HOME
DETAILS

'ഹമാസിനെ പിന്തുണക്കുന്ന മംദാനി ജയിച്ചു എന്നതിനര്‍ഥം...' ന്യൂയോര്‍ക്കിലെ ജൂതന്‍മാരോട് നാട്ടിലേക്ക് മടങ്ങാന്‍ ആഹ്വാനം ചെയ്ത്  ഇസ്‌റാഈല്‍ മന്ത്രി

  
Web Desk
November 06, 2025 | 6:58 AM

israeli minister urges jews in new york to return to israel

ന്യൂയോര്‍ക്: സൊഹ്റാന്‍ മംദാനി മേയറായി തെരഞ്ഞെടുക്കപ്പെട്ടതിന് പിന്നാലെ ന്യൂയോര്‍ക്കിലെ ജൂതരോട് സ്വദേശത്തേക്ക് മടങ്ങാന്‍ ആഹ്വാനം ചെയ്ത് ഇസ്‌റാഈല്‍ പ്രവാസികാര്യ മന്ത്രി അമിച്ചായ് ചിക്ലി. മംദാനി ഹമാസിനെ പിന്തുണക്കുന്നയാളെന്ന് പറഞ്ഞാണ് മന്ത്രിയുടെ ആഹ്വാനം.

'ഒരുകാലത്ത് ആഗോള സ്വാതന്ത്ര്യത്തിന്റെ പ്രതീകമായിരുന്ന നഗരം അതിന്റെ താക്കോലുകള്‍ ഒരു ഹമാസ് അനുഭാവിക്ക് കൈമാറി. ന്യൂയോര്‍ക്ക് നഗരത്തിന് ഇതൊരു നിര്‍ണായക വഴിത്തിരിവാണ്. പത്തൊന്‍പതാം നൂറ്റാണ്ടിന്റെ അവസാനം മുതല്‍ എണ്ണമറ്റ ജൂത അഭയാര്‍ത്ഥികള്‍ക്ക് സ്വാതന്ത്ര്യവും അവസരവും നല്‍കിയ ന്യൂയോര്‍ക്ക് നഗരത്തിന്റെ അടിത്തറയെ തന്നെ ഇളക്കുന്ന ഫലമാണ് ഇത്,' ചിക്ലി എക്സില്‍ കുറിച്ചു.

തെക്കന്‍ ലെബനനിലെ വംശീയ ഉന്മൂലനത്തിനും അധിനിവേശത്തിനും ഗസ്സയിലെ കുടിയേറ്റങ്ങള്‍ക്കും പിന്തുണ പ്രഖ്യാപിച്ച അമിച്ചായ് ചിക്ലി, മംദാനിയുടെ വീക്ഷണങ്ങള്‍ 25 വര്‍ഷം മുമ്പ് സ്വന്തം ആളുകളെ കൊലപ്പെടുത്തിയ ജിഹാദി തീവ്രവാദികളുടെ വീക്ഷണങ്ങളില്‍ നിന്ന് വളരെ അകലെയല്ലെന്ന് 9/11 ആക്രമണത്തെ പരാമര്‍ശിച്ച് ചിക്ലി പറഞ്ഞു.

'ന്യൂയോര്‍ക്ക് ഇനി ഒരിക്കലും പഴയുപോലെ ആവില്ല, പ്രത്യേകിച്ച് ജൂത സമൂഹത്തിന്. ലണ്ടന് സമാനമായ സാഹചര്യത്തിലേക്ക് നീങ്ങുകയാണ് ന്യൂയോര്‍ക്ക്. എല്ലാം ശരിയാകുമെന്ന് പറഞ്ഞ് വാക്കുകള്‍ പാഴാക്കുന്നതില്‍ അര്‍ത്ഥമില്ല. ഈ നഗരത്തില്‍ ഒന്നും ശരിയാകില്ല' ചിക്ലി കൂട്ടിച്ചേര്‍ത്തു. ന്യൂയോര്‍ക്കിലെ ജൂതന്മാര്‍ ഇസ്‌റാഈലില്‍ തങ്ങളുടെ പുതിയ വീട് പണിയുന്നതിനെക്കുറിച്ച് ഗൗരവമായി പരിഗണിക്കണമെന്നും ചിക്ലി നിര്‍ദ്ദേശിച്ചു. 

 മംദാനിയുടെ വിജയത്തില്‍ ചിക്ലിക്ക് സമാനമായ പ്രതികരണവുമായി മറ്റ് ഇസ്‌റാഈലി മന്ത്രിമാരും രംഗത്തെത്തിയിട്ടുണ്ട്.  'സാമാന്യബുദ്ധിക്ക് മേലുള്ള ജൂതവിരുദ്ധതയുടെ വിജയം' എന്നാണ് ദേശീയ സുരക്ഷാ മന്ത്രി ഇറ്റാമര്‍ ബെന്‍ ഗ്വിര്‍ ഈ ഫലത്തെ വിശേഷിപ്പിച്ചത്.

ന്യൂയോര്‍ക്കിലെ ക്വീന്‍സില്‍ നിന്നുള്ള നിയമസഭാംഗമായ മംദാനി ന്യൂയോര്‍ക് മേയര്‍ തെരഞ്ഞെടുപ്പില്‍ വിജയിച്ച് നഗരത്തിലെ ആദ്യത്തെ മുസ്ലിം മേയര്‍ എന്ന ചരിത്രം കുറിച്ചിരിക്കുകയാണ്. നിരവധി വിദ്വേഷ പ്രചാരണങ്ങള്‍ കടന്നാണ് മംദാനി തന്റെ വിജയം നേടുന്നത്. ഗസ്സയിലെ ഇസ്‌റാഈല്‍ അതിക്രമത്തെ അതിശക്തമായി എതിര്‍ത്തയാളാണ് മംദാനി. വംശഹത്യ എന്ന് തന്നെയാണ് പരസ്യമായി അദ്ദേഹം ഇസ്‌റാഈല്‍ നടപടിയെ വിശേഷിപ്പിച്ചത്. മേയറായാല്‍ നെതന്യാഹുവിനെ ന്യൂയോര്‍ക്കില്‍ പ്രവേശിക്കാന്‍ അനുവദിക്കില്ലെന്ന് അദ്ദേഹം പ്രഖ്യാപിച്ചു. അങ്ങിനെ സംഭവിച്ചാല്‍ നെതന്യാഹുവിനെ അറസ്റ്റ് ചെയ്യുമെന്നും അദ്ദേഹം മുന്നറിയിപ്പ് നല്‍കിയിരുന്നു.  

 

an israeli minister has urged jewish communities living in new york to return to israel, citing concerns over rising antisemitism and safety. the statement has sparked international discussion among jewish diaspora and political leaders.

 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

സഹപ്രവർത്തകയെ ബലാത്സംഗം ചെയ്ത കേസ്; സ്കോട്ട്ലൻഡിൽ മലയാളി നഴ്സിന് ഏഴുവർഷത്തിലേറെ തടവ് ശിക്ഷ

International
  •  5 days ago
No Image

ആലുവ റെയിൽവേ സ്റ്റേഷനിൽ ട്രെയിൻ കാത്തുനിൽക്കുന്നതിനിടെ യുവാവ് കുഴഞ്ഞുവീണ് മരിച്ചു

Kerala
  •  5 days ago
No Image

സംസ്ഥാനത്തെ ദേശീയ പാതകളുടെ തകർച്ച: എല്ലാ റീച്ചുകളിലും സുരക്ഷാ ഓഡിറ്റ് നടത്തുമെന്ന് എൻ.എച്ച്.എ.ഐ

Kerala
  •  5 days ago
No Image

വിവാഹ വാർഷികാഘോഷത്തിനെത്തിയ യുവതി കെഎസ്ആർടിസി ബസ് കയറി മരിച്ചു; ഭർത്താവിന് ഗുരുതര പരുക്ക്

Kerala
  •  5 days ago
No Image

ഷാർജയിൽ എമിറേറ്റ്സ് റോഡിൽ ഗതാഗത നിയന്ത്രണം; ബദൽ റൂട്ടുകൾ പ്രഖ്യാപിച്ചു

uae
  •  5 days ago
No Image

പാലക്കാട് തെരഞ്ഞെടുപ്പ് ഡ്യൂട്ടിക്ക് പോയ സ്പെഷ്യൽ പൊലിസ് ടീമിന്റെ വാഹനം അപകടത്തിൽപ്പെട്ടു; അഞ്ച് പേർക്ക് പരുക്ക്

Kerala
  •  6 days ago
No Image

സുഹൃത്തുക്കൾക്കൊപ്പം പെരിയാറിൽ കുളിക്കാനിറങ്ങിയ യുവാവ് മുങ്ങി മരിച്ചു

Kerala
  •  6 days ago
No Image

ജനിതക മാറ്റം സംഭവിച്ച ബീജം വിതരണം ചെയ്തത് 14 യൂറോപ്യൻ രാജ്യങ്ങളിൽ; 197 കുട്ടികൾക്ക് അർബുദം സ്ഥിരീകരിച്ചു; ഡെൻമാർക്ക് സ്പേം ബാങ്കിനെതിരെ അന്വേഷണം

International
  •  6 days ago
No Image

ലേലത്തിൽ ഞെട്ടിക്കാൻ പഞ്ചാബ്‌; ഇതിഹാസമില്ലാതെ വമ്പൻ നീക്കത്തിനൊരുങ്ങി അയ്യർപട

Cricket
  •  6 days ago
No Image

ലോക്സഭയിലെ വാക്പോര്; അമിത് ഷായുടെ പ്രസംഗം നിലവാരം കുറഞ്ഞത്; ഉത്തരം മുട്ടുമ്പോൾ കൊഞ്ഞനം കാട്ടുന്ന സ്വഭാവം: കെ.സി വേണുഗോപാൽ എം.പി

National
  •  6 days ago