'അവിശ്വസനീയം , വിചിത്രം..' ഹരിയാനയില്‍ തന്റെ ഫോട്ടോ ഉപയോഗിച്ച് കള്ള വോട്ട് നടത്തിയതില്‍ പ്രതികരണവുമായി ബ്രസീലിയന്‍ മോഡല്‍
ന്യൂഡല്‍ഹി: ഹരിയാനയിലെ വോട്ടര്‍ പട്ടികയില്‍ തന്റെ ഫോട്ടോ പലതവണ ഉപയോഗിച്ചതായി കണ്ടെത്തിയ വെളിപെടുത്തലില്‍ പ്രതികരണവുമായി ബ്രസീലിയന്‍ മോഡലായ ലാറിസ്സ. എക്‌സ് വഴിയാണ് അവരുടെ പ്രതികരണം. സംഭവം വിചിത്രവും അവിശ്വസനീയവുമാണെന്ന് അവര്‍ ചൂണ്ടിക്കാട്ടി.
കഴിഞ്ഞ ദിവസമാണ് രാഹുല്‍ ഗാന്ധിയുടെ ബി.ജെ.പിയുടെ വോട്ട് ചോരി വെളിപെടുത്തലിനിടെ ബ്രസീലിയന്‍ മോഡലിന്റെ ചിത്രവും കടന്നു വന്നത്.
തിനെ തുടര്‍ന്ന് 'ലാരിസ' എന്ന ബ്രസീലിയന്‍ മോഡലിന്റെ അവിശ്വാസം അവര്‍ പ്രകടിപ്പിച്ചു. 2024 ലെ ഹരിയാന നിയമസഭാ തെരഞ്ഞെടുപ്പില്‍ നടന്ന വന്‍തോതിലുള്ള വോട്ടര്‍ തട്ടിപ്പാണ് കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധി തുറന്നു കാട്ടിയത്. ഹരിയാന വോട്ടര്‍ പട്ടികയിലെ 22 വോട്ടര്‍മാരുടെ ചിത്രമായി നല്‍കിയിരുന്നത് ലാറിസ്സയുടെ ഫോട്ടോയാണെന്ന് രാഹുല്‍ ഗാന്ധി കാണിച്ചു. ഇതുപയോഗിച്ച് 10 മണ്ഡലങ്ങളിലായി 22 വോട്ടുകള്‍ രേഖപ്പെടുത്തിയെന്നും അദ്ദേഹം വ്യക്തമാക്കി. 'സ്വീറ്റി', 'സീമ', 'സരസ്വതി'..തുടങ്ങിയ പേരുകളിലാണ് ലാറസ്സയുടെ ഫോട്ടോ പ്രത്യക്ഷപ്പെട്ടിട്ടുള്ളത്.
തന്റെ ചിത്രം ഇന്ത്യയിലെ തെരഞ്ഞെടുപ്പില്‍ ദുരുപയോഗം ചെയ്തതില്‍ അവര്‍ ഞെട്ടല്‍ രേഖപ്പെടുത്തി. ഒരു തമാശപറയാനുണ്ടെന്ന് പറഞ്ഞാണ് അവര്‍ എക്‌സില്‍ പോസ്റ്റ് ചെയ്ത വീഡിയോ തുടങ്ങുന്നത്.തന്റെ പഴയൊരു ചിത്രം ഇന്ത്യയിലെ വോട്ടെടുപ്പ് പ്രക്രിയയില്‍ ഉപയോഗിച്ചുവെന്നും ഇത് വിചത്രമാണെന്നും അവര്‍ പറയുന്നു.
'കൂട്ടുകാരേ, ഞാന്‍ നിങ്ങളോട് ഒരു തമാശ പറയാം. അത് വളരെ ഭയാനകവുമാണ്! എന്റെ പഴയ ചിത്രം ഉപയോഗിച്ച് ഇന്ത്യയില്‍ വോട്ട് ചെയ്യുന്നു, നോക്കൂ...പരസ്പരം പോരടിക്കാന്‍ എന്നെ ഇന്ത്യക്കാരിയായി ചിത്രീകരിക്കുന്നു. എത്ര ഭ്രാന്താണെന്ന് നോക്കൂ!' അവര്‍ വീഡിയോയില്‍ പറയുന്നു. ഒരു സുഹൃത്താണ് എന്റെ ഫോട്ടോ ഇന്ത്യയില്‍ ദുരുപയോഗം ചെയ്തുവെന്ന വിവരം അറിയിച്ചതെന്നും ലാറിസ്സ വ്യക്തമാക്കി.
The name of the Brazilian Model seen in @RahulGandhi's press conference is Larissa. Here's her reaction after her old photograph went viral. pic.twitter.com/K4xSibA2OP
— Mohammed Zubair (@zoo_bear) November 5, 2025
അതേസമയം, ഹരിയാന നിയമസഭ തെരഞ്ഞെടുപ്പിലെ അട്ടിമറിയില്‍ 25 ലക്ഷത്തോളം വോട്ടുകള്‍ കവര്‍ന്നെന്ന രാഹുലിന്റെ വെളിപ്പെടുത്തലില്‍ സമൂഹമാധ്യമങ്ങളില്‍ ചര്‍ച്ച സജീവമാണ്. ബ്രസീലിയന്‍ മോഡലിന്റെ ചിത്രം ഉപയോഗിച്ച് നടന്ന വ്യാപക കള്ളവോട്ടിനെ കുറിച്ചും ചര്‍ച്ചകള്‍ നടക്കുന്നുണ്ട്.
വാര്‍ത്താ സമ്മേളനത്തിന്റെ തുടക്കത്തിലായിരുന്നു വോട്ടര്‍പട്ടികയില്‍ കടന്നു കൂടിയ ബ്രസീലിയന്‍ മോഡലിന്റെ ചിത്രം രാഹുല്‍ പ്രദര്‍ശിപ്പിച്ചത്. സീമ, സ്വീറ്റി, സരസ്വതി, രശ്മി, വില്‍മ തുടങ്ങി വ്യത്യസ്ത പേരുകളിലായി ഒരേ ചിത്രത്തില്‍ വോട്ടര്‍പട്ടികയില്‍ ഇടം നേടി 10 ബൂത്തുകളിലായി 22 വോട്ടുകള്‍ രേ?ഖപ്പെടുത്തിയെന്നായിരുന്നു രാഹുലിന്റെ വെളിപെടുത്തല്‍.
LIVE: #VoteChori Press Conference - The H Files https://t.co/IXFaH9fEfr
— Rahul Gandhi (@RahulGandhi) November 5, 2025
a bizarre incident in haryana as a fake voter reportedly used a brazilian model’s photo for identity verification. the model reacts to the viral news, calling it unbelievable and strange. read the full story and reactions here.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."