HOME
DETAILS

ഇനി ഓട്ടം മൈതാനത്തേക്ക്: ക്രിക്കറ്റ് ടീമുമായി കെഎസ്ആർടിസി വരുന്നു

  
Web Desk
November 05, 2025 | 12:46 PM

now the run is onto the field ksrtc is coming with a cricket team

തിരുവനന്തപുരം: കേരള സ്റ്റേറ്റ് റോഡ് ട്രാൻസ്പോർട്ട് കോർപ്പറേഷന് (കെഎസ്ആർടിസി) സ്വന്തമായി ഒരു ക്രിക്കറ്റ് ടീം വരുന്നു. ടീമിന്റെ സെലക്ഷൻ പൂർത്തിയായതായി ഗതാഗത മന്ത്രി കെ.ബി. ഗണേഷ് കുമാർ അറിയിച്ചു. കേരളത്തിലെ ഏറ്റവും മികച്ച പ്രൊഫഷണൽ ടീമുകളിലൊന്നാക്കി കെഎസ്ആർടിസി ടീമിനെ മാറ്റുകയാണ് ലക്ഷ്യമെന്നും മന്ത്രി വ്യക്തമാക്കി.

കേരള, ഇന്ത്യൻ ടീമുകളെ തിരഞ്ഞെടുക്കുന്ന മാതൃകയിൽ തികച്ചും പ്രൊഫഷണലായാണ് കെഎസ്ആർടിസി ടീമിനെയും തിരഞ്ഞെടുത്തതെന്ന് മന്ത്രി മാധ്യമങ്ങളോട് പറഞ്ഞു. മുൻ താരങ്ങളുടെയും കായിക വിദഗ്ധരുടെയും നേതൃത്വത്തിലായിരുന്നു ടീം സെലക്ഷൻ നടന്നത്. ശുപാർശകളില്ലാതെ, തീർത്തും കളിയുടെ മികവിന്റെ അടിസ്ഥാനത്തിൽ മാത്രമാണ് ടീമിനെ തിരഞ്ഞെടുത്തത്. ദേശീയ തലത്തിൽ വരെ കളിക്കാൻ നിലവാരമുള്ള ഒരു ടീമിനെ വാർത്തെടുക്കാനാണ് കോർപ്പറേഷൻ ലക്ഷ്യമിടുന്നത്. വരും നാളുകളിൽ ഈ ടീമിന്റെ പ്രകടനം കേരളത്തിന് കാണാനാകുമെന്നും മന്ത്രി കൂട്ടിച്ചേർത്തു.

കെഎസ്ആർടിസിക്ക് മുമ്പ് ഫുട്ബോൾ, വോളിബോൾ ടീമുകൾ ഉണ്ടായിരുന്നെങ്കിലും ക്രിക്കറ്റ് ടീം രൂപീകരിക്കുന്നത് ഇതാദ്യമായാണ്. 1980-കളിൽ സംസ്ഥാന തലത്തിൽ വരെ മത്സരിച്ച ഫുട്ബോൾ ടീം കോർപ്പറേഷനുണ്ടായിരുന്നുവെങ്കിലും പിന്നീട് അത് പിരിച്ചുവിടുകയായിരുന്നു.

കേരള പൊലിസ്, കെഎസ്ഇബി തുടങ്ങിയ മറ്റ് സർക്കാർ വകുപ്പുകൾക്ക് നിലവിൽ കായിക ടീമുകളുണ്ട്. കെഎസ്ഇബിയുടെ വോളിബോൾ, ബാസ്കറ്റ്ബോൾ ടീമുകൾ ദക്ഷിണേന്ത്യയിലെ തന്നെ മികച്ച ടീമുകളിലൊന്നായാണ് കണക്കാക്കപ്പെടുന്നത്. ഈ മാതൃക പിന്തുടർന്ന് കെഎസ്ആർടിസിയും കായിക രംഗത്ത് ശക്തമായ ഒരു തിരിച്ചുവരവിനാണ് ഒരുങ്ങുന്നത്.

 

 

KSRTC, Kerala's public transport corporation, is venturing into the sports arena by forming its own professional cricket team. Transport Minister Ganesh Kumar announced that the selection process is complete, emphasizing that players were chosen purely on merit by a panel of experts and former players, with no recommendations considered. The goal is to build one of Kerala's best professional teams, capable of competing at the national level, marking a new chapter in KSRTC's sporting legacy.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

ഹരിതക്കോട്ടകൾക്ക് ‌തിളക്കമേറെ; കുത്തക കേന്ദ്രങ്ങൾ നിലനിർത്തി; വാർഡുകൾ പിടിച്ചെടുത്തു

Kerala
  •  2 days ago
No Image

ആധിപത്യത്തോടെ ആർ.എം.പി.ഐ; ഒഞ്ചിയം പഞ്ചായത്ത് നാലാം തവണയും നിലനിർത്തി

Kerala
  •  2 days ago
No Image

ധ്രുവീകരണത്തിനെതിരേ മതേതരബോധത്തിൻ്റെ ജനവിധി

Kerala
  •  2 days ago
No Image

പിണറായി 3.0, ഇടതു സ്വപ്നത്തിന് കരിനിഴൽ

Kerala
  •  2 days ago
No Image

കേരളത്തിലെ യു.ഡി.എഫിന്റെ മിന്നും വിജയത്തില്‍ പ്രവാസലോകത്തും ആഘോഷം; പ്രശംസിച്ച് നേതാക്കള്‍

qatar
  •  2 days ago
No Image

ഇരട്ടി ഊർജവുമായി യു.ഡി.എഫ്; ഇനി മിഷൻ 2026

Kerala
  •  2 days ago
No Image

മേയർ സ്ഥാനാർഥികളിൽ 13 പേർക്ക് ജയം; അഞ്ചുപേർക്ക് തോൽവി

Kerala
  •  2 days ago
No Image

തദ്ദേശപ്പോര്; മുൻ എം.എൽ.എമാരിൽ നാലു പേർ ജയിച്ചു കയറി

Kerala
  •  2 days ago
No Image

കൂടെനിന്നവരെ കൈവിടാതെ ഉരുൾഭൂമി

Kerala
  •  2 days ago
No Image

മാധ്യമപ്രവര്‍ത്തകന്‍ ജി. വിനോദ് അന്തരിച്ചു

latest
  •  2 days ago