'ഹരിയാനയിലെ പത്ത് ബൂത്തുകളിലായി 22 വോട്ടുകള്‍' ആരാണ് രാഹുല്‍ ഗാന്ധി തുറന്ന 'H' ഫയല്‍സിലെ ബ്രസീലിയന്‍ മോഡല്‍?
'ഹരിയാനയിലെ പത്ത് ബൂത്തുകളിലായി 22 വോട്ടുകള്‍' രാഹുല്‍ ഗാന്ധി തുറന്ന 'ഒ' ഫയല്‍സിലെ ബ്രസീലിയന്‍ മോഡല്‍ ആര്?
ന്യൂഡല്‍ഹി: പ്രതിപക്ഷ നേതാവ് രാഹുല്‍ ഗാന്ധി പുറത്തുവിട്ട ഹരിയാനയിലെ വോട്ട് കൊള്ളയുടെ ഞെട്ടിക്കുന്ന വിവരങ്ങളില്‍ ഒന്നായിരുന്നു വോട്ടര്‍ പട്ടികയിലെ ബ്രസീലിയന്‍ മോഡലിന്റെ ചിത്രം. സരസ്വതി, ഗീത, സീമ, സുമന്‍ ദേവി, ബിമല, അഞ്ജു, കവിത,കിരണ്‍ ദേവി, വിമല, രശ്മി, പിങ്കി, മഞ്ജീത്,കല്‍വന്തി,പൂനം,സ്വീറ്റി,സുനിത, അംഗൂരി, ദര്‍ശന, മുനേഷ്, സരോജ്, സത്യവതിദേവി, ഗുനിയ തുടങ്ങിയ പേരുകളില്‍ നിറഞ്ഞു നില്‍ക്കുന്ന മോഡേണ്‍ വസ്ത്രധാരിയായ പെണ്‍കുട്ടി. പല പേരുകള്‍ പല പ്രായം.
ഈ ചിത്രമുള്ള വോട്ടര്‍ ഐഡി കാര്‍ഡ് ഉപയോഗിച്ച് 22 തവണ പത്ത് ബൂത്തുകളിലായി വോട്ട് ചെയ്തതിന്റെ തെളിവുകളാണ് രാഹുല്‍ ഗാന്ധി വാര്‍ത്താ സമ്മേളനത്തില്‍ പുറത്തുവിട്ടത്.
'ആരാണ് ഈ സ്ത്രീ? അവരുടെ പേരെന്താണ്? അവര്‍ എവിടെ നിന്നാണ് വരുന്നത്? പക്ഷേ അവര്‍ ഹരിയാനയിലെ 10 വ്യത്യസ്ത ബൂത്തുകളില്‍ 22 തവണ വോട്ട് ചെയ്തിട്ടുണ്ട്, സീമ, സ്വീറ്റി, സരസ്വതി, രശ്മി, വില്‍മ... എന്നിങ്ങനെ ഒന്നിലധികം പേരുകള്‍ ഉണ്ട്, പക്ഷേ അവര്‍ യഥാര്‍ത്ഥത്തില്‍ ഒരു ബ്രസീലിയന്‍ മോഡലാണെന്ന് തെളിഞ്ഞിരിക്കുന്നു,' അദ്ദേഹം പറഞ്ഞു.

രാഹുലിന്റെ പ്രസന്റേഷനില്‍ കാണിച്ച ബ്രസീലിയന്‍ മോഡലിന്റെ ചിത്രം ഫോട്ടോഗ്രാഫര്‍ മാത്യൂസ് ഫെറേറോ സൗജന്യ സ്റ്റോക്ക് ഇമേജ് പ്ലാറ്റ്ഫോമായ Unsplash.com-ല്‍ അപ്ലോഡ് ചെയ്തിട്ടുള്ളതാണ്. 'നീല ഡെനിം ജാക്കറ്റ് ധരിച്ച സ്ത്രീ' എന്ന തലക്കെട്ടിലാണ് അദ്ദേഹം ചിത്രം പോസ്റ്റ് ചെയ്തിരിക്കുന്നത്. ചിത്രം ആദ്യമായിപ്രസിദ്ധീകരിച്ചത് 2017 മാര്‍ച്ച് 2 നാണ്. 59 ദശലക്ഷത്തിലധികം പേര്‍ ഈ ചിത്രം ഇത് കാണുകയും നാല് ലക്ഷത്തിലധികം തവണ ഡൗണ്‍ലോഡ് ചെയ്യുകയും ചെയ്തിട്ടുണ്ട്. പ്രൊഫഷണല്‍ ഫോട്ടോഗ്രാഫറാണ് ഫെറേറോ എന്നാണ് അണ്‍സ്പ്ലാഷിലെ പ്രൊഫൈലില്‍ നിന്നും മനസിലാക്കാന്‍ കഴിയുന്നത്.
ഹരിയാന തെരഞ്ഞെടുപ്പുമായി ബന്ധമില്ലാത്ത ബ്ലോഗുകളിലും ഓണ്‍ലൈന്‍ പോസ്റ്റുകളിലും ഈ ചിത്രം വ്യാപകമായി ഉപയോഗിച്ചിട്ടുണ്ട്. അതേസമയം, രാഹുല്‍ ഗാന്ധി ആരോപിച്ച വോട്ടര്‍ തട്ടിപ്പില്‍ മോഡലിന്റെയോ ഫോട്ടോഗ്രാഫറുടെയും പങ്ക് എന്താണെന്ന് വ്യക്തമല്ല.
ഇമേജ്-ഹോസ്റ്റിംഗ് പ്ലാറ്റ്ഫോമായ അണ്‍സ്പ്ലാഷില്‍ 2017-ല്‍ ഫെറേറോ ക്ലിക്ക് ചെയ്ത ഈ മോഡലിന്റെ രണ്ട് ചിത്രങ്ങള്‍ ഉണ്ട്. ഒന്ന് രാഹുല്‍ ഗാന്ധി ഹരിയാന വോട്ടര്‍ ഐഡികളില്‍ പ്രത്യക്ഷപ്പെട്ടതായി ആരോപിക്കുന്ന ഫോട്ടോയാണ്, അതേ വസ്ത്രത്തില്‍ - വെളുത്ത ടി-ഷര്‍ട്ടിന് മുകളില്‍ ഒരു ഡെനിം ജാക്കറ്റ്, ഹൂപ്പ് കമ്മലുകള്‍ - ഒരേ പശ്ചാത്തലത്തില്‍ തന്നെയാണ് രണ്ടാമത്തെ ചിത്രമെങ്കിലും വ്യത്യസ്തമായ ഷോട്ടാണ്. 'നീല ഡെനിം ജാക്കറ്റ് ധരിച്ച സ്ത്രീ' എന്ന അടിക്കുറിപ്പില്‍ മറ്റൊരു സൗജന്യ ഇമേജ് ഹോസ്റ്റിംഗ് സൈറ്റിലും ചിത്രമുണ്ട്.

2017 മുതല്‍, വിവിധ വാര്‍ത്താ ഏജന്‍സികളും സ്‌കിന്‍കെയര്‍ പോര്‍ട്ടലുകളും ഇ ചിത്രം ഉപയോഗിക്കുന്നുണ്ട്. സൗന്ദര്യ, ചര്‍മ്മസംരക്ഷണ നുറുങ്ങുകള്‍, ഫാഷന്‍, ജീവിതശൈലി കഥകള്‍, പ്രചോദനാത്മക ബ്ലോഗുകള്‍, വാര്‍ത്താ ഫീച്ചറുകള്‍, സോഷ്യല്‍ മീഡിയ പോസ്റ്റുകള്‍, വെല്‍നസ്, സൗന്ദര്യവര്‍ദ്ധക ചികിത്സാ ലേഖനങ്ങള്‍ എന്നിവ വരെ ചിത്രം ഉപയോഗിക്കുന്നു. മാത്രമല്ല, ഇന്ത്യന്‍ സ്ത്രീകളുടെ പേരുകളുള്ള നിരവധി ഫേസ്ബുക്ക് അക്കൗണ്ടുകളും ഈ ചിത്രം പ്രൊഫൈല്‍ ഫോട്ടോയായി ഉപയോഗിച്ചിട്ടുണ്ട്.
സ്ത്രീയുടെ ഫോട്ടോഗ്രാഫര്‍ ബ്രസീലിയന്‍ ആണെന്ന് അറിയാമെങ്കിലും, അവര്‍ ബ്രസീല്‍ പൗരയാണെന്ന് ഇതുവരെ സ്ഥിരീകരിച്ചിട്ടില്ലെന്നും ദേശീയ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു.
rahul gandhi claimed in the o files that a brazilian model’s photo was used to cast 22 votes across 10 booths in haryana, raising questions about large-scale voter fraud. the model’s identity remains undisclosed.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."