HOME
DETAILS

20 ലക്ഷം രൂപ വിലമതിക്കുന്ന എംഡിഎംഎയുമായി കായികാധ്യാപകൻ പിടിയിൽ

  
November 05, 2025 | 8:57 AM

malappuram-pe-teacher-arrested-416g-mdma-rs-20-lakh-drug-bust

മലപ്പുറം: വിൽപനക്കായി സൂക്ഷിച്ച, 20 ലക്ഷം രൂപ വിലമതിക്കുന്ന 416 ഗ്രാം എംഡിഎംഎയുമായി കായികാധ്യാപകൻ അറസ്റ്റിൽ. മലപ്പുറം കുട്ടിലങ്ങാടി കടുങ്ങോത്ത് സ്വദേശി ചേലോടൻ മുജീബ് റഹ്‌മാനെയാണ് (32) പോലീസ് പിടികൂടിയത്.അങ്ങാടിപ്പുറം പുത്തനങ്ങാടിയിലെ എംഇഎസ് ഹോസ്പിറ്റലിന് സമീപം പ്രതി ലോഡ്‌ജിലാണ് പ്രതിയായ  മുജീബ് റഹ്‌മാൻ താമസിച്ചിരുന്നത് .ഡാൻസാഫ് എസ്ഐ ഷിജോ സി തങ്കച്ചനും സംഘവുമാണ് പ്രതിയെ ഇവിടെ നിന്ന്  416 ഗ്രാം എംഡിഎംഎ (MDMA)യുമായി പിടികൂടിയത്.

മുജീബ് റഹ്‌മാൻ മലപ്പുറം ജില്ലയിലും പുറത്തുമായി നിരവധി സ്കൂളുകളിൽ കായികാധ്യാപകനായി ജോലി ചെയ്തിട്ടുണ്ട്.ഏകദേശം ഒരു വർഷം മുമ്പാണ് ഇയാൾ ലഹരിക്കടത്ത് തുടങ്ങിയതെന്നാണ് പൊലിസിന് ലഭിച്ച വിവരം.ഡൽഹി, ബെംഗളൂരു എന്നിവിടങ്ങളിൽ നിന്നാണ് ഇയാൾ എംഡിഎംഎ, മെത്താഫിറ്റമിൻ തുടങ്ങിയ സിന്തറ്റിക് ലഹരിമരുന്നുകൾ വൻതോതിൽ ജില്ലയിൽ എത്തിച്ചിരുന്നത്.ജില്ലാ പോലീസ് മേധാവി ആർ വിശ്വനാഥിനാണ് ഇത് സംബന്ധിച്ച് രഹസ്യ വിവരം ലഭിച്ചതിനെ തുടർന്നാണ് സംഘത്തിൻ്റെ വലയിലാവുന്നത്.

ലഹരിക്കടത്ത് രീതി

പ്രത്യേക കാരിയർമാർ വഴിയാണ് ഈ ലഹരിക്കടത്ത് സംഘം പ്രവർത്തിക്കുന്നത്.കളിപ്പാട്ടങ്ങളിലും മറ്റും ഒളിപ്പിച്ചാണ് ജില്ലയുടെ പല ഭാഗങ്ങളിലേക്കും ലഹരിവസ്തുക്കൾ എത്തിച്ചിരുന്നത്.ഹൈവേ പരിസരങ്ങളിലുള്ള പ്രത്യേക 'സ്‌പോട്ടുകൾ' ഇതിനായി തിരഞ്ഞെടുത്തിരുന്നു.

നാർകോട്ടിക് സെൽ ഡിവൈഎസ്‌പി എൻ.ഒ.സിബി, പെരിന്തൽമണ്ണ ഡിവൈഎസ്‌പി എ.പ്രേംജിത്ത്, ഇൻസ്‌പെക്ടർ സുമേഷ് സുധാകരൻ എന്നിവരുടെ നേതൃത്വത്തിലാണ് നിലവിൽ കേസിൽ അന്വേഷണം നടക്കുന്നത്. ലഹരിക്കടത്ത് സംഘത്തിലെ മറ്റു കണ്ണികളെക്കുറിച്ചുള്ള വിവരങ്ങൾ പോലീസിന് ലഭിച്ചിട്ടുണ്ട്. പിടിയിലായ പ്രതിയെ വിശദമായി ചോദ്യം ചെയ്യുന്നതിനായി കസ്റ്റഡിയിൽ വാങ്ങുമെന്ന് പോലീസ് അറിയിച്ചു.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

ബലാത്സംഗ പരാതി: രാഹുല്‍ മാങ്കൂട്ടത്തില്‍ റിമാന്‍ഡില്‍, മാവേലിക്കര സബ് ജയിലിലേക്ക് മാറ്റും

Kerala
  •  3 days ago
No Image

മോഡിഫൈ ചെയ്ത വാഹനത്തില്‍ ചീറിപ്പാഞ്ഞ് വിദ്യാര്‍ഥികള്‍, എം.വി.ഡി ഉദ്യോഗസ്ഥനെ ഇടിച്ചിടാനും ശ്രമം

Kerala
  •  3 days ago
No Image

മഹാരാഷ്ട്ര തെരഞ്ഞെടുപ്പ്; വോട്ടർമാരുടെ കയ്യിൽ നിന്ന് മഷി അപ്രത്യക്ഷമാകുന്നു, വ്യാപക പരാതി, വിമർശനവുമായി ഉദ്ധവ് താക്കറെ

Kerala
  •  3 days ago
No Image

ചരിത്രത്തിലാദ്യം;  ആരോഗ്യപ്രശ്‌നം നേരിടുന്ന ബഹിരാകാശ സഞ്ചാരിയുമായി  ക്രൂ-11 സംഘം ഭൂമിയിലിറങ്ങി

Kerala
  •  3 days ago
No Image

'ഇത്തവണ ഉന്നംതെറ്റില്ല...' ട്രംപിന് നേരെ ഇറാന്റെ വധഭീഷണിയെന്ന് റിപ്പോര്‍ട്ട്

International
  •  3 days ago
No Image

In Depth Story: ഇന്ത്യയില്‍ ന്യൂനപക്ഷങ്ങള്‍ക്കെതിരായ വിദ്വേഷ പ്രസംഗങ്ങള്‍ വര്‍ധിക്കുന്നു; 98 ശതമാനവും മുസ്‌ലിംകളെ ലക്ഷ്യമിട്ട്, കൂടുതലും ബി.ജെപി ഭരിക്കുന്ന സംസ്ഥാനങ്ങളില്‍-ഐ.എച്ച്.എല്‍ റിപ്പോര്‍ട്ട്

National
  •  3 days ago
No Image

ശബരിമലയിലെ നെയ്യ് വില്‍പ്പന ക്രമക്കേട്; കേസെടുത്ത് വിജിലന്‍സ്, 33 പേര്‍ പ്രതികള്‍

Kerala
  •  3 days ago
No Image

ദൈവങ്ങളുടെ പേരിൽ ബിജെപി കൗൺസിലർമാരുടെ സത്യപ്രതിജ്ഞ; കൗൺസിലർമാർക്ക് ഹൈക്കോടതി നോട്ടീസ്

Kerala
  •  3 days ago
No Image

അനധികൃത സ്വത്ത് സമ്പാദനക്കേസ്: കെ.ബാബുവിന് നോട്ടിസ്, കോടതിയില്‍ ഹാജരാകണം

Kerala
  •  3 days ago
No Image

ഗസ്സയുടെ പുനര്‍നിര്‍മാണം, ഹമാസിന്റെ നിരായുധീകരണം, സൈന്യത്തെ പിന്‍വലിക്കല്‍...; ഗസ്സ വെടിനിര്‍ത്തല്‍ രണ്ടാഘട്ടത്തില്‍ പ്രധാന ലക്ഷ്യങ്ങള്‍ ഇവയെന്ന് യു.എസ്

International
  •  3 days ago