HOME
DETAILS

തദ്ദേശതെരഞ്ഞെടുപ്പ് പ്രചാരണം; ഇത്തവണ എ.ഐയും പ്രധാന പങ്കു വഹിക്കും

  
November 06, 2025 | 2:22 AM

Local election campaign AI will also play a key role this time

ആലപ്പുഴ: ഇത്തവണത്തെ തദ്ദേശതെരഞ്ഞെടുപ്പ് പ്രചാരണത്തിൽ പ്രധാന പങ്കു വഹിക്കുക 'എ.ഐ'യാകും. 
നിർമിതബുദ്ധിയുടെ സഹായത്തോടെയുള്ള വിഡിയോകളും പോസ്റ്ററുകളുമാകും കളംനിറയുക. വളരെ ചെലവുകുറഞ്ഞ രീതിയിൽ എളുപ്പത്തിൽ തയാറാക്കാമെന്നതാണ് ഇതിന്റെ പ്രത്യേകത. സ്ഥാനാർഥിയുടെ പടം കൊടുത്ത് പ്രോംപ്റ്റ് നൽകിയാൽ വ്യത്യസ്ത വിഡിയോകൾ ലഭിക്കും. 

ജെമിനിയും ചാറ്റ്ജിപിറ്റിയും ഉപയോഗിച്ച് പലതും സ്ഥാനാർഥിക്ക് തന്നെ തയാറാക്കാം. ജനങ്ങളോട് പറയാനുള്ളതെല്ലാം റീൽസുകളാക്കാമെന്നതും സൗകര്യമാണ്. എൽ.ഇ.ഡി വാഹന ഡിസ്‌പ്ലേയിലും അനൗസ്മെന്റിലും പോസ്റ്ററിലും ചുവരെഴുത്തിൽ വരെ ഇത്തവണ എ.ഐയുടെ സഹായമുണ്ടാകും.

അതേസമയം, എ.ഐ വച്ചുള്ള പാക്കേജുകളുമായി തെരഞ്ഞെടുപ്പ് ഏജൻസികളും രംഗത്തുണ്ട്. ഇവർ സ്ഥാനാർഥിമോഹികളെ വിവിധ പാക്കേജുകളുമായി സമീപിക്കുകയാണ്.  പാരഡിഗാനം, പ്രസംഗം, എതിർപാർട്ടികളുടെ ന്യൂനതകൾ എന്നിവ ഉൾപ്പെടുത്തിയുള്ള ചെറിയ വീഡിയോകൾ എല്ലാം തയാറാക്കി നൽകും. കൂടാതെ തെരഞ്ഞെടുപ്പ് ആപ്പുകളുമുണ്ട് ഏജൻസികളുടെ കൈയിൽ. ഓരോ പ്രദേശത്തിന്റെയും പ്രത്യേകതകൾ പഠിച്ചാണ് ഇവ തയാറാക്കുന്നത്. വാർഡ്, ബ്ലോക്ക്, ജില്ലാ പഞ്ചായത്ത് എന്നീ തലത്തിലാണ് ആപ്പ് ഒരുക്കുന്നത്. 
സ്ഥാനാർഥികൾക്ക് അവർ മത്സരിക്കുന്ന സ്ഥലങ്ങളിലെ വോട്ടർമാരുടെ വിവരം ആപ്പിൽ ലഭിക്കും. ആപ്പിന് 10,000 രൂപ മുതലാണ് ഈടാക്കുന്നത്.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

വിദ്യാർഥികൾക്ക് കുറഞ്ഞ ടിക്കറ്റ് നിരക്കിൽ കാര്യവട്ടത്ത് ഇന്ത്യയുടെ കളി കാണാം; ചെയ്യേണ്ടത് ഇത്രമാത്രം

Cricket
  •  19 hours ago
No Image

'പോറ്റിയെ കേറ്റിയെ'  ഗാനത്തിനെതിരേ എടുത്ത കേസ് അവസാനിപ്പിച്ചിട്ടില്ലെന്ന് പൊലിസ്

Kerala
  •  19 hours ago
No Image

എസ്.ഐ.ആർ: അക്ഷര തെറ്റുകൾക്ക് ഉൾപ്പെടെ ഹിയറിങ്, വലഞ്ഞ് ബി.എൽ.ഒമാർ; കൃത്യമായ ഗൈഡ്ലൈൻ ലഭിക്കുന്നില്ലെന്ന് പരാതി

Kerala
  •  19 hours ago
No Image

പൗരത്വനിർണയം നാടുകടത്തുക എന്ന ഉദ്ദേശ്യത്തോടെയല്ല: തെരഞ്ഞെടുപ്പ് കമ്മിഷൻ

National
  •  19 hours ago
No Image

പി.എസ്.സിയുടെ വാതിലടച്ചു; 1930 തസ്തികകളിൽ എംപ്ലോയ്മെൻ്റ് നിയമനത്തിന് കെ.എസ്.ആർ.ടി.സി

Kerala
  •  20 hours ago
No Image

ദേശീയപാത അതോറിറ്റി പത്തുവർഷം കടമെടുത്തത് 3.74 ലക്ഷം കോടി; മസാലബോണ്ടുവഴി 3000 കോടി

Kerala
  •  20 hours ago
No Image

ദാമ്പത്യ തകർച്ച; സംസ്ഥാനത്ത് പ്രതിമാസം 2500ലധികം വിവാഹമോചനക്കേസുകൾ

Kerala
  •  20 hours ago
No Image

പത്തു വര്‍ഷത്തിനിടെ കേരളത്തില്‍ തെരുവ് നായയുടെ കടിയേറ്റ് മരിച്ചത് 118 പേര്‍; നഷ്ടപരിഹാരമില്ലാതെ ഇരകള്‍

Kerala
  •  20 hours ago
No Image

ആരവല്ലി കുന്നുകളിലെ ഖനനം കർശനമായി കൈകാര്യം ചെയ്യുമെന്ന് സുപ്രിംകോടതി;  ഖനനം അനുവദിക്കില്ലെന്ന് രാജസ്ഥാൻ സർക്കാറിന്റെ ഉറപ്പ്

National
  •  20 hours ago
No Image

തടവുകാരുടെ വിടുതൽ; കാലതാമസം വേണ്ടെന്ന് ജയിൽമേധാവിയുടെ നിർദേശം; സുപ്രണ്ടുമാർ വീഴ്ച വരുത്തരുതെന്ന് മുന്നറിയിപ്പ്

Kerala
  •  20 hours ago