ജില്ലയില്‍ ഡി.ടി.പി.സിയുടെ വിപുലമായ ഓണാഘോഷം
പാലക്കാട്: സംസ്ഥാന ടൂറിസം വകുപ്പിന്റെയും ജില്ലാ ടൂറിസം പ്രമോഷന്‍ കൗണ്‍സിലിന്റെയും ആഭിമുഖ്യത്തില്‍ സെപ്റ്റംബര്‍ 13 മുതല്‍ 17 വരെ ജില്ലയില്‍ വിവിധ ഓണാഘോഷ പരിപാടികള്‍ നടക്കും.
ഇതോടനുബന്ധിച്ച് രാപ്പാടി മലമ്പുഴ ഗാര്‍ഡന്‍, ശ്രീകൃഷ്മപുരമ ബാപ്പുജി ചില്‍ഡ്രന്‍സ് പാര്‍ക്ക്, അട്ടപ്പാടി എന്നീ വേദികളിലായി വൈവിധ്യമാര്‍ന്ന കലാപരിപാടികള്‍ നടക്കും. സെപ്റ്റംബര്‍ 13 ന് വൈകിട്ട് ആറിന് രാപ്പാടിയില്‍ നിയമ സാംസ്‌കാരിക പട്ടികജാതി പട്ടികവര്‍ഗ്ഗ പിന്നോക്കക്ഷേമ വകുപ്പ് മന്ത്രി എ.കെ. ബാലനന്‍ ഓണാഘോഷപരിപാടികള്‍ ഉദ്ഘാടനം ചെയ്യും.
പരിപാടിയില്‍ ഷാഫി പറമ്പില്‍ എം.എല്‍.എ അധ്യക്ഷനാകും. എം.പിമാരായ എം.ബി.രാജേഷ്, പി.കെ.ബിജു, ഇ.ടി.മുഹമ്മദ് ബഷീര്‍ മുഖ്യാതിഥികളായിരിക്കും. എം.എല്‍.എ മാരായ പി. ഉണ്ണി, കെ.ക ൃഷ്ണന്‍കുട്ടി, എന്‍. ഷംസുദ്ദീന്‍, വി.ടി. ബല്‍റാം, കെ.വി വിജയദാസ്, പി.കെ. ശശി, മുഹമ്മദ് മുഹ്‌സിന്‍, കെ.ഡി. പ്രസേനന്‍, കെ. ബാബു പങ്കെടുക്കും. കൂടാതെ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് അഡ്വ. കെ. ശാന്തകുമാരി. വൈസ് പ്രസിഡന്റ് ടി.കെ. നാരായണദാസ്, നഗരസഭാ ചെയര്‍പേഴ്‌സണ്‍ കെ. പ്രമീള ശശിധരന്‍, ജില്ലാ കലക്ടറും ജില്ലാ ടൂറിസം പ്രമോഷന്‍ കൗണ്‍സില്‍ ചെയര്‍മാനുമായ പി. മേരിക്കുട്ടി, എ.ഡി.എമ്മും, ഡി.ടടി.പി.സി സെക്രട്ടറിയുമായ എസ്. വിജയന്‍ സംബന്ധിക്കും.
13 ന് മലമ്പുഴ ഗാര്‍ഡനില്‍ വൈകിട്ട് നാലിന് ശേഖരീപുരം മാധവനും സംഘവും അവതരിപ്പിക്കുന്ന കളിക്കൂട്ടം നാടന്‍പാട്ടുകളും, കളികളും രാപ്പാടയില്‍ വൈകീട്ട് 5.30 ന് അത്താലൂര്‍ പി.ശിവദാസനും സംഘവും അവതരിപ്പിക്കുന്ന പഞ്ചവാദ്യം, വൈകിട്ട് 6.45ന് പിന്നണി ഗായകരായ സിതാര കൃഷ്ണകുമാറും, നിഷാദും നയിക്കുന്ന ഗാനമേള, സിനിമാതാരം കൃഷ്ണ പ്രഭയും സംഘവും അവതരിപ്പിക്കുന്ന നൃത്ത പരിപാടി നടക്കും.
14 ന് വൈകിട്ട് നാലിന് മലമ്പുഴ ഗാര്‍ഡനില്‍ പിന്നണി ഗായകന്‍ നിഷാദ് നയിക്കുന്ന ഗാനമേളയും, വൈകിട്ട് അഞ്ചിന് രാപ്പാടിയില്‍ ഇന്ത്യന്‍ മാര്‍ഷ്യല്‍ അക്കാദമി യോഗാ സ്റ്റഡ് സെന്റര്‍ നടത്തുന്ന ചേതന യോഗം പ്രദര്‍ശനം, 5.30 ന് പല്ലശ്ശേന സോഷ്യല്‍ ഡെവലപ്പ്‌മെന്റ് സൊസൈറ്റി അവതരിപ്പിക്കുന്ന കണ്ണ്യാര്‍ കളി, 6.15 ന് കാളിദാസന്റെ സിംഹാസനം എന്ന വിഷയത്തില്‍ അഞ്ജലി സുധാകരന്‍ അവതരിപ്പിക്കുന്ന മോഹിനിയാട്ടം, 07.30 ന് പിന്നണി ഗായകരായ വൈക്കം വിജയലക്ഷ്മി, വാരിജശ്രീ, പ്രകാശ് ഉള്ള്യേരി എന്നിവര്‍ നയിക്കുന്ന തരംഗ് ഫ്യൂഷന്‍ മ്യൂസിക്ക് എന്നിവ നടക്കും.
15 ന് വൈകിട്ട് നാലിന് മലമ്പുഴ ഗാര്‍ഡനില്‍ പ്രണവം ശശിയും സംഘവും അവതരിപ്പിക്കുന്ന നാട്ടുച്ചന്തം, നാടന്‍ പാട്ടുകളും കളികളും 4.30 ന് അട്ടപ്പാടിയില്‍ സന്ധ്യാക്രിയേഷന്‍സ് അവതരിപ്പിക്കുന്ന ഗാനമേളയും, 4.30ന് ബാപ്പുജി ചില്‍ഡ്രന്‍സ് പാര്‍ക്കില്‍ ഹരിശ്രീ ഓര്‍ക്കസ്ട്ര അവതരിപ്പിക്കുന്ന ഗാനമേള, വൈകിട്ട് അഞ്ചരക്ക് രാപ്പാടിയില്‍ അരുണ്‍ വിജയ് അവതരിപ്പിക്കുന്ന കീബോര്‍ഡ് സോളോ.
16 ന് വൈകിട്ട് മലമ്പുഴയില്‍ നാലിന് കോഴിക്കാട് ആര്‍ ബാന്റ് ഓര്‍ക്കസ്ട്ര നയിക്കുന്ന ഗാനമേള, വൈകിട്ട് 5.30 ന് രാപ്പാടിയില്‍ കൈരളി കളരി സംഘത്തിന്റെ കളരിപ്പയറ്റ്, വൈകിട്ട് ആറിന് ജനാര്‍ദ്ധനന്‍ പുതുശ്ശേരിയും സംഘവും അവതരിപ്പിക്കുന്ന ഗ്രാമചന്തം നാടന്‍ പാട്ടുകളും കളികളും, 07.30 ന് ഗൗരി ക്രിയേഷന്‍സ് അവതരിപ്പിക്കുന്ന ഗാനമേള നടക്കും.
17 ന് ഇന്ദിരാഗാന്ധി മുനിസിപ്പല്‍ സ്റ്റേഡിയത്തില്‍ വൈകിട്ട് ലീ അഡ്‌വെഞ്ചര്‍ തെന്നിന്ത്യന്‍ വിദ്യാര്‍ഥികളുടെ സാഹസിക മത്സരം, ആറിന് സമാപന സമ്മേളം, 6.30 ന് സുനിത നെടുങ്ങാടിയും സംഘവും അവതരിപ്പിക്കുന്ന ഗസല്‍, 7.30 ന് സാവ്യോയും സംഘവും അവതരിപ്പിക്കുന്ന ഡി.ജെയും ഉണ്ടാകും.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."