HOME
DETAILS

വിവാഹവാഗ്ദാനം നൽകി സോഫ്റ്റ്‌വെയർ എൻജിനീയറെ പീഡിപ്പിച്ച് 11 ലക്ഷം തട്ടിയെടുത്ത ശേഷം വേറെ കല്യാണം; യുവാവ് പൊലിസ് പിടിയിൽ

  
November 06, 2025 | 5:47 AM

kochi police arrest man for molasting software engineer with fake marriage promise extorting rs 11 lakh before second wedding

കൊച്ചി: വിവാഹം കഴിക്കാമെന്ന വാഗ്ദാനം നൽകി ഒരു സോഫ്റ്റ്‌വെയർ എൻജിനീയറെ ലൈംഗികമായി പീഡിപ്പിച്ച് 11 ലക്ഷം രൂപ തട്ടിയെടുത്ത യുവാവ്  പൊലിസ് പിടിയിൽ. തിരുവനന്തപുരം പള്ളിച്ചാൽ സംഗമം വീട്ടിൽ ശിവകൃഷ്ണ (34) യാണ് എറണാകുളം ടൗൺ നോർത്ത്  പൊലിസിൻ്റെ  പിടിയിലായത്. വിവാഹമോചിതയായ യുവതിയുടെ വിശ്വാസം പിടിച്ചു പറ്റി പീഡിപ്പിച്ചതോടൊപ്പം, ബിസിനസിനെന്ന് പറഞ്ഞ്11 ലക്ഷം രൂപ തട്ടിയെടുത്ത കേസിലാണ് അറസ്റ്റ്. സംഭവത്തിന് പിന്നാലെ പ്രതി ഒളിവിൽ പോയിരുന്നെങ്കിലും, കഴിഞ്ഞ ദിവസം വീട്ടിലെത്തിയത് പൊലിസിന്റെ ശ്രദ്ധയിൽപ്പെട്ടു.

ഇൻഫോപാർക്കിൽ ജോലി ചെയ്യുന്ന പരാതിക്കാരി 2022-ൽ തുടങ്ങിയാണ് പ്രതിയുമായുള്ള പരിചയം. ആദ്യവിവാഹബന്ധം പിരിഞ്ഞ് ഭർത്താവിനോടൊപ്പം നിൽക്കുന്ന കുട്ടിയെ തിരിച്ചെടുത്ത് വിവാഹം കഴിച്ച് ഒരുമിച്ചു ജീവിക്കാമെന്ന് ശിവകൃഷ്ണ വിശ്വസിപ്പിച്ചു. യുവതിയുടെ വിശ്വാസം നേടിയ ശേഷം, കലൂരിലെ ഒരു ഹോട്ടൽ മുറിയിലേക്ക് വിളിച്ചുവരുത്തി ലൈംഗിക പീഡനം നടത്തിയെന്നാണ് പരാതി. ഇതിനു പുറമേ, ബിസിനസ് ആവശ്യത്തിനായി പണം വേണമെന്ന് പറഞ്ഞ് പരാതിക്കാരിയെക്കൊണ്ട് 11 ലക്ഷം രൂപ വായ്പയെടുപ്പിച്ചു. ഈ തുക കൈക്കലാക്കിയ ശേഷം പ്രതി മറ്റൊരു വിവാഹം കഴിച്ച് ബന്ധത്തിൽ നിന്ന് കടന്നു കളയുകയായിരുന്നു.

2024 നവംബറിലാണ് യുവതി എറണാകുളം ടൗൺ നോർത്ത് പൊലിസ് സ്റ്റേഷനിൽ പരാതി നൽകിയത്. കേസ് രജിസ്റ്റർ ചെയ്തതോടെ ഭയന്ന് ശിവകൃഷ്ണ ഫോൺ നമ്പർ മാറ്റി ഒളിവിൽ പോയി. പൊലിസിന്റെ തീവ്രമായ അന്വേഷണത്തിന്റെ ഫലമായി പ്രതി വീട്ടിൽ എത്തുന്നതായി സൂചന ലഭിച്ചു. കഴിഞ്ഞ ദിവസം തിരുവനന്തപുരത്തെത്തിയ പൊലിസ് സംഘം വീട്ടിൽ നടത്തിയ തിരച്ചിലിൽ ശിവകൃഷ്ണയെ പിടികൂടി. അറസ്റ്റ് ചെയ്ത ശേഷം പ്രതിയെ കൊച്ചിയിലേക്ക് കൊണ്ടുവന്ന് ചോദ്യം ചെയ്യുകയാണ്.

എസ്എച്ച്ഒ ജിജിൻ ജോസഫിന്റെ നേതൃത്വത്തിലുള്ള അന്വേഷണ സംഘത്തിൽ എസ്ഐ ഹരികൃഷ്ണൻ, എഎച്ച്എസ്ഐ സജീവ്, എസ്സിപിഒമാരായ അജിലേഷ്, റിനു മുരളി എന്നിവരും ഉണ്ടായിരുന്നു. ഐപിസി വകുപ്പ് 376 (ലൈംഗിക പീഡനം), 420 (ചതി) തുടങ്ങിയ വകുപ്പുകൾ പ്രകാരം കേസ് രജിസ്റ്റർ ചെയ്തിട്ടുണ്ട്. സ്ത്രീകളോടുള്ള ഇത്തരം തട്ടിപ്പുകളും പീഡനവും തടയാൻ സമൂഹം ജാഗ്രത പാലിക്കണമെന്ന് പൊലിസ് ഓർമപ്പെടുത്തി. പ്രതിയെ കോടതിയിലേക്ക് ഹാജരാക്കി റിമാൻഡിലയക്കുമെന്ന് അധികൃതർ അറിയിച്ചു. 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

സൂപ്പർ ലീഗ് കേരള; കാലിക്കറ്റ് എഫ്സിയെ വീഴ്ത്തി കണ്ണൂർ വാരിയേഴ്‌സ് ഫൈനലിൽ

Football
  •  2 days ago
No Image

മെക്സിക്കൻ തീരുവ വർദ്ധനവ്: ഇന്ത്യൻ വാഹന വ്യവസായത്തിന് ഭീഷണി: കയറ്റുമതി പ്രതിസന്ധിയിൽ?

auto-mobile
  •  2 days ago
No Image

മൂന്നാം ടി-20യിൽ സൗത്ത് ആഫ്രിക്കയെ തകർത്തെറിഞ്ഞു; പരമ്പരയിൽ ഇന്ത്യ മുന്നിൽ

Cricket
  •  2 days ago
No Image

ഫേസ്ബുക്ക് പരസ്യത്തിലൂടെ വലവീശി; ഷെയർ ട്രേഡിംഗ് തട്ടിപ്പിൽ 62-കാരന് നഷ്ടമായത് 2.14 കോടി രൂപ 

Kerala
  •  2 days ago
No Image

'ഇത് ഞാൻ എന്റെ ഭാര്യക്ക് സമ്മാനമായി നൽകും': കാർപെറ്റിന് പിന്നാലെ കൊൽക്കത്ത സ്റ്റേഡിയത്തിൽ നിന്ന് പൂച്ചട്ടി കൊണ്ടുപോയി യുവാവ്; വീഡിയോ വൈറൽ

National
  •  2 days ago
No Image

വീട്ടിൽ കയറി അമ്മയെയും മകനെയും ആക്രമിച്ച സംഭവം; സഹോദരങ്ങൾ അറസ്റ്റിൽ

Kerala
  •  2 days ago
No Image

ഇവർ മെസിക്ക് മുമ്പേ ഇന്ത്യയിലെത്തിയ ലോകകപ്പ് ജേതാക്കൾ; ഇതിഹാസങ്ങൾ ആരെല്ലാം?

Football
  •  2 days ago
No Image

ശബരിമല സ്വർണ്ണക്കൊള്ള: കേന്ദ്ര ഏജൻസി അന്വേഷിക്കണം; പാർലമെന്റിൽ നാളെ യു.ഡി.എഫ് എംപിമാരുടെ പ്രതിഷേധം

National
  •  2 days ago
No Image

വീണ്ടും അടിയോടടി! സഞ്ജു സ്വന്തമാക്കിയ അപൂർവ നേട്ടത്തിൽ അഭിഷേക് ശർമ്മയുടെ സർവാധിപത്യം

Cricket
  •  2 days ago
No Image

അറിഞ്ഞിരിക്കാം ജർമനിയിലെ ജോലി സാധ്യതയെ കുറിച്ച്; തൊഴിൽ സമയം ക്രമീകരിക്കപ്പെട്ടിരിക്കുന്നത് ഇങ്ങനെ

Abroad-career
  •  2 days ago