തീവ്ര വോട്ടർ പട്ടിക പരിഷ്കരണം ചോദ്യം ചെയ്ത് കേരളം സുപ്രിം കോടതിയിലേക്ക്; കേസിൽ കോൺഗ്രസ് കക്ഷിചേരും
തിരുവനന്തപുരം: തീവ്ര വോട്ടർ പട്ടിക പരിഷ്കരണം (എസ്ഐആർ) ചോദ്യം ചെയ്ത് കേരള സർക്കാർ സുപ്രിം കോടതിയെ സമീപിക്കും. മുഖ്യമന്ത്രി പിണറായി വിജയന്റെ അധ്യക്ഷതയിൽ ചേർന്ന സർവകക്ഷി യോഗത്തിലാണ് തീരുമാനം. കേസിൽ കോൺഗ്രസ് കക്ഷി ചേരും. ബിജെപി മാത്രമാണ് എതിർപ്പ് അറിയിച്ചത്.
തദ്ദേശസ്വയംഭരണ തെരഞ്ഞെടുപ്പ് അടുത്തിരിക്കെ, എസ്ഐആർ നടപ്പാക്കാനുള്ള നീക്കം ദുരുദ്ദേശ്യപരമാണെന്ന് യോഗം വിലയിരുത്തി. 2002-ലെ വോട്ടർ പട്ടിക അടിസ്ഥാനമാക്കിയുള്ള പരിഷ്കരണം അശാസ്ത്രീയവും ജനാധിപത്യവിരുദ്ധവുമാണെന്ന് മുഖ്യമന്ത്രി യോഗത്തിൽ ചൂണ്ടിക്കാട്ടി. കഴിഞ്ഞ ലോക്സഭാ തെരഞ്ഞെടുപ്പിൽ പുതുക്കിയ പട്ടിക നിലവിലുള്ളപ്പോഴാണ് പുതിയ നീക്കമെന്നും മുഖ്യമന്ത്രി പറഞ്ഞു.
നിയമോപദേശം സർക്കാർ എന്ന നിലയിലും സിപിഐഎം എന്ന പാർട്ടി എന്ന നിലയിലും തേടുമെന്ന് മുഖ്യമന്ത്രി അറിയിച്ചു. പ്രതിപക്ഷ നേതാവ് വി ഡി സതീശൻ മുഖ്യമന്ത്രിയുടെ ആശങ്കയോട് പൂർണമായി യോജിക്കുന്നുവെന്നും കോടതിയിൽ കക്ഷി ചേരുമെന്നും വ്യക്തമാക്കി. സിപിഐഎം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദൻ നടപടി ഭരണഘടനാ വിരുദ്ധമാണെന്ന് ആരോപിച്ചു.
യോഗത്തിൽ പി സി വിഷ്ണുനാഥ് (കോൺഗ്രസ് ഐ), സത്യൻ മൊകേരി (സിപിഐ), പി കെ കുഞ്ഞാലിക്കുട്ടി (ഐയുഎംഎൽ), സ്റ്റീഫൻ ജോർജ് (കേരള കോൺഗ്രസ് എം), പി ജെ ജോസഫ് (കേരള കോൺഗ്രസ്), മാത്യു ടി തോമസ് (ജനതാദൾ എസ്), തോമസ് കെ തോമസ് (എൻസിപി), ഉഴമലയ്ക്കൽ വേണുഗോപാൽ (കോൺഗ്രസ് എസ്), കെ ജി പ്രേംജിത്ത് (കേരള കോൺഗ്രസ് ബി), അഡ്വ. ഷാജ ജി എസ് പണിക്കർ (ആർഎസ്പി ലെനിനിസ്റ്റ്), കെ ആർ ഗിരിജൻ (കേരള കോൺഗ്രസ് ജേക്കബ്), കെ സുരേന്ദ്രൻ (ബിജെപി), എൻ കെ പ്രേമചന്ദ്രൻ (ആർഎസ്പി), അഹമ്മദ് ദേവർകോവിൽ (ഐഎൻഎൽ), ആൻറണി രാജു (ജനാധിപത്യ കേരള കോൺഗ്രസ്) എന്നിവർ പങ്കെടുത്തു സംസാരിച്ചു.
The government of Kerala is moving to the Supreme Court to challenge the process of intensive revision (or purification) of the voter list (electoral roll). The Indian National Congress (INC) party has announced its intention to formally join the legal proceedings as a party in the case. This indicates a significant legal and political dispute concerning the integrity and fairness of the electoral process in the state.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."