മിന്നും ഫോമിലുള്ള സൂപ്പർതാരം പുറത്ത്, പന്ത് തിരിച്ചെത്തി; ഇതാ ലോക ചാമ്പ്യന്മാരെ വീഴ്ത്താനുള്ള ഇന്ത്യൻ ടീം
സൗത്ത് ആഫ്രിക്കക്കെതിരെയുള്ള രണ്ട് ടെസ്റ്റ് മത്സരങ്ങൾക്കുള്ള ഇന്ത്യൻ ടീമിനെ പ്രഖ്യാപിച്ചു. റിഷബ് പന്താണ് പരമ്പരയിൽ ഇന്ത്യയുടെ വൈസ് ക്യാപ്റ്റനായി തെരഞ്ഞെടുക്കപ്പെട്ടത്. ഇംഗ്ലണ്ടിനെതിരായ പരമ്പരയിൽ പരുക്കേറ്റ പന്ത് തിരിച്ചെത്തുന്ന പരമ്പര കൂടിയാണിത്. രഞ്ജി ട്രോഫിയിൽ മികച്ച പ്രകടനം നടത്തിയ പേസർ മുഹമ്മദ് ഷമിക്കും ടീമിൽ ഇടം നേടാൻ സാധിച്ചില്ല. മലയാളി താരം കരുൺ നായരും ടീമിൽ ഇടം നേടാതെ പോയി.
നവംബർ 14നാണ് പരമ്പരക്ക് തുടക്കമാവുന്നത്. ആദ്യ മത്സരം കൊൽക്കത്ത ഈഡൻ ഗാർഡനിലാണ് നടക്കുന്നത്. രണ്ടാം മത്സരം നവംബർ 22ന് ബർസപാര സ്റ്റേഡിയത്തിലും നടക്കും. ചരിത്രത്തിൽ ആദ്യമായാണ് ബർസപാര സ്റ്റേഡിയം ടെസ്റ്റ് മത്സരത്തിന് വേദിയാവുന്നത്.
സൗത്ത് ആഫ്രിക്കക്കെതിരെയുള്ള ടെസ്റ്റ് മത്സരങ്ങൾക്കുള്ള ഇന്ത്യൻ സ്‌ക്വാഡ്
ശുഭ്മാൻ ഗിൽ (ക്യാപ്റ്റൻ), റിഷബ് പന്ത് (വിക്കറ്റ് കീപ്പർ& വൈസ് ക്യാപ്റ്റൻ), യശസ്വി ജയ്‌സ്വാൾ, കെഎൽ രാഹുൽ, സായ് സുദർശൻ, ദേവദത്ത് പടിക്കൽ, ധ്രുവ് ജുറൽ, രവീന്ദ്ര ജഡേജ, വാഷിംഗ്ടൺ സുന്ദർ, ജസ്പ്രീത് ബുംറ, അക്‌സർ പട്ടേൽ, നിതീഷ് കുമാർ റെഡ്ഢി
🚨 Presenting #TeamIndia's squad for the Test series against South Africa 👍#INDvSA | @IDFCFIRSTBank pic.twitter.com/Ca2ccy4KK5
— BCCI (@BCCI) November 5, 2025
അതേസമയം പരുക്ക് ഭേദമായി ക്യാപ്റ്റൻ ടെംബ ബാവുമയുടെ നേതൃത്വത്തിലാണ് നിലവിലെ വേൾഡ് ടെസ്റ്റ് ചാമ്പ്യൻഷിപ്പ് ജേതാക്കളായ സൗത്ത് ആഫ്രിക്ക എത്തുന്നത്. ഇടതുതുടയിലേറ്റ പരുക്കിനാൽ ബാവുമ പാകിസ്ഥാനെതിരായ ടെസ്റ്റ് പരമ്പരയിൽ കളിച്ചിരുന്നില്ല. അദ്ദേഹത്തിന്റെ അഭാവത്തിൽ എയ്ഡൻ മാർക്രമായിരുന്നു ദക്ഷിണാഫ്രിക്കൻ നായകൻ.
പാകിസ്ഥാനെതിരായ പരമ്പരയിൽ പങ്കെടുത്ത ഭൂരിഭാഗം താരങ്ങളെയും ഇന്ത്യക്കെതിരായ ടെസ്റ്റ് ടീമിലും നിലനിർത്തിയിട്ടുണ്ട്. ചെന്നൈ സൂപ്പർ കിങ്‌സിന്റെ യുവതാരം ഡെവാൾഡ് ബ്രെവിസും, വെറ്ററൻ ഓഫ് സ്പിന്നർ സൈമൺ ഹാർമറും ടീമിലിടം നേടിയിട്ടുണ്ട്. ഇന്ത്യക്കെതിരായ ടെസ്റ്റ് പരമ്പരയിൽ സെനുരാൻ മുത്തുസ്വാമി, സൈമൺ ഹാർമർ, കേശവ് മഹാരാജ് എന്നിവരടങ്ങുന്ന സ്പിൻ ത്രയമായിരിക്കും ദക്ഷിണാഫ്രിക്കയുടെ ബൗളിംഗ് ആക്രമണത്തിന് ചുക്കാൻ പിടിക്കുക.
2015 ൽ ഇന്ത്യയിൽ നടന്ന ടെസ്റ്റ് പരമ്പരയിൽ ദക്ഷിണാഫ്രിക്കൻ ടീമിന്റെ ഭാഗമായിരുന്നു 36-കാരനായ ഹാർമർ. അന്ന് രണ്ട് മത്സരങ്ങളിൽ നിന്ന് 10 വിക്കറ്റുകൾ സ്വന്തമാക്കാൻ ഹാർമർക്ക് സാധിച്ചിരുന്നു. അതേസമയം, പാകിസ്ഥാനെതിരായ രണ്ടാം ടെസ്റ്റിൽ 8 വിക്കറ്റ് നേടി ടീമിന്റെ വിജയത്തിന് സുപ്രധാന പങ്ക് വഹിക്കാനും ഹാർമർക്ക് സാധിച്ചിരുന്നു.
India's squad for the two-Test series against South Africa has been announced. Rishabh Pant has been named as India's vice-captain for the series. This is also the series in which Pant returns after being injured in the series against England. Pacer Mohammed Shami, who performed well in the Ranji Trophy, also failed to make it to the team.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."