HOME
DETAILS

മാഞ്ചസ്റ്റർ യൂണൈറ്റഡല്ല, 2025 ഇംഗ്ലീഷ് പ്രീമിയർ ലീഗ് ജേതാക്കൾ അവരായിരിക്കും: റൊണാൾഡോ

  
November 05, 2025 | 3:49 PM

Cristiano Ronaldo has predicted which team will win this years English Premier League title

ഈ വർഷത്തെ ഇംഗ്ലീഷ് പ്രീമിയർ ലീഗ് കിരീടം നേടുക ഏത് ടീമായിരിക്കുമെന്ന് പ്രവചിച്ചിരിക്കുകയാണ് പോർച്ചുഗീസ് ഇതിഹാസം ക്രിസ്റ്റ്യാനോ റൊണാൾഡോ. ഇത്തവണ ആഴ്‌സണൽ കിരീടം ഉയർത്തുമെന്നാണ് റൊണാൾഡോയുടെ പ്രവചനം. മാത്രമല്ല തന്റെ പഴയ ടീമായ മാഞ്ചസ്റ്റർ യുണൈറ്റഡ് കിരീടം നേടില്ലെന്നും റൊണാൾഡോ പറഞ്ഞു. പിയേഴ്‌സ് മോർഗനുമായുള്ള അഭിമുഖത്തിൽ സംസാരിക്കുകയായിരുന്നു റൊണാൾഡോ. 

"ഇംഗ്ലീഷ്‌ പ്രീമിയർ ലീഗിൽ എന്ത് സംഭവിക്കുമെന്ന് പറയാൻ കഴിയില്ല.  മാഞ്ചസ്റ്റർ യുണൈറ്റഡ് പ്രീമിയർ ലീഗ് നേടാൻ പോകുന്നില്ല. അവർ ഇപ്പോൾ പോയിന്റ് പട്ടികയിൽ വളരെ പിന്നിലാണ്. അത് സംഭവിക്കാൻ സാധ്യതയുണ്ടെങ്കിലും ഞാൻ അതിൽ വിശ്വസിക്കുന്നില്ല. ആഴ്‌സണലിന് ലീഗ് കിരീടം നേടാൻ കഴിയും" റൊണാൾഡോ പറഞ്ഞു. 

നിലവിൽ ഇംഗ്ലീഷ് പ്രീമിയർ ലീഗിൽ ഒന്നാം സ്ഥാനത്താണ് പീരങ്കിപട. 10 മത്സരങ്ങളിൽ നിന്നും എട്ട് വിജയവും ഓരോ വീതം ജയവും തോൽവിയുമായി 20 പോയിന്റോടെയാണ് ആഴ്‌സണൽ ഒന്നാം സ്ഥാനത്തുള്ളത്. അതേസമയം മാഞ്ചസ്റ്റർ യുണൈറ്റഡ് എട്ടാം സ്ഥാനത്തുമാണ്. 10 മത്സരങ്ങളിൽ നിന്നും അഞ്ചു വിജയവും രണ്ട് സമനിലയും മൂന്ന് തോൽവിയും അടക്കം 17 പോയിന്റാണ് റെഡ് ഡെവിൾസിന്റെ കൈവശമുള്ളത്. 

ഇംഗ്ലീഷ് പ്രിമീയർ ലീഗിൽ ഈ സീസണിൽ മാഞ്ചസ്റ്റർ യുണൈറ്റഡും ആഴ്സണലും നേർക്കുനേർ ഏറ്റുമുട്ടിയിരുന്നു. ഈ മത്സരത്തിൽ ആഴ്സണലിനൊപ്പമായിരുന്നു വിജയം. മാഞ്ചസ്റ്റർ യുണൈറ്റഡിനെ ഏകപക്ഷീയമായ ഒരു ഗോളിനാണ് ആഴ്‌സണൽ കീഴടക്കിയത്. 

മത്സരം തുടങ്ങി പതിമൂന്നാം മിനിറ്റിൽ തന്നെ ആഴ്‌സണൽ ലീഡ് നേടി. റിക്കാർഡോ കലാഫിയോറിയിലൂടെയാണ് ആഴ്‌സണൽ ലക്ഷ്യം കണ്ടത്. ബാക്കിയുള്ള നിമിഷങ്ങളിൽ ഈ ഒറ്റ ഗോളിന്റെ പിൻബലത്തിൽ ആഴ്‌സണൽ ശക്തമായി മത്സരത്തിൽ നിലയുറപ്പിക്കുകയായിരുന്നു. സമനില ഗോൾ നേടാനായി മാഞ്ചസ്റ്റർ യുണൈറ്റഡ് താരങ്ങൾ മികച്ച നീക്കങ്ങൾ നടത്തിയെങ്കിലും ഫിനിഷിങ്ങിൽ വന്ന പിഴവുകൾ റെഡ് ഡെവിൾസിന് തിരിച്ചടിയായി.  

Portuguese legend Cristiano Ronaldo has predicted which team will win this year's English Premier League title. Ronaldo's prediction is that Arsenal will lift the title this time. Ronaldo also said that his old team, Manchester United, will not win the title.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

നടിയെ ആക്രമിച്ച കേസിലെ വിധിന്യായം ഊമകത്തായി പ്രചരിച്ചതെങ്ങനെ? അന്വേഷണം വേണമെന്നാവശ്യപ്പെട്ട് ഡി.ജി.പിക്ക് പരാതി

Kerala
  •  2 days ago
No Image

തോല്‍വിക്ക് പിന്നാലെ സി.പി.എം സ്ഥാനാര്‍ഥി പോയത് ബി.ജെ.പിയുടെ വിജയാഘോഷത്തിന്, വീഡിയോ പുറത്ത്

Kerala
  •  2 days ago
No Image

സിഡ്‌നിയിലെ ബോണ്ടി ബീച്ചില്‍ വെടിവയ്പ്പ്; 10 പേര്‍ കൊല്ലപ്പെട്ടു

International
  •  2 days ago
No Image

തലസ്ഥാനത്ത് ഇരുമുന്നണികളെയും മറികടന്ന് ബി.ജെ.പി ഒന്നാമതെത്തിയത് ശക്തമായ ഭരണ വിരുദ്ധ വികാരത്തിന്റെ തണലില്‍

Kerala
  •  2 days ago
No Image

വി.സിയെ നിയമിക്കാനുള്ള അധികാരം ചാന്‍സലര്‍ക്ക്, ഇത് ശരിയല്ല; സുപ്രിംകോടതിക്കെതിരെ തുറന്നടിച്ച് ഗവര്‍ണര്‍

Kerala
  •  2 days ago
No Image

ഇതാണ് ഇഞ്ചോടിഞ്ച് പോരാട്ടം; ഒരു വോട്ടിന്റെ വ്യത്യാസത്തിലെ കരിങ്ങാരിയിലെ കിടിലന്‍ പോര്

Kerala
  •  2 days ago
No Image

ഓടിക്കുന്നതിനിടെ ബസ് നിര്‍ത്തി ഇറങ്ങിപ്പോയി; കെ.എസ്.ആര്‍.ടി.സി ഡ്രൈവര്‍ തൂങ്ങിമരിച്ച നിലയില്‍

Kerala
  •  2 days ago
No Image

' ഒരിഞ്ചു പോലും പിന്നോട്ടില്ല' ; വിമര്‍ശനത്തിന് മറുപടിയുമായി ആര്യ രാജേന്ദ്രന്‍

Kerala
  •  2 days ago
No Image

സ്ഥാനാര്‍ഥിയാക്കിയവരും പിന്തുണച്ചവരുമെല്ലാം എവിടെ?; മണ്ണാര്‍ക്കാട് നഗരസഭയില്‍ എല്‍.ഡി.എഫ് സ്ഥാനാര്‍ഥിക്ക് കിട്ടിയത് ഒരു വോട്ട് മാത്രം

Kerala
  •  2 days ago
No Image

തന്ത്രങ്ങളെല്ലാം തിരിച്ചടിച്ചു; മലപ്പുറത്ത് ലീഗിന് വന്‍ നേട്ടം -മലബാറില്‍ സിപിഎമ്മിനെ കൈവിട്ടത് മുസ്‌ലിം വോട്ടുകളെന്ന്

Kerala
  •  2 days ago