HOME
DETAILS

എസ്‌ഐആറിനെതിരേ നിയമ നടപടിക്കൊരുങ്ങി സംസ്ഥാന സര്‍ക്കാര്‍; കോടതിയെ സമീപിച്ചാല്‍ കക്ഷി ചേരുമെന്ന് പ്രതിപക്ഷവും

  
Web Desk
November 06, 2025 | 3:16 AM

state government to take legal action against voter list revision

 

തിരുവനന്തപുരം: സംസ്ഥാനത്തെ തീവ്ര വോട്ടര്‍ പട്ടിക പരിഷ്‌കരണത്തിനെതിരേ നിയമ നടപടിക്കൊരുങ്ങി സംസ്ഥാന സര്‍ക്കാര്‍. സുപ്രിം കോടതിയെ സമീപിക്കുന്നതിനു മുന്നോടിയായി നിയമോപദേശം നേടാനും തീരുമാനിച്ചു. സര്‍വ കക്ഷിയോഗത്തെയാണ് മുഖ്യമന്ത്രി പിണറായി വിജയന്‍ ഇക്കാര്യം അറിയിച്ചിരിക്കുന്നത്. സര്‍ക്കാര്‍ കോടതിയെ സമീപിച്ചാല്‍ കക്ഷിചേരുമെന്നും പ്രതിപക്ഷ നേതാവും നിലപാടറിയിച്ചിട്ടുണ്ട്.

ബിജെപി ഒഴികെയുള്ള എല്ലാ രാഷ്ട്രീയപാര്‍ട്ടികളും എസ്‌ഐആറിനെതിരെ രംഗത്തു വന്നിരുന്നു. തദ്ദേശ തെരഞ്ഞെടുപ്പ് അടുത്തിരിക്കെ എസ്‌ഐആര്‍ നടപ്പാക്കേണ്ട സാഹചര്യം ഇല്ലെന്നാണ് ബിജെപി ഒഴികെയുള്ള രാഷ്ട്രീയ പാര്‍ട്ടികളെല്ലാം ഉന്നയിക്കുന്നത്. മുഖ്യതെരഞ്ഞെടുപ്പ് ഓഫിസര്‍ വിളിച്ച രാഷ്ട്രീയ പാര്‍ട്ടികളുടെ യോഗത്തിലെ പ്രധാന ആവശ്യവും ഇതു തന്നെയായിരുന്നു.

ഇക്കാര്യം മുഖ്യതിരഞ്ഞെടുപ്പ് ഓഫീസറെ അറിയിക്കുകയും ചെയ്തിരുന്നു. എസ്‌ഐആര്‍ നടപ്പാക്കുന്നത് ജനങ്ങളോടുള്ള വെല്ലുവിളിയാണെന്ന് മുഖ്യമന്ത്രിയും നേരത്തേ വ്യക്തമാക്കിയതാണ്. കഴിഞ്ഞ ലോക്‌സഭ തെരഞ്ഞെടുപ്പിന്നു മുന്നോടിയായി പുതുക്കിയ വോട്ടര്‍പട്ടിക നിലവിലുണ്ടെന്നും 2002ലെ പട്ടിക അടിസ്ഥാനമാക്കി തീവ്ര വോട്ടര്‍ പട്ടിക പരിഷ്‌കരണം നടപ്പാക്കാനുള്ള നീക്കം അശാസ്ത്രീയവും ദുരുദ്ദേശപരമാണെന്നും മുഖ്യമന്ത്രി ഇന്നലെ നടന്ന സര്‍വകക്ഷി യോഗത്തില്‍ വ്യക്തമാക്കുകയായിരുന്നു.

The Kerala state government is preparing to take legal action against the intensive voter list revision (SIR). Chief Minister Pinarayi Vijayan informed the all-party meeting that the government will seek legal advice before approaching the Supreme Court. The opposition leader also stated that the opposition would support the move if the government proceeds legally.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

തന്ത്രപ്രധാനമായ കുപിയാൻസ്ക് തിരിച്ചുപിടിച്ച് യുക്രെയ്ൻ; സെലൻസ്കി സൈനികർക്കൊപ്പം, സമാധാനശ്രമങ്ങൾക്ക് വേഗം കൂട്ടാൻ നീക്കം

International
  •  2 days ago
No Image

രാഹുല്‍ മാങ്കൂട്ടത്തിലിന്റെ ഉറ്റസുഹൃത്ത് ഫെനി നൈനാന് തോല്‍വി; മത്സരിച്ചത് അടൂര്‍ നഗരസഭയില്‍

Kerala
  •  2 days ago
No Image

സംസ്ഥാനത്ത് സ്വര്‍ണവില കുറഞ്ഞു

Kerala
  •  2 days ago
No Image

കോഴിക്കോട് കോര്‍പറേഷനില്‍ ഫാത്തിമ തഹ്‌ലിയക്ക് മിന്നും ജയം

Kerala
  •  2 days ago
No Image

14-കാരൻ്റെ വെടിക്കെട്ട് ബാറ്റിങ്, പറക്കും ക്യാച്ച്! വൈഭവ് സൂര്യവംശി ഞെട്ടിച്ചു; അണ്ടർ-19 ഏഷ്യാകപ്പിൽ ഇന്ത്യയ്ക്ക് 234 റൺസിന്റെ വമ്പൻ ജയം

Cricket
  •  2 days ago
No Image

പമ്പയില്‍ മരിച്ച ജയില്‍ ഉദ്യോഗസ്ഥന്റെ കൈകള്‍ വച്ചു പിടിപ്പിച്ച ഗോകുലപ്രിയന്‍ ആശുപത്രി വിട്ടു

Kerala
  •  2 days ago
No Image

 വെട്ടിയവരെ വെട്ടി യു.ഡി.എഫ് സ്ഥാനാര്‍ഥി വൈഷ്ണ സുരേഷിന്റെ മിന്നുംജയം;  തകര്‍ത്തത് ഇടത് കോട്ട 

Kerala
  •  2 days ago
No Image

കുവൈത്തില്‍ മലയാളി പ്രവാസി ഹൃദയാഘാതത്തെ തുടര്‍ന്ന് അന്തരിച്ചു

Kuwait
  •  2 days ago
No Image

ശബരിമല ദര്‍ശനത്തിനായി പ്രമാടത്ത് രാഷ്ട്രപതി ഇറങ്ങിയ ഹെലിപാഡ് നിര്‍മിക്കാന്‍ ചെലവായത് 20.7 ലക്ഷം രൂപ

Kerala
  •  2 days ago
No Image

പാലാ നഗരസഭയില്‍ കോണ്‍ഗ്രസ് എം സ്ഥാനാര്‍ഥികളായ ദമ്പതികള്‍ക്ക് ജയം

Kerala
  •  2 days ago