സഞ്ജു പുറത്ത്, ക്യാപ്റ്റനായി തിലക് വർമ്മ; വമ്പൻ പോരാട്ടത്തിനൊരുങ്ങി ഇന്ത്യ
സൗത്ത് ആഫ്രിക്കക്കെതിരെയുള്ള മൂന്ന് അനൗദ്യോഗിക ഏകദിന പരമ്പരക്കുള്ള ഇന്ത്യൻ ടീമിനെ പ്രഖ്യാപിച്ചു. തിലക് വർമ്മയുടെ കീഴിലാണ് ഇന്ത്യ സൗത്ത് ആഫ്രിക്കക്കെതിരെ പോരാട്ടത്തിനിറങ്ങുന്നത്. റിതുരാജ് ഗെയ്ക്‌വാദ് ആണ് ടീമിന്റെ വൈസ് ക്യാപ്റ്റൻ. രഞ്ജി ട്രോഫിയിൽ ജാർഖണ്ഡിനായി മികച്ച പ്രകടനം നടത്തിയ ഇഷാൻ കിഷാനും ടീമിൽ ഇടം നേടി.
ഓസ്‌ട്രേലിയ എ ടീമിനെതിരായ പരമ്പരയിൽ ഇടം നേടിയ നിഷാന്ത് സിന്ധു, പ്രഭ്‌സിമ്രാൻ സിംഗ്, റിയാൻ പരാഗ്, ആയുഷ് ബദോണി തുടങ്ങിയ താരങ്ങളും ടീമിൽ ഇടം നേടി. അഭിഷേക് ശർമ്മ, ഹർഷിദ് റാണ, അർഷദീപ് സിങ് എന്നിവരും ടീമിൽ ഇടം നേടി. മൂന്ന് മത്സരങ്ങളടങ്ങുന്ന പരമ്പര നവംബർ 13 മുതൽ 19 വരെയാണ് നടക്കുന്നത്.
അതേസമയം ടീമിൽ രോഹിത് ശർമ്മക്കും വിരാട് കോഹ്‌ലിക്കും ഇടം നേടാനായില്ല. മലയാളി താരം സഞ്ജു സാംസണും ടീമിന്റെ ഭാഗമല്ല. അതേസമയം ഓസ്‌ട്രേലിയക്കെതിരായ ഏകദിന പരമ്പരയിൽ പരുക്കേറ്റ ശ്രേയസ് അയ്യരും ടീമിൽ നിന്നും പുറത്തായി. ഓസ്‌ട്രേലിയൻ താരം അലക്‌സ് കാരിയെ പുറത്താക്കാനായി ബാക്ക്‌വേർഡ് പോയിന്റിൽ നിന്ന് പിന്നിലേക്ക് ഓടി ശ്രേയസ് ഒരു മികച്ച ക്യാച്ചെടുത്തിരുന്നു. ഈ സമയം വഴുതി വീണാണ് താരത്തിന്റെ വാരിയെല്ലിന് പരുക്കേറ്റത്.
ഇന്ത്യ ടീം
തിലക് വർമ്മ (ക്യാപ്റ്റൻ), റുതുരാജ് ഗെയ്‌ക്‌വാദ് (വൈസ് ക്യാപ്റ്റൻ), അഭിഷേക് ശർമ്മ, റിയാൻ പരാഗ്, ഇഷാൻ കിഷൻ (വിക്കറ്റ് കീപ്പർ), ആയുഷ് ബഡോണി, ഖലീൽ അഹമ്മദ്, പ്രഭ്‌സിമ്രാൻ സിംഗ്, മാനവ് സുത്താർ, ഹർഷിത് റാണ, അർഷ്ദീപ് സിംഗ്, പ്രസിദ് കൃഷ്ണ, നിഷാന്ത് സിന്ധു, വിപ്രജ് നിഗം.
The Indian squad for the three-match unofficial ODI series against South Africa has been announced. India will be led by Tilak Verma. Rituraj Gaikwad is the vice-captain of the team. Ishan Kishan, who performed well for Jharkhand in the Ranji Trophy, has also been included in the team.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."