'അവൻ മുറി മുഴുവൻ പ്രകാശിപ്പിച്ച വ്യക്തി'; ദുബൈയിൽ വാഹനാപകടത്തിൽ മരിച്ച പ്രവാസിയുടെ ഓർമയ്ക്കായി പള്ളി നിർമിക്കാൻ ഒരുങ്ങി സുഹൃത്തുക്കൾ
ദുബൈ: ദുബൈയിൽ വാഹനാപകടത്തിൽ മരിച്ച പ്രവാസിയുടെ ഓർമയ്ക്കായി പള്ളി നിർമിക്കാൻ ഒരുങ്ങി സുഹൃത്തുക്കൾ. ദുബൈയിലെ താമസക്കാരനായിരുന്ന ഈജിപ്ഷ്യൻ സ്വദേശി അമർ ഹിഷാം വാഹനാപകടത്തിൽ ദാരുണമായി മരിച്ചതിനെ തുടർന്ന്, അദ്ദേഹത്തോടുള്ള ആദരസൂചകമായി സുഹൃത്തുക്കളാണ് പള്ളി നിർമ്മിക്കുന്നത്. ചാരിറ്റി പ്രവർത്തനങ്ങളിൽ സജീവമായിരുന്ന ഹിഷാമിന്റെ സ്മരണ നിലനിർത്താനാണ് സുഹൃത്തുക്കളും അഭ്യുദയകാംക്ഷികളും ചേർന്ന് ഈ സംരംഭത്തിന് തുടക്കമിട്ടിരിക്കുന്നത്.
ചാരിറ്റി ഫൗണ്ടേഷനിലെ ജീവനക്കാരനായിരുന്ന അമർ ഹിഷാം ശനിയാഴ്ച ഉണ്ടായ വാഹനാപകടത്തിലാണ് മരിച്ചത്. 11 വർഷം മുമ്പ് ഹിഷാമിന്റെ സഹോദരനും സമാനമായ വാഹനാപകടത്തിൽ മരണപ്പെട്ടിരുന്നു.
'മുറി മുഴുവൻ പ്രകാശിപ്പിച്ച വ്യക്തി'
അമറുമായി ദീർഘകാല സൗഹൃദമുണ്ടായിരുന്ന രന്യ മക്കി ഖലീജ് ടൈംസിനോട് ഹിഷാമിന്റെ വിയോഗത്തെക്കുറിച്ചുള്ള തന്റെ ദുഃഖം പങ്കുവെച്ചു. "എല്ലാ സ്ഥലങ്ങളിലും എങ്ങനെ പെരുമാറണം എന്നതിനെക്കുറിച്ച് അവന് വ്യക്തമായ ധാരണയുണ്ടായിരുന്നു. അവൻ മുറി മുഴുവൻ പ്രകാശിപ്പിച്ച വ്യക്തിയായിരുന്നു. അവൻ വളരെ അനുകമ്പയുള്ള വ്യക്തിയായിരുന്നു," മക്കി പറഞ്ഞു.
മാനവികവും ജീവകാരുണ്യപരവുമായ സംരംഭങ്ങളെ സഹായിക്കുന്ന സയീദ് അഹമ്മദ് ലൂത്ത ചാരിറ്റി ഫൗണ്ടേഷന്റെ പ്രോജക്ട് മാനേജരായിരുന്നു അമർ. ഉറക്കത്തിലോ അമിത വേഗതയിലോ വാഹനമോടിക്കുന്നതിന്റെ അപകടങ്ങളെക്കുറിച്ച് അവബോധം വളർത്താൻ തങ്ങൾ ആഗ്രഹിക്കുന്നുവെന്നും ആളുകൾ അദ്ദേഹത്തിനായി പ്രാർത്ഥിക്കുമെന്ന് പ്രതീക്ഷിക്കുന്നതായും മക്കി കൂട്ടിച്ചേർത്തു.
അമർ ഹിഷാമിന്റെ ബഹുമാനാർത്ഥം ഒരു അന്താരാഷ്ട്ര ചാരിറ്റി ഓർഗനൈസേഷന്റെ സഹായത്തോടെയാണ് പള്ളി നിർമ്മിക്കുന്നത്. പള്ളി പണിയുന്നതിനായി ഇതുവരെ 80,000 ദിർഹത്തിലധികം സമാഹരിച്ചതായി സംഘാടകർ അറിയിച്ചു. പള്ളി നിർമിക്കാനായി 133,300 ദിർഹമാണ് അമറിന്റെ സുഹൃത്തുക്കൾ ലക്ഷ്യം വയ്ക്കുന്നത്.
in a heartfelt tribute, friends of a beloved uae expat who died in a dubai car crash are fundraising to build a mosque in his memory, calling him 'the person who illuminated the entire room' for his radiant kindness and community spirit.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."