82 വർഷം കഠിന തടവ്, 3.5 ലക്ഷം പിഴ; സഹോദരിമാരെ പീഡിപ്പിച്ച യുവാവിന് കുന്നംകുളം പോക്സോ കോടതിയുടെ ശിക്ഷ
തൃശൂർ: സഹോദരിമാരായ പെൺകുട്ടികളെ ലൈംഗികമായി പീഡിപ്പിച്ച കേസിൽ കുട്ടികളുടെ ബന്ധുവായ യുവാവിന് 82 വർഷം കഠിന തടവും മൂന്നര ലക്ഷം രൂപ പിഴയും വിധിച്ച് കുന്നംകുളം പോക്സോ കോടതി. വടക്കേക്കാട് സ്വദേശിയായ 39-കാരനാണ് കോടതി ശിക്ഷ വിധിച്ചത്.
കുട്ടികളുടെ ബന്ധുവായ വടക്കേക്കാട് സ്വദേശി 39-കാരൻ പ്രതി.2024 ജൂലൈ മാസത്തിലാണ് പ്രതി പെൺകുട്ടികളെ പീഡിനത്തിനിരയാക്കിയത്. കുന്നംകുളം പോക്സോ കോടതി ജഡ്ജ് എസ്. ലിഷയാണ് ശിക്ഷവിധിച്ചത്.പ്രതി അടയ്‌ക്കേണ്ട മൂന്നര ലക്ഷം രൂപ പിഴ അതിജീവിതകളായ പെൺകുട്ടികൾക്ക് നൽകാനും കോടതി ഉത്തരവിട്ടു.
സംഭവത്തെക്കുറിച്ച് വിവരമറിഞ്ഞ സ്കൂൾ ടീച്ചറുടെ നിർദേശപ്രകാരമാണ് പെൺകുട്ടികളുടെ മാതാവ് വടക്കേക്കാട് പൊലിസ് സ്റ്റേഷനിൽ പരാതി നൽകിയത്. തുടർന്ന് സിപിഒ ഷീജ പെൺകുട്ടികളുടെ മൊഴി രേഖപ്പെടുത്തി.വടക്കേക്കാട് പൊലിസ് ഇൻസ്പെക്ടറായിരുന്ന കെ. സതീഷ് രജിസ്റ്റർ ചെയ്ത കേസിൽ, സബ് ഇൻസ്പെക്ടർ കെ.പി. ആനന്ദാണ് കോടതിയിൽ കുറ്റപത്രം സമർപ്പിച്ചത്. പ്രോസിക്യൂഷന് വേണ്ടി സ്‌പെഷ്യൽ പബ്ലിക് പ്രോസിക്യൂട്ടർ അഡ്വ. കെ.എസ്. ബിനോയി, അഡ്വക്കേറ്റ്മാരായ കെ.എൻ. അശ്വതി, ടി.വി. ചിത്ര എന്നിവർ ഹാജരായി. ജി.എസ്.സി.പി.ഒ മിനിമോളും പ്രോസിക്യൂഷനെ സഹായിക്കാൻ എത്തിയിരുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."