HOME
DETAILS

അവനേക്കാൾ മികച്ച താരം ഞാനാണ്: വമ്പൻ പ്രസ്താവനയുമായി റൊണാൾഡോ

  
November 05, 2025 | 1:47 PM

cristiano Ronaldo has answered the question of who is the best player in football

ക്രിസ്റ്റ്യാനോ റൊണാൾഡോ, ലയണൽ മെസി ഇവരിൽ ആരാണ് ഏറ്റവും മികച്ച താരം എന്നത് ഫുട്ബോൾ ലോകത്ത് രണ്ട് പതിറ്റാണ്ടുകളായി സജീവമായി നിലനിൽക്കുന്ന ചർച്ചാവിഷയമാണ്. ഇപ്പോൾ ഫുട്ബോളിലെ ഏറ്റവും മികച്ച താരം ആരാണെന്നുള്ള ചോദ്യത്തിന് മറുപടി നൽകിയിരിക്കുകയാണ് റൊണാൾഡോ.

മെസിക്ക് പിന്നിലാണ് ഫുട്ബോളിലെ തന്റെ സ്ഥാനം എന്ന വാദത്തെ ഒന്നാകെ തള്ളിക്കളയുകയിരുന്നു റൊണാൾഡോ. മെസി തന്നെക്കാൾ മികച്ച താരമാണോ? ഈ കാര്യത്തോടെ താൻ യോജിക്കുന്നില്ലെന്നുമാണ് റൊണാൾഡോ പറഞ്ഞത്. പിയേഴ്‌സ് മോർഗനുമായുള്ള അഭിമുഖത്തിലാണ് റൊണാൾഡോ ഇക്കാര്യം പറഞ്ഞത്. 

റൊണാൾഡോ നിലവിൽ സഊദി പ്രൊ ലീഗ് ക്ലബായ അൽ നസറിന്റെ താരമാണ്. റൊണാൾഡോയുടെ വരവിന് പിന്നാലെ സഊദി ഫുട്ബോളിന് ലോക ഫുട്ബോളിൽ കൃത്യമായ ഒരു മേൽവിലാസം സൃഷ്ടിച്ചെടുക്കാൻ സാധിച്ചിരുന്നു. അൽ നസറിന് വേണ്ടി ഇതുവരെ തകർപ്പൻ പ്രകടനങ്ങളാണ് റൊണാൾഡോ നടത്തിക്കൊണ്ടിരിക്കുന്നത്. 

സഊദി പ്രൊ ലീഗിൽ അൽ ഫെയ്‌ഹക്കെതിരായ കഴിഞ്ഞ മത്സരത്തിൽ റൊണാൾഡോ ഇരട്ട ഗോൾ നേടി തിളങ്ങിയിരുന്നു. മത്സരത്തിൽ എതിരാളികളെ ഒന്നിനെതിരെ രണ്ട് ഗോളുകൾക്കാണ് അൽ നസർ തകർത്തുവിട്ടത്. മത്സരത്തിലെ ഇരട്ട ഗോൾ നേട്ടത്തിന് പിന്നാലെ സഊദി പ്രൊ ലീഗിന്റെ ചരിത്രത്തിൽ ഏറ്റവും കൂടുതൽ ഗോൾ നേടിയ താരങ്ങളുടെ പട്ടികയിൽ ആറാം സ്ഥാനത്തേക്ക് ഉയർന്നിരിക്കുകയാണ് റൊണാൾഡോ. ഇതുവരെ 82 ലീഗ് ഗോളുകളാണ് റൊണാൾഡോ അൽ നസറിനായി അടിച്ചുകൂട്ടിയിട്ടുള്ളത്. 81 ഗോളുകൾ നേടിയ സെനഗൽ താരം ബാഫെറ്റിംബി ഗോമിസിനെ മറികടന്നാണ് റൊണാൾഡോയുടെ കുതിപ്പ്. 

അടുത്ത വർഷം നടക്കുന്ന ഫിഫ ലോകകപ്പിൽ റൊണാൾഡോ കളിക്കുമെന്നാണ് ഫുട്ബോൾ ലോകം ഉറച്ചുവിശ്വസിക്കുന്നത്. 2026 ലോകകപ്പിന്റെ ഭാഗമാവാൻ റൊണാൾഡോക്ക് സാധിച്ചാൽ ആറ് ലോകകപ്പുകളിൽ കളിക്കുന്ന താരമായി മാറാനും റൊണാൾഡോക്ക് സാധിക്കും.

2006 ലോകകപ്പിൽ സെമി ഫൈനൽ വരെ മുന്നേറിയതാണ് പോർച്ചുഗലിന്റെ വേൾഡ് കപ്പിലെ ഏറ്റവും മികച്ച പ്രകടനം. തന്റെ കരിയറിൽ ഒരിക്കൽപോലും നേടാനാവാത്ത ലോകകപ്പ് സ്വന്തമാക്കാനുള്ള അവസാന അവസരം കൂടിയാണ് റൊണാൾഡോക്കുള്ളത്.  

അതേസമയം മെസി അമേരിക്കൻ ക്ലബ് ഇന്റർ മയമിക്ക് വേണ്ടിയാണ് മെസി കളിക്കുന്നത്. മയാമിക്കൊപ്പം മിന്നും പ്രകടനമാണ് മെസി നടത്തിക്കൊണ്ടിരിക്കുന്നത്. മെസിയുടെ വരവോടെ ഇന്റർ മയാമി ലീഗിൽ മിന്നും പ്രകടനമായിരുന്നു നടത്തിയിരുന്നത്. ക്ലബ്ബിന്റെ ചരിത്രത്തിൽ ഇതുവരെ ഇല്ലാതിരുന്ന ലീഗ്‌സ് കപ്പ് കിരീടവും മെസിയുടെ നേതൃത്വത്തിൽ ആണ് മയാമി സ്വന്തമാക്കിയത്. 

Who is the better player between Cristiano Ronaldo and Lionel Messi has been an active debate in the world of football for two decades. Now Ronaldo has answered the question of who is the best player in football.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

കോഴിക്കോട്; ജില്ലാ പഞ്ചായത്തിൽ ചരിത്രം തിരുത്തിയെഴുതി യു.ഡി.എഫ്; ഗ്രാമപഞ്ചായത്തിലും മുന്നേറ്റം

Kerala
  •  2 days ago
No Image

അധിക്ഷേപ പരാമര്‍ശത്തില്‍ തിരുത്ത് ; 'അങ്ങനെ പറയേണ്ടിയിരുന്നില്ലെന്നും എം.എ ബേബി പറഞ്ഞതാണ് പാര്‍ട്ടി നിലപാടെന്നും എംഎം മണി'

Kerala
  •  2 days ago
No Image

ഇടതിനോട് 'സലാം' പറഞ്ഞ് പെരിന്തൽമണ്ണ; മൂന്നര പതിറ്റാണ്ടിനു ശേഷം നഗരസഭ പിടിച്ചെടുത്ത് യുഡിഎഫ്

Kerala
  •  2 days ago
No Image

ദീപ്തി, ഷൈനി, മിനിമോൾ ; ആരാകും മേയർ? കൊച്ചിയിൽ സസ്പെൻസ്

Kerala
  •  2 days ago
No Image

എറണാകുളം തൂക്കി യുഡിഎഫ്; പഞ്ചായത്തുകളിലും തേരോട്ടം

Kerala
  •  2 days ago
No Image

തദ്ദേശപ്പോര്; തളിപ്പറമ്പിലും ആന്തൂരിലും മുന്നണികൾക്ക് ഭരണത്തുടർച്ച

Kerala
  •  2 days ago
No Image

പ്രധാന നഗരങ്ങളില്‍ എയര്‍ ടാക്‌സികള്‍ അവതരിപ്പിക്കാന്‍ തയാറെടുത്ത് സൗദി അറേബ്യ

auto-mobile
  •  2 days ago
No Image

തിരുവനന്തപുരത്ത് യുഡിഎഫ് സ്ഥാനാര്‍ത്ഥിയായി മല്‍സരിച്ച യുവതി കുഴഞ്ഞു വീണു മരിച്ചു

Kerala
  •  2 days ago
No Image

തിരുവനന്തപുരത്ത് ഹോട്ടലില്‍ ഗ്യാസ് സിലിണ്ടര്‍ പൊട്ടിത്തെറിച്ച് ചായ കുടിക്കാനെത്തിയ മൂന്നു പേര്‍ക്ക് ഗുരുതരമായി  പൊള്ളലേറ്റു

Kerala
  •  2 days ago
No Image

പാനൂര്‍ വടിവാള്‍ ആക്രമണത്തില്‍ 50 ഓളം സിപിഎം പ്രവര്‍ത്തകര്‍ക്കെതിരേ കേസെടുത്തു; പൊലിസ് വാഹനം തകര്‍ത്തടക്കം കുറ്റം ചുമത്തി 

Kerala
  •  2 days ago