HOME
DETAILS

അഭിഷേകിനെ ഭയമില്ലാത്ത ബാറ്ററാക്കി മാറ്റിയത് അവർ രണ്ട് പേരുമാണ്: യുവരാജ്

  
November 06, 2025 | 6:10 AM

Former Indian all rounder Yuvraj Singh has praised Indian T20 opener Abhishek Sharma

ഇന്ത്യൻ ടി-20 ഓപ്പണർ അഭിഷേക് ശർമയെ പ്രശംസിച്ച് മുൻ ഇന്ത്യൻ ഓൾ റൗണ്ടർ യുവരാജ് സിങ്. കളിക്കളത്തിലെ താരത്തിന്റെ നിർഭയമായ സമീപനത്തെക്കുറിച്ചാണ് യുവരാജ് സംസാരിച്ചത്. ഭയമില്ലാതെ ബാറ്റ് ചെയ്യാൻ അഭിഷേക് ശർമയെ സഹായിച്ചത് ഇന്ത്യൻ പരിശീലകൻ ഗൗതം ഗംഭീറും ടി-20 ക്യാപ്റ്റൻ സൂര്യകുമാർ യാദവുമാണെന്നുമാണ് യുവരാജ് പറഞ്ഞത്. പിടിഐക്ക് നൽകിയ അഭിമുഖത്തിലാണ് യുവരാജ് ഇക്കാര്യം പറഞ്ഞത്. 

''പരിശീലകനും ക്യാപ്റ്റനും ഭയമില്ലാതെ നിങ്ങളെ കളിക്കാൻ അനുവദിക്കുമ്പോൾ അത് നിങ്ങൾക്ക് സ്വയം നിങ്ങളുടെ കഴിവ് പ്രകടപ്പിക്കാൻ അവസരം നൽകും. ഞാനും ഇതേ പോലെയാണ് വന്നത്. ഗാരി കിർസ്റ്റൺ പരിശീലകനായപ്പോൾ നിങ്ങൾ പോയി മത്സരങ്ങൾ വിജയിപ്പിക്കുകയും നിങ്ങൾ കളിക്കുന്ന അതേ രീതിയിൽ തന്നെ കളിച്ചാൽ ഇന്ത്യയെ വിജയകരമായ ഒരു സ്ഥാനങ്ങളിൽ എത്തിക്കാമെന്നും അദ്ദേഹം എന്നോട് എപ്പോഴും പറയുമായിരുന്നു. ഗൗതമും സൂര്യകുമാറും യാദവും അവന് ആത്മവിശ്വാസം നൽകി. നിങ്ങളുടെ രീതിയിൽ കളിച്ചാൽ ഇന്ത്യയെ 10 മത്സരങ്ങളിൽ ആറ് തവണയും വിജയത്തിലെത്തിക്കാൻ സാധിക്കും. അതാണ് അദ്ദേഹം ചെയ്യുന്നത്'' യുവരാജ് സിങ് പറഞ്ഞു. 

ഏഷ്യ കപ്പിൽ ഇന്ത്യക്കായി മിന്നും പ്രകടനമായിരുന്നു അഭിഷേക് ശർമ്മ നടത്തിയത്. ഏഴ് മത്സരങ്ങളിൽ നിന്നും 314 റൺസ് ആണ് അഭിഷേക് ശർമ തന്റെ ബാറ്റിൽ നിന്നും അടിച്ചെടുത്തത്. മൂന്ന് ഫിഫ്റ്റിയും താരം സ്വന്തമാക്കിയിട്ടുണ്ട്. പാകിസ്താൻ, ബംഗ്ലാദേശ്, ശ്രീലങ്ക എന്നീ ടീമുകൾക്കെതിരെയാണ് താരം ഫിഫ്റ്റി നേടി തിളങ്ങിയത്. ശ്രീലങ്കക്കെതിരെ  31 പന്തിൽ 61 റൺസാണ് അഭിഷേക് നേടിയത്. എട്ട് ഫോറുകളും രണ്ട് സിക്സുമാണ് താരം സ്വന്തമാക്കിയത്.

ബംഗ്ലാദേശിനെതിരെ 37 പന്തിൽ 75 റൺസാണ് അഭിഷേക് നേടിയത്. ആറ് ഫോറുകളും അഞ്ചു സിക്സുകളും ആണ് താരം നേടിയത്. പാകിസ്താനെതിരെ 39 പന്തിൽ നിന്നും 74 റൺസാണ് താരം അടിച്ചെടുത്തത്. ആറ് ഫോറുകളും അഞ്ചു കൂറ്റൻ സിക്‌സുകളും അടങ്ങുന്നതായിരുന്നു താരത്തിന്റെ പ്രകടനം. 

ഈ ടൂർണമെന്റിൽ 300 റൺസ് നേടിയതോടെ ടി-20 ഫോർമാറ്റിൽ നടക്കുന്ന ഏഷ്യ കപ്പിൽ ഒരു എഡിഷനിൽ ഏറ്റവും കൂടുതൽ റൺസ് നേടുന്ന താരമായും അഭിഷേക് ശർമ്മ മാറിയിരുന്നു. ഇതാദ്യമായാണ് ടി-20 ഫോർമാറ്റിൽ നടക്കുന്ന ഏഷ്യ കപ്പിന്റെ ഒരു താരം 300+ സ്കോർ കടത്തുന്നത്. പാകിസ്താൻ താരം മുഹമ്മദ് റിസ്‌വാന്റെ പേരിലാണ് ഇതിനു മുമ്പ് ഈ നേട്ടം ഉണ്ടായിരുന്നത്. 2022 ടൂർണമെന്റിൽ ആറ് മത്സരങ്ങളിൽ നിന്നും 281 റൺസായിരുന്നു താരം നേടിയിരുന്നത്. 

ഏഷ്യ കപ്പിലെ മിന്നും പ്രകടനങ്ങൾക്ക് പിന്നാലെ ഐസിസി ടി-20 റാങ്കിങ്ങിലും മികച്ച മുന്നേറ്റം അഭിഷേക് ശർമ്മ നടത്തിയിരുന്നു. ഐസിസി ടി-20 റാങ്കിങ്ങിൽ നിലവിൽ ഒന്നാം സ്ഥാനത്താണ് താരം. 931 പോയിന്റ് സ്വന്തമാക്കിയാണ് അഭിഷേക് ശർമ്മ ഒന്നാണ് സ്ഥാനത്തെത്തിയത്. ഐസിസി ടി-20 റാങ്കിങ്ങിൽ ഒരു താരം നേടുന്ന ഏറ്റവും ഉയർന്ന പോയിന്റാണിത്. 919 റേറ്റിംഗ് പോയിന്റുകൾ നേടിയ ഇംഗ്ലണ്ട് താരം ഡേവിഡ് മലനെ മറികടന്നാണ്‌ താരത്തിന്റെ ഈ നേട്ടം. 2020ലാണ് ഇംഗ്ലീഷ് താരം ഈ നേട്ടം കൈവരിച്ചത്. 

Former Indian all-rounder Yuvraj Singh has praised Indian T20 opener Abhishek Sharma. Yuvraj spoke about the player's fearless approach on the field. Yuvraj said that India coach Gautam Gambhir and T20 captain Suryakumar Yadav helped Abhishek Sharma bat without fear.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

യു.എ.ഇയില്‍ മഴയിലോ മൂടല്‍മഞ്ഞിലോ ഫോട്ടോ എടുക്കാന്‍ നില്‍ക്കേണ്ട; 800 ദിര്‍ഹം വരെ പിഴ ലഭിച്ചേക്കും 

Weather
  •  2 days ago
No Image

യു.ഡി.എഫ് വിട്ടവര്‍ തിരിച്ചു വരണമോയെന്ന് ചിന്തിക്കേണ്ട സമയം; കേരള കോണ്‍ഗ്രസ് തീരുമാനമെടുക്കട്ടെയെന്ന് സണ്ണി ജോസഫ്

Kerala
  •  2 days ago
No Image

പാലക്കാട് കാലിടറി എൽഡിഎഫ്; ഇടത് കോട്ടകളിൽ വിള്ളൽ; യു.ഡി.എഫിന് മിന്നും ജയം

Kerala
  •  2 days ago
No Image

കോഴിക്കോട്; ജില്ലാ പഞ്ചായത്തിൽ ചരിത്രം തിരുത്തിയെഴുതി യു.ഡി.എഫ്; ഗ്രാമപഞ്ചായത്തിലും മുന്നേറ്റം

Kerala
  •  2 days ago
No Image

അധിക്ഷേപ പരാമര്‍ശത്തില്‍ തിരുത്ത് ; 'അങ്ങനെ പറയേണ്ടിയിരുന്നില്ലെന്നും എം.എ ബേബി പറഞ്ഞതാണ് പാര്‍ട്ടി നിലപാടെന്നും എംഎം മണി'

Kerala
  •  2 days ago
No Image

ഇടതിനോട് 'സലാം' പറഞ്ഞ് പെരിന്തൽമണ്ണ; മൂന്നര പതിറ്റാണ്ടിനു ശേഷം നഗരസഭ പിടിച്ചെടുത്ത് യുഡിഎഫ്

Kerala
  •  2 days ago
No Image

ദീപ്തി, ഷൈനി, മിനിമോൾ ; ആരാകും മേയർ? കൊച്ചിയിൽ സസ്പെൻസ്

Kerala
  •  2 days ago
No Image

എറണാകുളം തൂക്കി യുഡിഎഫ്; പഞ്ചായത്തുകളിലും തേരോട്ടം

Kerala
  •  2 days ago
No Image

തദ്ദേശപ്പോര്; തളിപ്പറമ്പിലും ആന്തൂരിലും മുന്നണികൾക്ക് ഭരണത്തുടർച്ച

Kerala
  •  2 days ago
No Image

പ്രധാന നഗരങ്ങളില്‍ എയര്‍ ടാക്‌സികള്‍ അവതരിപ്പിക്കാന്‍ തയാറെടുത്ത് സൗദി അറേബ്യ

auto-mobile
  •  2 days ago