളും കോണ്‍ഗ്രസിന് അനുകൂലമായിരുന്നുവെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി.  പോസ്റ്റല്‍ വോട്ടുകളില്‍ കോണ്‍ഗ്രസിനു 73 ഉം ബിജെപിക്ക് 17 ഉം ആണ് ലഭിച്ചത്. എന്നിട്ടും ബി.ജെ.പിയാണ് വിജയിച്ചത്. ഇത് സാധ്യമാക്കിയത് വലിയതോതില്‍ വോട്ട് മോഷണം നടത്തിയാണ്. 25 ലക്ഷംത്തോളം കള്ളവോട്ട് ആണ് ചെയ്തത്. ബ്രസീലിയന്‍ മോഡലിന്റെ പേരില്‍ പോലും വോട്ട് ഉണ്ടായി- അദ്ദേഹം വെളിപെടുത്തി. 

അട്ടിമറിയില്‍ പ്രധാനമന്ത്രിക്കും പങ്കുണ്ടെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി. മോദിയും അമിതാ ഷായും ചേര്‍ന്ന് നടത്തിയ തട്ടിപ്പില്‍ തെരഞ്ഞെടുപ്പ് കമ്മീഷനും പങ്കാളിയായെന്നും അദ്ദേഹം തുറന്നടിച്ചു. 

രാഹുലിന്റെ  'H' ഫയല്‍സ് 

ഒരു ഫോട്ടോ നിരവധി പേരുകള്‍ 
100 ഐഡി കാര്‍ഡില്‍ ഒരേ ഫോട്ടോ
ഒരു സ്ത്രീ 100 തവണ വോട്ട് ചെയ്തു
വോട്ടര്‍ പട്ടികയില്‍ തെളിയാത്ത ചിത്രങ്ങള്‍
ഐ.ഡി കാര്‍ഡില്‍ ബ്രസീലിയന്‍ മോഡലിന്റെ ചിത്രം
5,21,619 ഇരട്ട വോട്ടുകള്‍
25 ലക്ഷത്തിലധികം കള്ളവോട്ട്
പത്ത് ബൂത്തുകളിലായി 22 വോട്ടുകള്‍
യു.പിയുിലും ഹരിയാനയിലും ഒരേ വോട്ടര്‍മാര്‍
പൂജ്യം വീട്ടുനമ്പറില്‍ ആയിരങ്ങള്‍ 
ഒരു വീട്ടില്‍ മാത്രം 501 വോട്ട് 
മൂന്നര ലക്ഷം വോട്ട് വെട്ടി 

 

ആദ്യ ഘട്ട വോട്ടെടുപ്പിൽ ബിഹാർ വ്യാഴാഴ്ച പോളിങ് ബൂത്തിലേക്ക് പോകാനിരിക്കെയാണ് രാഹുൽ വാർത്താ സമ്മേളനവുമായി രംഗത്ത് വന്നിരിക്കുന്നത്. രാജ്യത്തെ പിടിച്ചുലച്ച സെപ്റ്റംബർ 18ലെ വാർത്താ സമ്മേളനത്തിന്റെ തുടർച്ചയായി നടക്കുന്ന വാർത്താ സമ്മേളനത്തിൽ എന്ത് ബോംബാണ് രാഹുൽ പൊട്ടിക്കുന്നത് എന്നറിയാനുള്ള കാത്തിരിപ്പിലായിരുന്നു രാജ്യം. കർണാടകയിലെയും മഹാരാഷ്ട്രയിലെയും വോട്ട് കൊള്ളയെ തുറന്നു കാട്ടുന്നതായിരുന്നു കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മീഷനെയും ബി.ജെ.പിയെയും പ്രതിക്കൂട്ടിലാക്കുന്ന വോട്ട് ചോരി വെളിപ്പെടുത്തൽ.

രാഹുൽ ഉന്നയിച്ച ചോദ്യങ്ങൾക്കൊന്നും തെരഞ്ഞെടുപ്പ് കമ്മീഷൻ ഉത്തരം നൽകിയിട്ടില്ല . പിന്നാലെ രാഹുലിൻറെ വോട്ടർ അധികാർ യാത്രയും നടന്നിരുന്നു. ബിഹാറിൽ ഇന്ന് നിശബ്ദ പ്രചാരണം നടക്കാനിരിക്കെ രാഹുലിൻറെ ഇന്നത്തെ വാർത്താ സമ്മേളനം എങ്ങനെ ബാധിക്കുമെന്നതാണ് ശ്രദ്ധേയം.

സെപ്റ്റംബറിലെ വാർത്താ സമ്മേളനത്തിനു പിന്നാലെ ഇതിനേക്കാൾ വലിയ ഹൈഡ്രജൻ ബോംബാണ് അടുത്തതെന്ന് രാഹുൽ വെളിപ്പെടുത്തിയിരുന്നു.

 

rahul gandhi claims large-scale vote rigging in haryana, alleging that one person reportedly cast up to 22 votes, sparking major political controversy.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

വിവാഹ വീട്ടിൽ ഗ്യാസ് സിലിണ്ടർ പൊട്ടിത്തെറിച്ചു; വധൂവരന്മാരടക്കം 8 പേർക്ക് ദാരുണാന്ത്യം

International
  •  6 days ago
No Image

ഏഴാം തവണയും വീണു; സച്ചിൻ ഒന്നാമനായ നിർഭാഗ്യത്തിന്റെ ലിസ്റ്റിൽ കോഹ്‌ലിയും

Cricket
  •  6 days ago
No Image

'എഐ തട്ടിപ്പുകൾ തിരിച്ചറിയാൻ പ്രയാസം'; ജാഗ്രത പാലിക്കാൻ യുഎഇ സൈബർ സുരക്ഷാ കൗൺസിലിന്റെ മുന്നറിയിപ്പ്

uae
  •  6 days ago
No Image

സഊദിയിലെ ഏറ്റവും പ്രായം കൂടിയയാൾ നാസർ അൽ വദാഇ അന്തരിച്ചു; 142 ആം വയസ്സിൽ

Saudi-arabia
  •  6 days ago
No Image

വെല്ലുവിളികളെ അതിജയിക്കണമെങ്കിൽ പണ്ഡിതൻമാർ സത്യവും നീതിയും മുറുകെ പിടിക്കണം: ജിഫ്‌രി തങ്ങൾ 

Kerala
  •  6 days ago
No Image

ഒമാനികള്‍ക്ക് തൊഴില്‍ സാധ്യത വര്‍ധിപ്പിക്കാന്‍ 60,000 അവസരങ്ങള്‍

oman
  •  6 days ago
No Image

തെറ്റിദ്ധാരണ നിറയുന്ന കാലത്ത് പണ്ഡിതൻമാർ നന്മയുടെ സന്ദേശം പ്രബോധനം ചെയ്യണമെന്ന് ജാമിഅ സനദ് ദാന സമാപന സമ്മേളനത്തിൽ മുഹമ്മദ് അസ്ഹറുദ്ദീൻ 

Kerala
  •  6 days ago
No Image

ഹോട്ടലിൽ 320 രൂപ, സൊമാറ്റോയിൽ 655 രൂപ; കൊള്ളയെന്ന് പറഞ്ഞ് യുവതിയുടെ പോസ്റ്റ്; വൈറലായതോടെ വിശദീകരണവുമായി കമ്പനി

National
  •  6 days ago
No Image

മുന്നിലുള്ളത് സച്ചിൻ മാത്രം; ലോക ക്രിക്കറ്റിൽ രണ്ടാമനായി ചരിത്രം സൃഷ്ടിച്ച് വിരാട്

Cricket
  •  6 days ago
No Image

ലണ്ടനിലെ ഇറാൻ എംബസിയിൽ പ്രതിഷേധം; ഔദ്യോഗിക പതാക വലിച്ചെറിഞ്ഞ് പഴയ പതാക ഉയർത്തി

International
  •  6 days ago