HOME
DETAILS

ലോകത്തിലെ ഏറ്റവും പ്രധാനപ്പെട്ട ആ ക്ലബ്ബിനെ ഓർത്ത് എനിക്കിപ്പോഴും സങ്കടമുണ്ട്: റൊണാൾഡോ

  
November 06, 2025 | 4:47 AM

Cristiano Ronaldo talks about the current state of English club Manchester United

ഇംഗ്ലീഷ് വമ്പന്മാരായ മാഞ്ചസ്റ്റർ യുണൈറ്റഡിന്റെ ഇപ്പോഴത്തെ അവസ്ഥയെക്കുറിച്ച് സംസാരിച്ചിരിക്കുകയാണ് പോർച്ചുഗീസ് ഇതിഹാസം ക്രിസ്റ്റ്യാനോ റൊണാൾഡോ. മാഞ്ചസ്റ്റർ യുണൈറ്റഡിന്റെ ഇപ്പോഴത്തെ അവസ്ഥ ഓർത്ത് തനിക്ക് സങ്കടമുണ്ടെന്നാണ് റൊണാൾഡോ പറഞ്ഞത്. ഭാവിയിലേക്ക് ഒരു മികച്ച അടിത്തറ സൃഷ്ടിക്കാൻ മാഞ്ചസ്റ്റർ യുണൈറ്റഡ് ശ്രമിക്കണമെന്നും റൊണാൾഡോ പറഞ്ഞു. 

''ലോകത്തിലെ ഏറ്റവും പ്രധാനപ്പെട്ട ക്ലബ്ബുകളിൽ ഒന്നായ മാഞ്ചസ്റ്റർ യുണൈറ്റഡിനെ ഓർത്ത് എനിക്ക് ഇപ്പോഴും സങ്കടമുണ്ട്. വ്യക്തമായ കാരണങ്ങളാൽ എന്റെ ഹൃദയത്തിൽ ഇപ്പോഴും നിലനിൽക്കുന്ന ക്ലബാണിത്. മാഞ്ചസ്റ്റർ യുണൈറ്റഡ് വർഷങ്ങൾക്ക് മുമ്പ് ചെയ്തത് പോലെ ഒരു അടിത്തറ ഉണ്ടാക്കാൻ മിടുക്കരായ ആളുകളെയും പിന്തുടരണം. നിക്കി ബട്ട്, ബെക്കാം, ഗാരി, റോയ് കീൻ എന്നിവരെ നോക്കിയാൽ മതി. ഇവർ മികച്ച താരങ്ങളായി മാറി. ഈ സമയങ്ങളിൽ അവർക്ക് യുവതാരങ്ങൾ ഉണ്ടായിരുന്നു. എന്നാൽ ഇപ്പോൾ മാഞ്ചസ്റ്റർ യുണൈറ്റഡിന് ഒരു ഘടനയില്ല. ഭാവിയിൽ ഇതിൽ മാറ്റങ്ങൾ വരുമെന്ന് ഞാൻ പ്രതീക്ഷിക്കുന്നു. കാരണം ക്ലബ്ബിന്റെ സാധ്യതകൾ അതിശയകരമാണ്. നൂറ്റാണ്ടിലെ ഏറ്റവും പ്രധാനപ്പെട്ട ക്ലബ്ബുകളിൽ ഒന്നാണിത്. തീർച്ചയായും ഇത് എന്നെ വേദനിപ്പിക്കുന്നു. എനിക്ക് ആ ക്ലബ്ബിനെ ഇഷ്ടമാണ്'' പിയേഴ്‌സ് മോർഗനുമായുള്ള അഭിമുഖത്തിൽ റൊണാൾഡോ പറഞ്ഞു. 

നിലവിൽ ഇംഗ്ലീഷ് പ്രീമിയർ ലീഗിൽ ഈ സീസണിൽ എട്ടാം സ്ഥാനത്താണ് മാഞ്ചസ്റ്റർ യുണൈറ്റഡ്. 10 മത്സരങ്ങളിൽ നിന്നും അഞ്ചു വിജയവും രണ്ട് സമനിലയും മൂന്ന് തോൽവിയും അടക്കം 17 പോയിന്റാണ് റെഡ് ഡെവിൾസിന്റെ കൈവശമുള്ളത്. 

അതേസമയം റൊണാൾഡോ മാഞ്ചസ്റ്റർ യൂണൈറ്റഡിനൊപ്പം ഐതിഹാസികമായ ഒരു ഫുട്ബോൾ കരിയറാണ് കെട്ടിപടുത്തുയർത്തിയത്.  പോർച്ചുഗീസ് ക്ലബ് സ്പോർട്ടിങ്ങിൽ നിന്നും 18 വയസ്സുള്ളപ്പോഴാണ് റൊണാൾഡോ മാഞ്ചസ്റ്റർ യുണൈറ്റഡിൽ എത്തിയത്. 12 മില്യൺ പൗണ്ടിനായിരുന്നു റൊണാൾഡോ ഓൾഡ് ട്രാഫോർഡിൽ എത്തിയത്.

ഈ കാലങ്ങളിൽ ഇംഗ്ലീഷ് പ്രീമിയർ ലീഗിൽ കളിക്കുന്ന ഒരു യുവതാരത്തിന് ലഭിക്കുന്ന റെക്കോർഡ് തുകയായിരുന്നു ഇത്. മാഞ്ചസ്റ്റർ യുണൈറ്റഡിന്റെ ഇതിഹാസ പരിശീലകൻ സർ അലക്‌സ് ഫെർഗൂസൻ്റെ കീഴിൽ റൊണാൾഡോ ഫുട്ബോളിലെ ഏറ്റവും മികച്ച താരമായി സ്വയം അടയാളപ്പെടുത്തുകയായിരുന്നു.

ഓൾഡ് ട്രാഫോർഡിൽ ആറ് സീസണുകൾ പന്തുതട്ടിയ റൊണാൾഡോ ഒരുപിടി കിരീടങ്ങളും തന്റെ ആദ്യ ബാലൺ ഡി ഓർ അവാർഡും സ്വന്തമാക്കിയിരുന്നു. 2009ൽ റൊണാൾഡോ മാഞ്ചസ്റ്റർ യുണൈറ്റഡ് വിട്ട് റയൽ മാഡ്രിഡിലേക്ക് കൂടുമാറുകയായിരുന്നു. 2021ൽ റൊണാൾഡോ വീണ്ടും തന്റെ പഴയ തട്ടകമായ മാഞ്ചസ്റ്റർ യുണൈറ്റഡിലേക്ക് മടങ്ങി എത്തിയിരുന്നു. റെഡ് ഡെവിൾസിനായി രണ്ട് കാലഘട്ടങ്ങളിലായി കളിച്ച റൊണാൾഡോ 346 മത്സരങ്ങളിൽ നിന്ന് 145 ഗോളുകൾ നേടുകയും 64 അസിസ്റ്റുകളും ആണ് നേടിയത്. 

The Portuguese legend Cristiano Ronaldo has spoken about the current state of English giants Manchester United. Ronaldo said that he is saddened by the current state of Manchester United. Ronaldo also said that Manchester United should try to create a better foundation for the future.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

വിമാനം റദ്ദാക്കുമോ? കിടക്കയുമായി ബെംഗളൂരു വിമാനത്താവളത്തിലെത്തി യാത്രക്കാരൻ

National
  •  4 days ago
No Image

നടി ആക്രമിക്കപ്പെട്ട കേസ്: ദിലീപിന് സംശയത്തിന്റെ ആനുകൂല്യം; വിധി പകർപ്പ് പുറത്ത്

Kerala
  •  4 days ago
No Image

ഭർത്താവ് മൊഴിമാറ്റി; പ്രായപൂർത്തിയാകാത്ത മക്കളെ ഉപേക്ഷിച്ച് കാമുകനൊപ്പം പോയ യുവതിയെ കോടതി വെറുതെ വിട്ടു

Kerala
  •  4 days ago
No Image

കേരളം കാത്തിരുന്ന രാഷ്ട്രീയ പോരാട്ടത്തിന്റെ ഫലം; നാളെയറിയാം ജനവിധി

Kerala
  •  4 days ago
No Image

കോടതി വിധി പ്രതീക്ഷയ്ക്ക് വകനൽകുന്നത്: നേതാക്കൾ

organization
  •  4 days ago
No Image

വന്ദേഭാരത് ട്രെയിനുകൾ കൂടുതൽ ആഢംബരമാക്കാൻ ഇന്ത്യൻ റെയിൽവേ; 14,000 കോടി രൂപയുടെ നിക്ഷേപം

National
  •  4 days ago
No Image

പ്രണയമായാലും ലൈംഗിക ബന്ധത്തിന് പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടി നല്‍കുന്ന സമ്മതം സാധുവല്ല; പോക്‌സോ കേസില്‍ പ്രതി നല്‍കിയ ഹരജി ഹൈക്കോടതി തള്ളി 

National
  •  4 days ago
No Image

തെരഞ്ഞെടുപ്പ് വിജയാഘോഷം: മുൻകൂർ അനുമതി നിർബന്ധം, ക്രമസമാധാന ലംഘനം പാടില്ല; നിർദേശങ്ങൾ പുറത്തിറക്കി മലപ്പുറം എസ്പി

Kerala
  •  4 days ago
No Image

കേന്ദ്ര വിവരാവകാശ കമ്മീഷണറായി മലയാളിയായ പിആർ രമേശിനെ നിയമിച്ചു

Kerala
  •  4 days ago
No Image

തദ്ദേശ തെരഞ്ഞെടുപ്പ് ഫലം: കോഴിക്കോട് റൂറലിൽ ആഹ്ലാദ പ്രകടനങ്ങൾക്ക് കർശന നിയന്ത്രണം; നിർദ്ദേശങ്ങളുമായി ജില്ലാ പൊലിസ് മേധാവി 

Kerala
  •  4 days ago