ആറുമാസം പ്രായമുള്ള കുഞ്ഞ് കൊല്ലപ്പെട്ട സംഭവം: കൊലപാതകമെന്ന് സ്ഥിരീകരിച്ച് പൊലിസ്; അമ്മൂമ്മയുടെ അറസ്റ്റ് നാളെ രേഖപ്പെടുത്തും
കൊച്ചി: അങ്കമാലി കറുകുറ്റിയിൽ ആറുമാസം പ്രായമുള്ള കുഞ്ഞ് മരിച്ച സംഭവം കൊലപാതകമെന്ന് പൊലിസ് സ്ഥിരീകരിച്ചു. കുഞ്ഞിനെ കഴുത്തറുത്ത് കൊലപ്പെടുത്തിയത് അമ്മൂമ്മ റോസ്‌ലിയാണെന്ന് അന്വേഷണത്തിൽ തെളിഞ്ഞു. കൊലപ്പെടുത്താൻ ഉപയോഗിച്ച കത്തിയും പൊലിസ് കണ്ടെത്തിയിട്ടുണ്ട്. കറുകുറ്റി സ്വദേശികളായ ആന്റണി-റൂത്ത് ദമ്പതികളുടെ മകളായ ഡൽന മറിയം സാറ എന്ന ആറുമാസം പ്രായമുള്ള കുഞ്ഞാണ് കൊല്ലപ്പെട്ടത്.
നിലവിൽ ആശുപത്രിയിൽ ചികിത്സയിലുള്ള അമ്മൂമ്മ റോസ്‌ലിയുടെ അറസ്റ്റ് നാളെ രേഖപ്പെടുത്തുമെന്നും പൊലിസ് അറിയിച്ചു. മാനസിക വിഭ്രാന്തിയെ തുടർന്നാണ് കൊലപാതകം എന്നാണ് പൊലിസിന്റെ പ്രാഥമിക നിഗമനം. മറ്റ് എന്തെങ്കിലും പ്രേരണകൾ ഉണ്ടോ എന്നും പൊലിസ് വിശദമായി പരിശോധിക്കുന്നുണ്ട്.
ഇന്ന് രാവിലെയാണ് കുഞ്ഞിനെ കഴുത്തിൽ ഗുരുതരമായി മുറിവേറ്റ നിലയിൽ മാതാവ് കാണുന്നത്. ഈ സമയം കുട്ടിയുടെ അച്ഛനും അമ്മയുടെ മാതാപിതാക്കളും വീട്ടിലുണ്ടായിരുന്നു. ഉടൻ തന്നെ അച്ഛനും അമ്മയും ചേർന്ന് കുഞ്ഞിനെ ആശുപത്രിയിൽ എത്തിച്ചു.
കുഞ്ഞിന് കഴുത്തിൽ എങ്ങനെയോ കടിയേറ്റു എന്നാണ് മാതാപിതാക്കൾ ആശുപത്രി അധികൃതരോട് ആദ്യം പറഞ്ഞത്. എന്നാൽ മുറിവ് പരിശോധിച്ച ഡോക്ടർക്ക് സംശയം തോന്നുകയും, ഇത് കത്തിയോ ബ്ലേഡോ ഉപയോഗിച്ച് മുറിവേറ്റതാണെന്ന് മനസ്സിലാക്കുകയും ചെയ്തതോടെ പൊലിസിനെ വിവരമറിയിക്കുകയായിരുന്നു.
പൊലിസ് നടത്തിയ പ്രാഥമിക പരിശോധനയിൽ ഇത് കൊലപാതകമാണെന്ന് സംശയമുയർന്നിരുന്നു, തുടർന്ന് നടത്തിയ വിശദമായ അന്വേഷണത്തിലാണ് കുട്ടിയുടെ അമ്മൂമ്മയെ പ്രതി ചേർത്ത് കസ്റ്റഡിയിൽ എടുക്കുന്നത്.
സംഭവം നടക്കുമ്പോൾ കുഞ്ഞിനെ അമ്മൂമ്മയുടെ അരികിൽ കിടത്തിയിരിക്കുകയായിരുന്നു. അമ്മ കഞ്ഞിയെടുക്കാനായി അടുക്കളയിലേക്ക് പോയപ്പോഴാണ് സംഭവം നടന്നതെന്നാണ് പഞ്ചായത്ത് അംഗം അറിയിച്ചത്. ശബ്ദം കേട്ട് അമ്മ ഓടിവന്നു നോക്കിയപ്പോൾ കഴുത്തിൽ നിന്ന് ചോര വരുന്ന നിലയിൽ കുഞ്ഞിനെ കാണുകയായിരുന്നു. അമ്മൂമ്മ രണ്ട് മാസം മുമ്പ് ഓവർഡോസ് മരുന്ന് കഴിച്ച് ആശുപത്രിയിൽ ചികിത്സ തേടിയിരുന്നതായും വിവരമുണ്ട്.
Six-month-old Baby Murder Confirmed in Angamaly, Kerala Police have confirmed that the death of a six-month-old baby girl in Karukutty, Angamaly, was a murder. The victim's maternal grandmother, Rosily, allegedly cut the baby's throat with a knife, which has since been recovered by the police. The grandmother's arrest is scheduled to be recorded tomorrow, as she is currently hospitalized. Authorities suspect mental instability may be the motive behind the crime, but they are investigating other possible reasons.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."