'ജയിക്കാന്‍ ഉദ്ദേശിക്കുന്ന മണ്ഡലങ്ങളില്‍ ജമ്മു കശ്മീരില്‍ നിന്നും ആളുകളെ കൊണ്ടുവന്ന് വരെ വോട്ട് ചെയ്യിക്കും' വാര്‍ത്താ സമ്മേളനത്തില്‍ ബി.ജെ.പി നേതാവ് ബി.ഗോപാലകൃഷ്ണന്റെ വിഡിയോ പ്രദര്‍ശിപ്പിച്ച് രാഹുല്‍
ന്യൂഡല്‍ഹി: രാജ്യത്തെ വോട്ട് കൊള്ള തുറന്നു കാട്ടിയ വാര്‍ത്താ സമ്മേളനത്തില്‍ ബി.ജെ.പി നേതാവ് ബി.ഗോപാലകൃഷ്ണന്റെ വിഡിയോ പ്രദര്‍ശിപ്പിച്ച് രാഹുല്‍. ജയിക്കാന്‍ ഉദ്ദേശിക്കുന്ന മണ്ഡലങ്ങളില്‍ പുറത്തുനിന്ന് ആളെ കൊണ്ടുവന്ന് താമസിപ്പിച്ച് വോട്ട് ചെയ്യിപ്പിക്കാറുണ്ടെന്ന പ്രസ്താവന നടത്തുന്ന വീഡിയോ ആണ് പ്രദര്‍ശിപ്പിച്ചത്. ഇന്ന് എ.ഐ.സി.സി ആസ്ഥാനത്ത് നടത്തിയ വാര്‍ത്താസമ്മേളനത്തിലാണ് ഗോപാലകൃഷ്ണന്റ വിഡിയോ പ്രദര്‍ശിപ്പിച്ചത്.
'ജയിക്കാന്‍ വേണ്ടി വ്യാപകമായി ഞങ്ങള്‍ വോട്ട് ചേര്‍ക്കും. ഞങ്ങള്‍ ജയിക്കാന്‍ ഉദ്ദേശിക്കുന്ന മണ്ഡലങ്ങളില്‍ ജമ്മു കശ്മീരില്‍ നിന്നും ആളുകളെ കൊണ്ടുവന്ന് ഒരു വര്‍ഷം താമസിപ്പിച്ച് വോട്ട് ചെയ്യിപ്പിക്കും. നാളെയും ചെയ്യും'. ഗോപാലകൃഷ്ണന്റെ വീഡിയോയില്‍ പറയുന്നു.
ആഗസ്റ്റില്‍ തൃശൂരിലെ വോട്ട് കൊള്ളയുമായി ബന്ധപ്പെട്ട വിവാദം നിലനില്‍ക്കുന്ന സമയത്തായിരുന്നു ജയിക്കാന്‍ ഉദ്ദേശിക്കുന്ന മണ്ഡലങ്ങളില്‍ പുറത്തുനിന്ന് ആളെ കൊണ്ടുവന്ന് താമസിപ്പിച്ച് വോട്ട് ചെയ്യിപ്പിക്കാറുണ്ടെന്ന് ഗോപാലകൃഷ്ണന്‍ സമ്മതിച്ചത്.
'സുരേഷ് ഗോപിക്ക് വേണ്ടി 86 കള്ളവോട്ട് ചെയ്തുവെന്നാണ് ആരോപിക്കുന്നത്. തൃശൂരില്‍ സുരേഷ് ഗോപി 74,682 വോട്ടിന്റെ ഭൂരിപക്ഷത്തിലാണ് ജയിച്ചത്. 2019ല്‍ 4.16 ലക്ഷം വോട്ടുണ്ടായിരുന്ന കോണ്‍ഗ്രസിന് 2024 ല്‍ 3.27 ലക്ഷം ആയി കുറഞ്ഞു.ബാക്കി 90,000 എവിടെ പോയി?തൃശൂരില്‍ മരിച്ച ആളുടെ പേരില്‍ ആരും വോട്ട് ചെയ്തിട്ടില്ല. ഒരാള്‍ രണ്ടുവോട്ടുകളും ചെയ്തിട്ടില്ല. ഏത് വിലാസത്തില്‍ വേണമെങ്കിലും വോട്ട് ചേര്‍ക്കാം. ജയിക്കാന്‍ വേണ്ടി വ്യാപകമായി ഞങ്ങള്‍ വോട്ട് ചേര്‍ക്കും. ഞങ്ങള്‍ ജയിക്കാന്‍ ഉദ്ദേശിക്കുന്ന മണ്ഡലങ്ങളില്‍ ജമ്മു കശ്മീരില്‍ നിന്നും ആളുകളെ കൊണ്ടുവന്ന് ഒരു വര്‍ഷം താമസിപ്പിച്ച് വോട്ട് ചെയ്യിപ്പിക്കും.നാളെയും ചെയ്യും'. ഇതായിരുന്നു ഗോപാലകൃഷ്ണന്‍ അന്ന് പറഞ്ഞത്.
ഞാന്‍ മത്സരിച്ച് ജയിക്കാനാഗ്രഹിക്കുന്ന ഒരാള്‍ ജമ്മു കശ്മീരിലുണ്ടെങ്കില്‍ അയാള്‍ അവിടെ വോട്ട് ചെയ്യാതെ ഇവിടെ ഒരുവര്‍ഷം താമസിച്ച് വോട്ട് ചെയ്യുന്നതില്‍ എന്താണ് അധാര്‍മികതയെന്നും ഗോപാല കൃഷ്ണന്‍ ചോദിച്ചു. നിയമസഭയില്‍ ഇതുപോലെ വോട്ട് ചേര്‍ക്കുന്നതിനെ കുറിച്ച് ആലോചിച്ചിട്ടില്ലെന്നും തെരഞ്ഞെടുപ്പ് സമയത്ത് ആലോചിച്ച് തീരുമാനിക്കുമെന്നും പറഞ്ഞ ഗോപാലകൃഷ്ണന്‍ ഇത്തവണ ലോക്സഭയില്‍ ജയിക്കാനാണ് തീരുമാനിച്ചതെന്നും വ്യക്തമാക്കിയിരുന്നു.
ഹരിയാനയിലെ വോട്ട് കൊള്ളയുടെ ഞെട്ടിക്കുന്ന വിവരങ്ങളാണ് ലോക് സഭാ പ്രതിപക്ഷ നേതാവ് രാഹുല്‍ ഗാന്ധി വാര്‍ത്താസമ്മേളനത്തില്‍ പുറത്തുവിട്ടത്. വ്യാജ ചിത്രങ്ങളും മേല്‍ വിലാസങ്ങളും ഉപയോഗിച്ചാണ് വോട്ട് കൊള്ള നടന്നത്. ബ്രസീലിയന്‍ മോഡലിന്റേതുള്‍പ്പെടെ ചിത്രങ്ങള്‍ ഉപയോഗിച്ചതായും അദ്ദേഹം വ്യക്തമാക്കി. കൃത്യമായ തെളിവോട് കൂടെ തന്നെയായിരുന്നു ഇത്തവണയും അദ്ദേഹത്തിന്റെ വാര്‍ത്താ സമ്മേളനം. ഒരു സ്ത്രീ 100 തവണ വോട്ട് ചെയ്തതിന്റെയും ബ്രസീലിയന്‍ മോഡലിന്റെ ചിത്രമുളള വോട്ടര്‍ ഐഡി കാര്‍ഡ് ഉപയോഗിച്ച് 22 തവണ പത്ത് ബൂത്തുകളിലായി വോട്ട് ചെയ്തതിന്റെയും തെളിവുകള്‍ രാഹുല്‍ ഗാന്ധി പുറത്തുവിട്ടു. ഹരിയാനയില്‍ പോള്‍ ചെയ്ത വോട്ടുകളില്‍ എട്ടിലൊന്ന് വ്യാജമാണെന്ന് ചൂണ്ടിക്കാട്ടിയ അദ്ദേഹം ഇത്തരത്തില്‍ 25 ലക്ഷം കള്ളവോട്ടുകളാണ് ചെയ്തതതെന്നും കൂട്ടിച്ചേര്‍ത്തു.
rahul gandhi released a video of bjp leader b gopalakrishnan claiming that people from jammu and kashmir would be brought in to vote in key constituencies, intensifying the political row.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."