HOME
DETAILS

സബ്‌സിഡി നിരക്കില്‍ ഒന്നല്ല, രണ്ട് ലിറ്റര്‍ വെളിച്ചെണ്ണ; വമ്പന്‍ ഓഫറുകളും സഞ്ചരിക്കുന്ന സൂപ്പര്‍മാര്‍ക്കറ്റുകളുമായി സപ്ലൈക്കോ

  
November 05, 2025 | 7:32 AM

supplyco-subsidy-two-litre-coconut-oil-new-offers-kerala

തിരുവനന്തപുരം: സപ്ലൈക്കോ വില്‍പ്പനശാലകളില്‍ കാര്‍ഡൊന്നിന് സബ്‌സിഡി നിരക്കില്‍ രണ്ട് ലിറ്റര്‍ വെളിച്ചെണ്ണ നല്‍കുമെന്ന് ഭക്ഷ്യമന്ത്രി ജി.ആര്‍ അനില്‍. കാര്‍ഡൊന്നിന് നിലവില്‍ 319 രൂപ നിരക്കിലാണ് 1 ലിറ്റര്‍ വെളിച്ചെണ്ണ സപ്ലൈകോ വില്‍പനശാലകളില്‍ ലഭ്യമാകുന്നത്. ഇത് 2 ലിറ്ററായി വര്‍ദ്ധിപ്പിക്കും. സബ്‌സിഡി ഇതര ശബരി വെളിച്ചെണ്ണ 359 രൂപയ്ക്കും കേര വെളിച്ചെണ്ണ 429 രൂപയ്ക്കും ലഭ്യമാക്കും.

ഓണത്തോടനുബന്ധിച്ച് 25 രൂപ നിരക്കില്‍ കാര്‍ഡൊന്നിന് പ്രതിമാസം 20 കിലോ ഗ്രാം പച്ചരി/ പുഴുക്കലരി നല്‍കി വന്നിരുന്നത് തുടര്‍ന്നും സ്ഥിരമായി നല്‍കാന്‍ തീരുമാനിച്ചു. സ്ത്രീ ഉപഭോക്താക്കള്‍ക്ക് സബ്ലിഡിയിതര ഉല്‍പ്പന്നങ്ങള്‍ക്ക് 10% വരെ അധിക വിലക്കുറവ് നല്‍കും. നിലവില്‍ സപ്ലൈകോയില്‍ ലഭിക്കുന്ന വിലക്കുറവിന് പുറമേയാണിത്.

എല്ലാ നിയോജകമണ്ഡലങ്ങളിലും എത്തുന്ന വിധത്തില്‍ സഞ്ചരിക്കുന്ന സപ്ലൈകോ സൂപ്പര്‍മാര്‍ക്കറ്റുകള്‍ നവംബര്‍ ഒന്നു മുതല്‍ പ്രവര്‍ത്തനമാരംഭിച്ചു. സഞ്ചരിക്കുന്ന സൂപ്പര്‍ മാര്‍ക്കറ്റുകളുടെ സംസ്ഥാനതല ഫ്‌ലാഗ് ഓഫ് നവംബര്‍ 1 ന് തിരുവനന്തപുരത്ത് നടന്നു. സബ്ലിഡി സാധനങ്ങളും ബ്രാന്‍ഡഡ് നിത്യോപയോഗ സാധനങ്ങളും സഞ്ചരിക്കുന്ന സൂപ്പര്‍മാര്‍ക്കറ്റുകളില്‍ ലഭ്യമാകും. 

ആയിരം രൂപയ്ക്ക് മുകളില്‍ സസ്സിഡിയിതര സാധനങ്ങള്‍ വാങ്ങുന്ന എല്ലാ ഉപഭോക്താക്കള്‍ക്കും ഒരു കിലോ പഞ്ചസാര അഞ്ച് രൂപയ്ക്ക് നല്‍കും. 500 രൂപയ്ക്ക് മുകളില്‍ സസ്സിഡിയിതര സാധനങ്ങള്‍ വാങ്ങുന്ന ഉപഭോക്താക്കള്‍ക്ക് 250 ഗ്രാമിന്റെ ശബരി ഗോള്‍ഡ് തേയില നിലവിലെ വിലയില്‍ നിന്ന് 25 ശതമാനം വിലക്കുറവില്‍ നല്‍കും. 105 രൂപ വിലയുള്ള ശബരി ഗോള്‍ഡ് തേയില 61.50 രൂപയ്ക്കാണ് നല്‍കുക.

500 രൂപയ്ക്ക് മുകളിലുള്ള ബില്ലുകളിന്‍മേല്‍ സപ്ലൈകോ വില്പനശാലകളില്‍ യുപിഐ മുഖേന പണം അടക്കുകയാണെങ്കില്‍ അഞ്ചു രൂപ വിലക്കുറവും നല്‍കും. സപ്ലൈകോ വില്പന ശാലകളില്‍ ഡിജിറ്റല്‍ പേയ്മെന്റ് പ്രോത്സാഹിപ്പിക്കുന്നതിനാണ് ഇത്.

ശബരി അപ്പം പൊടിയും പുട്ടുപൊടിയും 50% വിലക്കുറവില്‍ നല്‍കും. കിലോക്ക് 88 രൂപ വിലയുള്ള ഈ ഉല്‍പ്പന്നങ്ങള്‍ നവംബര്‍ ഒന്നു മുതല്‍ 44 രൂപയ്ക്ക് സപ്ലൈകോ വില്പനശാലകളില്‍ ലഭിക്കും.

വില്പനശാലകളിലെ തിരക്ക് ക്രമീകരിക്കുന്നതിനായി പുതിയ ഒരു പദ്ധതിയുമുണ്ട്. വൈകിട്ട് അഞ്ചുമണിക്ക് മുമ്പ് വാങ്ങുന്ന തെരഞ്ഞെടുക്കപ്പെട്ട ബ്രാന്‍ഡഡ് നിത്യോപയോഗ ഉത്പന്നങ്ങള്‍ക്ക് 5% അധിക വിലക്കുറവ് പ്രഖ്യാപിച്ചിട്ടുണ്ട്.

കഴിഞ്ഞ വര്‍ഷം സംഘടിപ്പിച്ചപോലെ 6 ജില്ലാ കേന്ദ്രങ്ങളില്‍ പ്രത്യേക ക്രിസ്മസ് ഫെയറുകള്‍ സംഘടിപ്പിക്കും. തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, എറണാകുളം, കോട്ടയം, തൃശ്ശൂര്‍ എന്നിവിടങ്ങളിലാണ് പ്രത്യേക ഫെയറുകള്‍ സംഘടിപ്പിക്കുക. താലൂക്ക് തലത്തില്‍ തെരഞ്ഞെടുത്ത സൂപ്പര്‍മാര്‍ക്കറ്റുകള്‍ ക്രിസ്മസ് ഫെയറുകളായി പ്രവര്‍ത്തിക്കും. ഡിസംബര്‍ 21 മുതല്‍ ജനുവരി 1 വരെ ആയിരിക്കും ക്രിസ്മസ് ഫെയറുകള്‍. 250 കോടി രൂപയുടെ വില്‍പ്പനയാണ് ഈ ക്രിസ്മസ് കാലത്ത് സപ്ലൈകോ പ്രതീക്ഷിക്കുന്നത്. 250-ലധികം ഉത്പന്നങ്ങള്‍ക്ക് വിലക്കുറവും പ്രത്യേക ഓഫറുകളും ക്രിസ്മസിനോട് അനുബന്ധിച്ച് ഉണ്ടായിരിക്കും ക്രിസ്മസിനോട് അനുബന്ധിച്ച് കേക്ക് മുതലായ ഉത്പന്നങ്ങള്‍  വില്‍പനശാലകളില്‍ ഉറപ്പാക്കും.

 

 

 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

ബസില്‍ അസ്വാഭാവികമായി ഒന്നും നടന്നിട്ടില്ല, ദീപകിന്റെ ആത്മഹത്യ മനോവിഷമത്തെ തുടര്‍ന്ന്;  ഷിംജിതയുടെ റിമാന്‍ഡ് റിപ്പോര്‍ട്ട്  പുറത്ത്

Kerala
  •  12 hours ago
No Image

യൂത്ത് കോണ്‍ഗ്രസ് നിയമസഭാ മാര്‍ച്ചില്‍ സംഘര്‍ഷം; ജലപീരങ്കിയും കണ്ണീര്‍ വാതകവും പ്രയോഗിച്ചു 

Kerala
  •  13 hours ago
No Image

ട്വന്റി ട്വന്റി എന്‍.ഡി.എയില്‍; നിര്‍ണായക നീക്കവുമായി ബി.ജെ.പി

Kerala
  •  13 hours ago
No Image

ജമ്മു കശ്മീരില്‍ സൈനിക വാഹനം കൊക്കയിലേക്ക് മറിഞ്ഞു; പത്ത് സൈനികര്‍ക്ക് വീരമൃത്യു, ഏഴ് പേര്‍ക്ക് പരുക്ക് 

National
  •  13 hours ago
No Image

ഉടമയുടെ മുഖത്ത് പെപ്പര്‍ സ്‌പ്രേ അടിച്ചു, പട്ടാപ്പകള്‍ ജ്വല്ലറിയില്‍ മോഷണം നടത്തിയ സഹോദരങ്ങള്‍ അറസ്റ്റില്‍

Kerala
  •  13 hours ago
No Image

മധ്യപ്രദേശിലെ കമാല്‍ മൗല പള്ളി സമുച്ചയത്തില്‍ ഹിന്ദുക്കള്‍ക്കും പൂജ നടത്താന്‍ അനുമതി നല്‍കി സുപ്രിംകോടതി

National
  •  13 hours ago
No Image

സി.പി.എം കൊല്ലം ജില്ലാ കമ്മിറ്റി അംഗം സുജ ചന്ദ്രബാബു മുസ്‌ലിം ലീഗില്‍; ഉപേക്ഷിച്ചത് 30 വര്‍ഷത്തെ പാര്‍ട്ടി ബന്ധം

Kerala
  •  15 hours ago
No Image

ഇന്ത്യൻ ടീമിൽ അദ്ദേഹത്തിന്റെ പാത പിന്തുടരാനാണ് ഞാൻ ആഗ്രഹിക്കുന്നത്: അഭിഷേക് ശർമ്മ

Cricket
  •  15 hours ago
No Image

കര്‍ണാടക നിയമസഭയില്‍ നാടകീയ രംഗങ്ങള്‍; നയപ്രഖ്യാപന പ്രസംഗം പൂര്‍ണമായി വായിക്കാതെ ഗവര്‍ണര്‍ ഇറങ്ങിപ്പോയി. നടപടി ഭരണഘടനാ വിരുദ്ധമെന്ന് സര്‍ക്കാര്‍

National
  •  16 hours ago
No Image

ഉറങ്ങുകയാണെന്ന് കരുതി, വിളിച്ചപ്പോള്‍ എണീറ്റില്ല; കൊച്ചിയില്‍ ട്രെയിനിനുള്ളില്‍ യുവതി മരിച്ച നിലയില്‍, ട്രെയിനുകള്‍ വൈകി ഓടുന്നു

Kerala
  •  16 hours ago