HOME
DETAILS

മൂന്നാറിൽ വിനോദസഞ്ചാരിയെ ഭീഷണിപ്പെടുത്തിയ സംഭവം; എംവിഡി നടപടിയെടുത്തു, മൂന്ന് ഡ്രൈവർമാരുടെ ലൈസൻസ് സസ്പെൻഡ് ചെയ്തു

  
Web Desk
November 05, 2025 | 12:03 PM

munnar-tourist-threat-case-mvd-suspends-licenses-three-taxi-drivers-for-6-months

ഇടുക്കി: മൂന്നാറിൽ വിനോദസഞ്ചാരിയായ മുംബൈ സ്വദേശിനിയായ യുവതിയെ ഭീഷണിപ്പെടുത്തിയ സംഭവത്തിൽ ടാക്സി ഡ്രൈവർമാർക്കെതിരെ മോട്ടോർ വാഹന വകുപ്പ് (MVD) ശക്തമായ നടപടി സ്വീകരിച്ചു. യുവതിയെ ഭീഷണിപ്പെടുത്തിയ മൂന്ന് ടാക്സി ഡ്രൈവർമാരുടെ ലൈസൻസ് എംവിഡി സസ്പെൻഡ് ചെയ്തു.

മൂന്നാറിലെ ടാക്സി ഡ്രൈവർമാരായ വിനായകൻ, വിജയകുമാർ, അനീഷ് കുമാർ എന്നിവരുടെ ലൈസൻസാണ് എംവിഡി സസ്പെൻഡ് ചെയ്തത്.ആറുമാസത്തേക്കാണ് നിലവിൽ ലൈസൻസ് സസ്പെൻഡ് ചെയ്തിരിക്കുന്നത്.മോട്ടോർ വാഹന വകുപ്പ് സ്വീകരിച്ച ഈ നടപടി, ടൂറിസ്റ്റ് കേന്ദ്രങ്ങളിൽ യാത്രക്കാർക്ക് സുരക്ഷിതത്വം ഉറപ്പാക്കുന്നതിൻ്റെ ഭാഗമായാണ് വിലയിരുത്തപ്പെടുന്നത്.

സംഭവം ഇങ്ങനെ

ഒക്ടോബര്‍ 31 നാണ് കേസിനാസ്പദമായ സംഭവം. മുംബൈ സ്വദേശിയും അസിസ്റ്റന്റ് പ്രഫസറുമായ ജാന്‍വി മൂന്നാര്‍ സന്ദര്‍ശിക്കാനായി ഓണ്‍ലൈന്‍ ടാക്സിയില്‍ എത്തിയിരുന്നു. എന്നാല്‍, ഓണ്‍ലൈന്‍ ടാക്സിയില്‍ മൂന്നാറില്‍ സഞ്ചരിക്കാന്‍ പറ്റില്ലെന്ന് പറഞ്ഞ് ടാക്സി യൂനിയന്‍ നേതാക്കള്‍ ഇവരുടെ വാഹനം തടഞ്ഞു. തുടര്‍ന്ന്, പൊലിസിനെ വിളിച്ചു. എന്നാല്‍ വിനോദസഞ്ചാരികള്‍ക്ക് അനുകൂലമായ നിലപാടല്ല പൊലിസ് സ്വീകരിച്ചത്. മൂന്നാറില്‍ നിന്ന് ടാക്സി വിളിച്ച് സഞ്ചരിക്കാന്‍ ജാന്‍വിയോട് നിര്‍ദേശിക്കുകയായിരുന്നു പൊലിസ്.

മുംബൈയില്‍ തിരിച്ചെത്തിയതിന് ശേഷം തനിക്കുണ്ടായ ദുരനുഭവം വിവരിച്ച് ജാന്‍വി വീഡിയോ ഇട്ട ഇനി കേരളത്തിലേക്ക് താന്‍ പോവില്ലെന്നും അവര്‍ വ്യക്തമാക്കി. ഇതോടെയാണ് സംഭവം ചര്‍ച്ചയാവുന്നത്. ഇതിന് പിന്നാലെയാണ് ജില്ല പൊലിസ് മേധാവി നടപടി എടുത്തിരിക്കുന്നത്. സംഭവം പുറത്തെത്തിയതിന് പിന്നാലെ ടാക്സി ഡ്രൈവര്‍മാര്‍ക്കെതിരേയും പൊലിസ് കേസെടുത്തിട്ടുണ്ട്. സമൂഹമാധ്യമങ്ങളില്‍ സംഭവം പങ്കുവെച്ച ജാന്‍വിയെ നേരിട്ട് ബന്ധപ്പെടാനും പൊലിസ് ശ്രമിക്കുന്നത്.

 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

'കണക്ട് ടു വർക്ക്': ആദ്യ ദിനത്തിൽ സംസ്ഥാനത്ത് സ്കോളർഷിപ്പ് ലഭിച്ചത് 9861 പേർക്ക്; ആർക്കൊക്കെ അപേക്ഷിക്കാം?

Kerala
  •  5 hours ago
No Image

ഒഡിഷയില്‍ പാസ്റ്ററെ ആക്രമിച്ച് ചാണകം പുരട്ടുകയും ജയ്ശ്രീറാം വിളിപ്പിക്കുകയും ചെയ്ത കേസില്‍ 9 പേര്‍ കസ്റ്റഡിയില്‍

National
  •  5 hours ago
No Image

ഒൻപതാം ക്ലാസുകാരനെ പൊലിസ് എയ്ഡ് പോസ്റ്റിനുള്ളിലിട്ട് ക്രൂരമായി മർദിച്ച സംഭവം: നാല് വിദ്യാർഥികൾ റിമാൻഡിൽ

Kerala
  •  6 hours ago
No Image

ജിസിസി രാജ്യങ്ങളിൽ താപനില മൈനസിലേക്ക്; ഏറ്റവും കുറവ് താപനില ഈ ​ഗൾഫ് രാജ്യത്ത് | gcc weather

uae
  •  6 hours ago
No Image

കുറ്റവാളിയാണെങ്കിലും ഒരമ്മയാണ്; മകന്റെ അർബുദ ചികിത്സ പരിഗണിച്ച് വജ്രമോതിരം കവർന്ന യുവതിക്ക് ജയിൽ ശിക്ഷ ഒഴിവാക്കി കോടതി

International
  •  6 hours ago
No Image

യുപിയിൽ വീണ്ടും ദുരഭിമാനക്കൊല: ഇതരമതസ്ഥനെ പ്രണയിച്ച സഹോദരിയെയും കാമുകനെയും കമ്പിപ്പാര കൊണ്ട് അടിച്ചുകൊന്നു

crime
  •  7 hours ago
No Image

പാർക്കോണിക് പാർക്കിംഗ് നിരക്കുകൾ എന്തുകൊണ്ട് മാറുന്നു? പൊതു അവധി ദിനങ്ങളിലെ ഫീസ് ഉൾപ്പെടെയുള്ള കാര്യങ്ങളിൽ വിശദീകരണവുമായി അധികൃതർ

uae
  •  7 hours ago
No Image

കിളിമാനൂർ അപകടം: കേസ് കൈകര്യം ചെയ്യുന്നതിൽ പൊലിസിന് വീഴ്ച; എസ്.എച്ച്.ഒ ഉൾപ്പെടെ മൂന്ന് ഉദ്യോഗസ്ഥർക്ക് സസ്പെൻഷൻ

Kerala
  •  7 hours ago
No Image

തൊഴിലാളി സുരക്ഷക്ക് മുന്‍ഗണന;ബഹ്‌റൈനില്‍ കൗണ്‍സില്‍ പുനഃസംഘടനം

bahrain
  •  7 hours ago
No Image

രോഹിത് ശർമ്മയുടെ സുരക്ഷാ വലയം ഭേദിച്ച് യുവതി; ലക്ഷ്യം സെൽഫിയല്ല, മകളുടെ ജീവൻ രക്ഷിക്കാൻ 9 കോടി!

Cricket
  •  7 hours ago