HOME
DETAILS

'അന മിന്‍കും വ ഇലൈക്കും -ഞാന്‍ നിങ്ങളില്‍ നിന്നുള്ളവനാണ്, നിങ്ങളിലേക്കായുള്ളവനും' വിദ്വേഷങ്ങള്‍ക്ക് മേല്‍ മാനവികതയുടെ മുദ്രാവാക്യം മുഴക്കി മംദാനി

  
സ്വന്തം ലേഖിക
November 05, 2025 | 11:16 AM

zohran mamdani raises the slogan of humanity over hatred after election win

മാസങ്ങള്‍ നീണ്ട പ്രചാരണങ്ങള്‍ക്കും രാഷ്ട്രീയ നാടകങ്ങള്‍ക്കുമൊടുവില്‍ റിപ്പബ്ലിക്കന്‍ സ്ഥാനാര്‍ഥി കര്‍ട്ടിസ് സ്ലിവയെയും സ്വതന്ത്ര സ്ഥാനാര്‍ഥി ആന്‍ഡ്ര്യൂ ക്യൂമോയെയും പരാജയപ്പെടുത്തി വെന്നിക്കൊടി പാറിച്ചിരിക്കുകയാണ് സൊഹ്‌റാന്‍ മംദാനി. ന്യൂയോര്‍ക്കിലെ ആദ്യ മുസ്‌ലിം മേയര്‍. വിദ്വേഷങ്ങള്‍ക്ക് മേല്‍ നിലപാടിന്റെ കരുത്ത് കൊണ്ട് ആ ചെറുപ്പക്കാരന്‍ കുറിച്ച ചരിത്രമാണത്. ഒരു മുസ്‌ലിം... അയാള്‍ ഇടതുപക്ഷക്കാരനായാലും ലിബറലായാലും എത്തിയിസ്റ്റായാലും ഭീകരമുദ്ര ചാര്‍ത്തുന്നവര്‍ക്കുള്ള കനത്ത മറുപടി കൂടിയാണ് ഈ ജയം. 

ന്യൂയോര്‍ക്കിന്റെ ആദ്യ ദക്ഷിണേഷ്യന്‍ മേയറുമാണ് ഈ 34കാരന്‍. നഗരത്തിന്റെ തലവനാകുന്ന ഏറ്റവും പ്രായം കുറഞ്ഞയാളും. ഇന്ത്യന്‍ വംശജന്‍ കുടിയേറ്റക്കാരന്‍...വിശേഷണങ്ങള്‍ ഏറെയാണ് ഈ ചെറുപ്പക്കാരന്. റെക്കോഡ് പോളിങ്ങായിരുന്നു ഇക്കുറി ന്യൂയോര്‍ക്ക് മേയര്‍ തെരഞ്ഞെടുപ്പിന്. പുതുതലമുറകള്‍ ഒഴുകിയെത്തിയ വോട്ടെടുപ്പ്. രാത്രി ഒമ്പത് മണിക്ക് പോളിങ് അവസാനിക്കുന്നതിന് തൊട്ടുമുമ്പ് രണ്ട് ദശലക്ഷത്തിലേറെ ആളുകള്‍ വോട്ട് രേഖപ്പെടുത്തി. ചൂടേറിയ മത്സരമായിരുന്നു നടന്നത്. അഭിപ്രായ സര്‍വേകള്‍ സൊഹ്‌റാന് അനുകൂലമായിരുന്നു. 

MAMDANI.jpg

സൊഹ്‌റാന്‍ വിജയിച്ചാല്‍ ന്യൂയോര്‍ക്കിലേക്കുള്ള എല്ലാ ഫണ്ടിങ്ങും നിര്‍ത്തിവെക്കുമെന്ന് ഭീഷണി മുഴക്കി പ്രസിഡന്റ് ട്രംപ്. ഒരു കമ്മ്യൂണിസ്റ്റുകാരന് ഒരിക്കലും ന്യൂയോര്‍ക്ക് നഗരത്തില്‍ വിജയിക്കാന്‍ കഴിയില്ലെന്ന് ട്രംപ് ഉറച്ചു വിശ്വസിച്ചു. എന്നാല്‍ വര്‍ഷാദ്യം  തന്നെ ആ വിശ്വാസം മംദാനി തിരുത്തി. ഡെമോക്രാറ്റിക് പ്രൈമറിയില്‍ ക്യൂമോയെ പരാജയപ്പെടുത്തി. മൂന്നു തവണ ന്യൂയോര്‍ക്ക് മേയറായിരുന്നു ക്യൂമോ എന്നോര്‍ക്കണം. പലതവണ ട്രംപ് മംദാനിയെ ഉന്നമിട്ടു. വോട്ടെടുപ്പിന്റെ തൊട്ടുമുമ്പ് വരെ ട്രൂത്ത് സോഷ്യലില്‍ പോസ്റ്റിട്ടു. എല്ലാ പ്രചാരണങ്ങള്‍ക്കും കനത്ത ജയം കൊണ്ട് ആ 34കാരന്‍ മറുപടി നല്‍കി. 

സാധരണക്കാര്‍ക്കായി അവരുടെ ശബ്ദമായി പ്രചാരണങ്ങളില്‍ മംദാനി നിറഞ്ഞു നിന്നു. ഗസ്സക്ക് വേണ്ടി പരസ്യമായി ശബ്ദമുയര്‍ത്തി.  ജൂതവംശക്കാര്‍ ധാരാളം ഉള്ള ന്യൂയോര്‍ക്കില്‍ അദ്ദേഹം ഇസ്‌റാഈലിനെതിരെ ശക്തമായ നിലപാടെടുത്തു. ഗസ്സയില്‍ ഇസ്‌റാഈല്‍ നടത്തുന്നത് വംശഹത്യയാണെന്ന് തുറന്നു പറഞ്ഞു. കൂട്ടക്കൊലകളുടെ ഉത്തരവാദിയായ ബിന്യമിന്‍ നെതന്യാഹുവിനെ അറസ്റ്റ് ചെയ്യണമെന്ന് അദ്ദേഹം ആവശ്യപ്പെട്ടു. മേയറായാല്‍ ന്യൂയോര്‍ക്കില്‍ നെതന്യാഹുവിനെ കാലുകുത്താന്‍ അനുവദിക്കില്ലെന്ന് അദ്ദേഹം പ്രഖ്യാപിച്ചു. അങ്ങനെ സംഭവിക്കുന്ന പക്ഷം നെതന്യാഹുവിനെ അറസ്റ്റ് ചെയ്യുമെന്നും അദ്ദേഹം മുന്നറിയിപ്പ് നല്‍കി. 

mamdani family.jpg

ഇന്ത്യയില്‍ ജനിച്ച ഉഗാണ്ടന്‍ അക്കാദമീഷ്യനായ മഹ്‌മൂദ് മംദാനിയുടെയും ഇന്ത്യന്‍ ചലച്ചിത്ര സംവിധായിക മീര നായരുടെയും മകനാണ് മംദാനി. സലാം ബോംബെ, മണ്‍സൂണ്‍ വെഡ്ഡിങ് തുടങ്ങിയ സിനിമകളുടെ സംവിധായികയാണ് ഓസ്‌കര്‍ നോമിനി കൂടിയായ മീര നായര്‍. ഉഗാണ്ടയുടെ തലസ്ഥാനമായ കംപാലയിലാണ് ജനിച്ചതും വളര്‍ന്നതും. അദ്ദേഹത്തിന്റെ ഏഴാമത്തെ വയസ്സില്‍ കുടുംബം ന്യൂയോര്‍ക്കിലേക്ക് കുടിയേറി. 2018ലാണ് പൗരത്വം ലഭിക്കുന്നത്. ചെറുപ്പം മുതലേ സാമൂഹ്യ സേവന രംഗങ്ങളില്‍ സജീവമായിരുന്നു മംദാനി. രമ സവാഫ് ദുവാജി(27)യാണ് സൊഹ്‌റാന്‍ മംദാനിയുടെ ജീവിത പങ്കാളി. സിറിയന്‍ ചിത്രകാരിയും വിഷ്വല്‍ ആര്‍ട്ടിസ്റ്റുമാണ് അവര്‍. കലയും സംഗീതവുമാണ് ഇരുവരെയും ഒരുമിപ്പിച്ചത്. 

mamdani wife.jpg

'ഞാന്‍ ചെറുപ്പമാണ്, ഞാന്‍ മുസ്‌ലിമാണ്, ഞാന്‍ ഒരു ജനാധിപത്യ സോഷ്യലിസ്റ്റാണ് എന്നാല്‍ ഇതിലൊന്നും മാപ്പു പറയാന്‍ ഞാന്‍ ഉദ്ദേശിക്കുന്നില്ല' പ്രചാരണ വേളയില്‍ തന്നെ അദ്ദേഹം വ്യക്തമാക്കി. 

ജവഹല്‍ ലാല്‍ നെഹ് റുവിന്റെ വാക്കുകള്‍ കൊണ്ടാണ് അദ്ദേഹം തന്റെ വിജയ പ്രസംഗം ആരംഭിച്ചത്. പ്രംസംഗം അവസാനിപ്പിക്കുമ്പോള്‍ താന്‍ തന്റെ ജനതക്കായി പോരാടുമെന്ന് അദ്ദേഹം ഉറപ്പു നല്‍കി. ഞങ്ങള്‍ നിങ്ങള്‍ക്കായി പോരാടും. കാരണം ഞങ്ങള്‍ നിങ്ങള്‍ തന്നെയാണ്. പിന്നെ തന്റെ വാക്കുകള്‍ അദ്ദേഹം ഇങ്ങനെ അടിവരയിട്ട് ഉറപ്പിച്ചു. 'അന മിന്‍കും വ ഇലൈക്കും' ഞാന്‍ നിങ്ങളില്‍ നിന്നുള്ളവനാണ്, നിങ്ങളിലേക്കായുള്ളവനും' വിദ്വേഷങ്ങള്‍ക്ക് മേല്‍ മാനവികതയുടെ മുദ്രാവാക്യം.

new york mayor zohran mamdani emphasized unity and compassion in his post-election speech, declaring that humanity must prevail over hatred and division.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

വിമാനം റദ്ദാക്കുമോ? കിടക്കയുമായി ബെംഗളൂരു വിമാനത്താവളത്തിലെത്തി യാത്രക്കാരൻ

National
  •  3 days ago
No Image

നടി ആക്രമിക്കപ്പെട്ട കേസ്: ദിലീപിന് സംശയത്തിന്റെ ആനുകൂല്യം; വിധി പകർപ്പ് പുറത്ത്

Kerala
  •  3 days ago
No Image

ഭർത്താവ് മൊഴിമാറ്റി; പ്രായപൂർത്തിയാകാത്ത മക്കളെ ഉപേക്ഷിച്ച് കാമുകനൊപ്പം പോയ യുവതിയെ കോടതി വെറുതെ വിട്ടു

Kerala
  •  3 days ago
No Image

കേരളം കാത്തിരുന്ന രാഷ്ട്രീയ പോരാട്ടത്തിന്റെ ഫലം; നാളെയറിയാം ജനവിധി

Kerala
  •  3 days ago
No Image

കോടതി വിധി പ്രതീക്ഷയ്ക്ക് വകനൽകുന്നത്: നേതാക്കൾ

organization
  •  3 days ago
No Image

വന്ദേഭാരത് ട്രെയിനുകൾ കൂടുതൽ ആഢംബരമാക്കാൻ ഇന്ത്യൻ റെയിൽവേ; 14,000 കോടി രൂപയുടെ നിക്ഷേപം

National
  •  3 days ago
No Image

പ്രണയമായാലും ലൈംഗിക ബന്ധത്തിന് പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടി നല്‍കുന്ന സമ്മതം സാധുവല്ല; പോക്‌സോ കേസില്‍ പ്രതി നല്‍കിയ ഹരജി ഹൈക്കോടതി തള്ളി 

National
  •  3 days ago
No Image

തെരഞ്ഞെടുപ്പ് വിജയാഘോഷം: മുൻകൂർ അനുമതി നിർബന്ധം, ക്രമസമാധാന ലംഘനം പാടില്ല; നിർദേശങ്ങൾ പുറത്തിറക്കി മലപ്പുറം എസ്പി

Kerala
  •  3 days ago
No Image

കേന്ദ്ര വിവരാവകാശ കമ്മീഷണറായി മലയാളിയായ പിആർ രമേശിനെ നിയമിച്ചു

Kerala
  •  3 days ago
No Image

തദ്ദേശ തെരഞ്ഞെടുപ്പ് ഫലം: കോഴിക്കോട് റൂറലിൽ ആഹ്ലാദ പ്രകടനങ്ങൾക്ക് കർശന നിയന്ത്രണം; നിർദ്ദേശങ്ങളുമായി ജില്ലാ പൊലിസ് മേധാവി 

Kerala
  •  3 days ago