HOME
DETAILS

ഏകദിനത്തിൽ മികച്ച പ്രകടനം നടത്താൻ ആ താരം എന്നെ സഹായിക്കണം: സൂര്യകുമാർ യാദവ്

  
November 05, 2025 | 4:21 PM

suryakumar Yadav talks help from South African legend AB deVilliers to perform well in ODIs

ടി-20യിൽ മികച്ച സ്വാധീനം ചെലുത്തിയ ഇന്ത്യൻ നായകൻ സൂര്യകുമാർ യാദവിന്‌ ഏകദിനത്തിൽ കാര്യമായ പ്രകടനങ്ങൾ ഇതുവരെ നടത്താൻ സാധിച്ചിട്ടില്ല. ഇപ്പോൾ ഏകദിന ക്രിക്കറ്റ് കളിക്കാൻ താൻ ആഗ്രെഹിക്കുന്നുവെന്ന് തുറന്നു പറഞ്ഞിരിക്കുകയാണ് സ്‌കൈ. ഏകദിനത്തിൽ മികച്ച പ്രകടനം നടത്താനായി സൂര്യകുമാർ യാദവ് സൗത്ത് ആഫ്രിക്കൻ ഇതിഹാസം എബി ഡിവില്ലിയേഴ്സിനോട് സഹായം അഭ്യർത്ഥിക്കുകയും ചെയ്തു. 

''ഞാൻ ഡിവില്ലിയേഴ്സിനെ കണ്ടുമുട്ടിയാൽ അദ്ദേഹം ഏകദിന കരിയറും ടി-20 കരിയറും എങ്ങനെ സംതുലിതമാക്കി എന്ന് ഞാൻ ചോദിക്കും. കാരണം എങ്കിക്ക് അങ്ങനെ ചെയ്യാൻ സാധിച്ചിട്ടില്ല. ടി-20 പോലെ ഏകദിനവും കാലിക്കണമെന്നാണ് എന്റെ ആഗ്രഹം. രണ്ട് ഫോർമാറ്റുകളിലും വിജയിക്കാൻ അദ്ദേഹം എന്താണ് ചെയ്തതെന്ന് ചോദിക്കാൻ ആഗ്രഹിക്കുകയാണ്. എബി നിങ്ങൾ ഇത് കേൾക്കുന്നുണ്ടെങ്കിൽ എനിക്ക് ഒരു വഴി പറഞ്ഞു തരണം. ഇനിയുള്ള മൂന്ന് നാല് വർഷങ്ങൾ എനിക്ക് വളരെ പ്രധാനപ്പെട്ടതാണ്. ഏകദിന ക്രിക്കറ്റ് കളിയ്ക്കാൻ എന്നെ ദയവ് ചെയ്ത് സഹായിക്കൂ'' സൂര്യകുമാർ യാദവ് പറഞ്ഞു.  

ഇന്ത്യക്കായി 37 ഏകദിന മത്സരങ്ങളിൽ നിന്നും വെറും 773 റൺസാണ് സൂര്യകുമാർ യാദവ് നേടിയിട്ടുള്ളത്. നാല് അർദ്ധ സെഞ്ച്വറിയാണ് താരം നേടിയിട്ടുള്ളത്. 2023 ഐസിസി ഏകദിന ലോകകപ്പിൽ സൂര്യകുമാർ യാദവ് ഇന്ത്യക്കായി കളിച്ചിരുന്നു. 

ഈ വർഷത്തെ ഏഷ്യ കപ്പ് സ്വന്തമാക്കിയത് ഇന്ത്യയായിരുന്നു. സൂര്യകുമാർ യാദവിന്റെ കീഴിലാണ് ഇന്ത്യ കിരീടം ചൂടിയത്. ഫൈനൽ പോരാട്ടത്തിൽ പാകിസ്താനെ  അഞ്ച് വിക്കറ്റുകൾക്കായിരുന്നു സൂര്യകുമാർ യാദവും സംഘവും ജയം സ്വന്തമാക്കിയത്. ടൂർണമെന്റിൽ ഒറ്റ മത്സരം പോലും പരാജയപ്പെടാതെയാണ് ഇന്ത്യ ഒമ്പതാം ഏഷ്യ കപ്പ് കിരീടം കൈപ്പിടിയിലാക്കിയത്. മത്സരത്തിൽ ആദ്യം ബാറ്റ് ചെയ്ത പാക്കിസ്താൻ 19.1 ഓവറിൽ 146 റൺസിന് പുറത്താവുകയായിരുന്നു. വിജയലക്ഷ്യം പിന്തുടർന്നിറങ്ങിയ ഇന്ത്യ രണ്ട് പന്തുകളും അഞ്ച് വിക്കറ്റുകളും ബാക്കിനിൽക്കെ ലക്ഷ്യം മറികടക്കുകയായിരുന്നു. 

Indian skipper Suryakumar Yadav, who has made a great impact in T20Is, has not been able to perform significantly in ODIs yet. Sky has openly stated that he is now eager to play ODI cricket. Suryakumar Yadav has also sought help from South African legend AB de Villiers to perform well in ODIs.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

നിലമ്പൂരില്‍ തകര്‍ന്നടിഞ്ഞ് എല്‍.ഡി.എഫ്; അന്‍വറിന്റെ തൃണമൂലിനും സമ്പൂര്‍ണ പരാജയം

Kerala
  •  3 days ago
No Image

'പാര്‍ട്ടിയേക്കാള്‍ വലുതാണെന്ന ഭാവവും തന്നെക്കാള്‍ താഴ്ന്നവരോടുള്ള പുച്ഛവും'; മേയര്‍ ആര്യാ രാജേന്ദ്രനെതിരെ സി.പി.എം കൗണ്‍സിലര്‍

Kerala
  •  3 days ago
No Image

ഇടതിനെ തോല്‍പ്പിച്ചത് വര്‍ഗീയത; സിപിഎമ്മിന്റെ ഭൂരിപക്ഷ വര്‍ഗീയ പ്രീണനം ബിജെപിക്ക് ഗുണം ചെയ്തു; വി.ഡി സതീശന്‍

Kerala
  •  3 days ago
No Image

കെപിസിസി പ്രസിഡന്റിന്റെ വാര്‍ഡില്‍ ആദ്യ ജയം നേടി യുഡിഎഫ്; എൽഡിഎഫിനെ അട്ടിമറിച്ചു

Kerala
  •  3 days ago
No Image

2020ൽ ഏറ്റവും പ്രായം കുറഞ്ഞ പഞ്ചായത്ത് പ്രസിഡന്‍റ്; ഇത്തവണ അടിതെറ്റി; സിപിഎം സ്ഥാനാർഥി തോറ്റത് ആയിരം വോട്ടുകൾക്ക്

Kerala
  •  3 days ago
No Image

മഹാരാഷ്ട്രയിലെ ഏഴു ജില്ലകളില്‍ മൂന്നു വര്‍ഷത്തിനിടെ 14,526 ശിശുമരണം; പോഷകാഹാരക്കുറവ് പ്രധാന കാരണം

Kerala
  •  3 days ago
No Image

ശബരിമല വിവാദം വോട്ടായില്ല; പന്തളത്ത് തകര്‍ന്നടിഞ്ഞ് ബിജെപി; ഭരണം കൈവിട്ടു; മുനിസിപ്പാലിറ്റി എൽഡിഎഫ് പിടിച്ചെടുത്തു

Kerala
  •  3 days ago
No Image

ജനം പ്രബുദ്ധരാണ്, എത്ര മറച്ചാലും കാണേണ്ടത് അവര്‍ കാണും; രാഹുല്‍ മാങ്കൂട്ടത്തില്‍

Kerala
  •  3 days ago
No Image

നിയമസഭാ തെരഞ്ഞെടുപ്പിന്റെ ട്രയല്‍ റണ്ണില്‍ ബഹുദൂരം കുതിച്ച് യു.ഡി.എഫ്; പ്രകടമായത് ഭരണവിരുദ്ധവികാരം 

Kerala
  •  3 days ago
No Image

ഒരു ദിവസം പോലും പ്രചാരണത്തിനിറങ്ങിയില്ല, ഒളിവിലിരുന്ന് ജനവിധി തേടിയ ഫ്രഷ് കട്ട് സമരസമിതി ചെയര്‍മാന് മിന്നുന്ന വിജയം

Kerala
  •  3 days ago