അടിസ്ഥാന സൗകര്യങ്ങളില്ലാതെ മലയപ്പൊതി നിവാസികള്‍
കുഴല്‍മന്ദം: എരിമയൂര്‍ ഗ്രാമപഞ്ചായത്തിലെ ഒന്നാം വാര്‍ഡിലുള്‍പ്പെട്ട മാരാക്കാവ്, നരിമട, മലയപ്പൊതി പ്രദേശങ്ങളിലെ ജനങ്ങള്‍ അടിസ്ഥാന സൗകര്യങ്ങളായ റോഡ്, കുടിവെള്ളം, വഴിവിളക്ക് എന്നിവ ഇല്ലാത്തതുമൂലം ദുരിതത്തില്‍. മാരാക്കാവ് സ്‌കൂളിനടുത്തുവരെ മാത്രമേ ടാര്‍ റോഡ് സൗകര്യമുള്ളൂ. ജില്ലയില്‍ കാര്‍ഷിക മേഖലയില്‍ ഏറെ പ്രസിദ്ധമായ മലയപ്പൊതി ഭഗവതിക്ഷേത്രത്തിലേക്കുള്ള ഏക റോഡാണിത്.
നാല്‍പതു വര്‍ഷം മുന്‍പ് അന്നത്തെ ഗ്രാമപഞ്ചായത്ത് മെമ്പറായിരുന്ന വി.എസ് ഗോപാലനാണ് റോഡും കുടിവെള്ളത്തിനായി ഒരു കിണറും നിര്‍മിച്ചത്. ഇതല്ലാതെ ഒരു വികസനവും ഇവിടെയുണ്ടായിട്ടില്ലെന്ന് നാട്ടുകാര്‍ പറഞ്ഞു.
വയ്യാംകുന്ന്, നരിമട, നാവിളുംകുളമ്പ്, പാലാട്ടുപാറ, ഏറാളി, മാഞ്ചിലാരം പ്രദേശങ്ങളിലെ നൂറു കണക്കിന് വിദ്യാര്‍ഥികളും ഈ റോഡിലൂടെ ഏറെ ബുദ്ധിമുട്ടിയാണ് യാത്ര ചെയ്യുന്നത്. സ്ഥിരമായി ഈ വാര്‍ഡില്‍നിന്നും സി.പി.എം പ്രതിനിധികളാണ് വിജയിക്കാറുള്ളത്.
എന്നാല്‍ ഇത്തവണ സി.പി.ഐ വിജയിച്ചിട്ടും മാറ്റങ്ങളൊന്നുമില്ല. ഗ്രാമപഞ്ചായത്ത് ഭരണം ഇടതുമുന്നണിയാണ് നിര്‍വഹിക്കുന്നത്. എത്രയും വേഗം അധികൃതര്‍ ജനങ്ങളുടെ ദുരിതം മനസ്സിലാക്കി നടപടികള്‍ സ്വീകരിക്കുമെന്ന പ്രതീക്ഷയിലാണ് നാട്ടുകാര്‍.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."