HOME
DETAILS

ഹമാസിനെ ഇല്ലാതാക്കും വരെ ഗസ്സയില്‍ ആക്രമണം തുടരുമെന്ന് ആവര്‍ത്തിച്ച് ഇസ്‌റാഈല്‍ പ്രതിരോധ മന്ത്രി

  
Web Desk
November 06, 2025 | 8:32 AM

israeli defense minister reiterates attacks in gaza will continue until hamas is eliminated

തെല്‍അവീവ്: ഹമാസിനെ പൂര്‍ണമായും ഇല്ലാതാക്കുന്നത് വരെ ഗസ്സയില്‍ ആക്രമണം തുടരുമെന്ന് ഇസ്‌റാഈല്‍ പ്രതിരോധ മന്ത്രി ഇസ്‌റാഈല്‍ കാറ്റ്സ്. ഗസ്സയില്‍ ഇസ്‌റാഈല്‍ നിയന്ത്രണത്തിലുള്ള മേഖലയില്‍ ഹമാസ് നിര്‍മിച്ച തുരങ്കങ്ങള്‍ പൂര്‍ണമായി നശിപ്പിക്കും. അതിന് പരിമിതികള്‍ നോക്കില്ലെന്നും കാറ്റ്സ് കൂട്ടിച്ചേര്‍ത്തു.

'ഗസ്സയിലെ ഇസ്‌റാഈലിന്റെ നയം വ്യക്തമാണ്. തുരങ്കങ്ങള്‍ നശിപ്പിക്കാനും ഇസ്‌റാഈല്‍ നിയന്ത്രണത്തിലുള്ള പ്രദേശത്തിനുള്ളില്‍ ഹമാസിനെ യാതൊരു പരിമിതികളില്ലാതെ ഇല്ലാതാക്കാനുമാണ് പ്രവര്‍ത്തിക്കുന്നത്' കാറ്റ്സ് സോഷ്യല്‍ മീഡിയ പ്ലാറ്റ്ഫോമായ എക്സില്‍ എഴുതി.

ഏഴ് ബന്ദികളുടെ മൃതദേഹങ്ങള്‍ വീണ്ടെടുക്കുന്നതിനൊപ്പം ഹമാസിനെ നിരായുധീകരിക്കുകയും ഗസ്സയെ സൈനികവല്‍ക്കരിക്കുകയും ചെയ്യുക എന്നതാണ് ഇസ്‌റാഈലിന്റെ ലക്ഷ്യമെന്നും കാറ്റ്‌സ് കൂട്ടിച്ചേര്‍ത്തു. 

ഗസ്സ മുനമ്പില്‍ ഇസ്‌റാഈല്‍ അധിനിവേശ മേഖലയില്‍ കുടുങ്ങിക്കിടക്കുന്ന ഹമാസ് പ്രവര്‍ത്തകരെ സുരക്ഷിതരായി തിരിച്ചയക്കണമെന്ന് അമേരിക്ക ആവശ്യപ്പെട്ടതായുള്ള റിപ്പോര്‍ട്ടുകള്‍ വരുന്നതിനിടെയാണ് കാറ്റ്‌സിന്റെ പ്രതികരണം. റഫ മേഖലയിലുള്ള തുരങ്കങ്ങളില്‍ 200ഓളം സായുധ ഹമാസ് അംഗങ്ങള്‍ ഒളിഞ്ഞിരിക്കുന്നുവെന്നാണ് ഇസ്‌റാഈല്‍ രഹസ്യാന്വേഷണ വിഭാഗം പറയുന്നത്. ഒളിഞ്ഞിരിക്കുന്ന ഭീകരരര്‍ക്ക് സുരക്ഷിതമായി മടങ്ങാന്‍ ആകില്ലെന്ന്  പ്രധാനമന്ത്രി ബിന്യമിന്‍ നെതന്യാഹു നേരത്തെ പറഞ്ഞഇരുന്നു.

അതിനിടെ, ഹമാസ് വിട്ടുനല്‍കിയ മൂന്ന് മൃതദേഹങ്ങള്‍ 2023 ഒക്ടോബര്‍ ഏഴിനുണ്ടായ ആക്രമണത്തില്‍ കൊല്ലപ്പെട്ട സൈനികരുടേതാണെന്ന് ഇസ്‌റാഈല്‍ സ്ഥിരീകരിച്ചു. തെക്കന്‍ ഗസ്സയില്‍ നടന്ന ആക്രമണത്തിലായിരുന്നു സൈനികര്‍ കൊല്ലപ്പെട്ടത്. പിന്നീട്, ഇവരുടെ മൃതദേഹങ്ങള്‍ ഗസ്സയിലേക്ക് കൊണ്ടുപോവുകയായിരുന്നു. അമേരിക്കന്‍ -ഇസ്‌റാഈലി സൈനികന്‍ ക്യാപ്റ്റന്‍ ഒമര്‍ ന്യൂട്ര, സ്റ്റാഫ് സെര്‍ജന്റ് ഒസ് ഡാനിയല്‍, കേണല്‍ അസഫ് ഹമാമി എന്നിവരുടെ മൃതദേഹങ്ങളാണ് ലഭിച്ചതെന്ന് പ്രധാനമന്ത്രി ബിന്യമിന്‍ നെതന്യാഹുവിന്റെ ഓഫിസ് സ്ഥിരീകരിച്ചു.

കഴിഞ്ഞമാസം 10ന് വെടിനിര്‍ത്തല്‍ നിലവില്‍ വന്നശേഷം 20 ബന്ദികളുടെ മൃതദേഹങ്ങളാണ് ഹമാസ് വിട്ടുനല്‍കിയത്. എട്ടുപേരുടെ മൃതദേഹങ്ങള്‍ ഇനിയും ലഭിക്കാനുണ്ട്. അതേസമയം, 45 ഫലസ്തീനികളുടെ മൃതദേഹങ്ങള്‍ ഇസ്‌റാഈല്‍ കൈമാറിയതായി ഗസ്സ ആരോഗ്യ മന്ത്രാലയം അറിയിച്ചു.

 

israeli defense minister once again stated that military operations in gaza will continue until hamas is completely destroyed. the statement comes amid ongoing airstrikes and rising civilian casualties as the israel-hamas conflict intensifies.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

വിമാനം റദ്ദാക്കുമോ? കിടക്കയുമായി ബെംഗളൂരു വിമാനത്താവളത്തിലെത്തി യാത്രക്കാരൻ

National
  •  3 days ago
No Image

നടി ആക്രമിക്കപ്പെട്ട കേസ്: ദിലീപിന് സംശയത്തിന്റെ ആനുകൂല്യം; വിധി പകർപ്പ് പുറത്ത്

Kerala
  •  4 days ago
No Image

ഭർത്താവ് മൊഴിമാറ്റി; പ്രായപൂർത്തിയാകാത്ത മക്കളെ ഉപേക്ഷിച്ച് കാമുകനൊപ്പം പോയ യുവതിയെ കോടതി വെറുതെ വിട്ടു

Kerala
  •  4 days ago
No Image

കേരളം കാത്തിരുന്ന രാഷ്ട്രീയ പോരാട്ടത്തിന്റെ ഫലം; നാളെയറിയാം ജനവിധി

Kerala
  •  4 days ago
No Image

കോടതി വിധി പ്രതീക്ഷയ്ക്ക് വകനൽകുന്നത്: നേതാക്കൾ

organization
  •  4 days ago
No Image

വന്ദേഭാരത് ട്രെയിനുകൾ കൂടുതൽ ആഢംബരമാക്കാൻ ഇന്ത്യൻ റെയിൽവേ; 14,000 കോടി രൂപയുടെ നിക്ഷേപം

National
  •  4 days ago
No Image

പ്രണയമായാലും ലൈംഗിക ബന്ധത്തിന് പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടി നല്‍കുന്ന സമ്മതം സാധുവല്ല; പോക്‌സോ കേസില്‍ പ്രതി നല്‍കിയ ഹരജി ഹൈക്കോടതി തള്ളി 

National
  •  4 days ago
No Image

തെരഞ്ഞെടുപ്പ് വിജയാഘോഷം: മുൻകൂർ അനുമതി നിർബന്ധം, ക്രമസമാധാന ലംഘനം പാടില്ല; നിർദേശങ്ങൾ പുറത്തിറക്കി മലപ്പുറം എസ്പി

Kerala
  •  4 days ago
No Image

കേന്ദ്ര വിവരാവകാശ കമ്മീഷണറായി മലയാളിയായ പിആർ രമേശിനെ നിയമിച്ചു

Kerala
  •  4 days ago
No Image

തദ്ദേശ തെരഞ്ഞെടുപ്പ് ഫലം: കോഴിക്കോട് റൂറലിൽ ആഹ്ലാദ പ്രകടനങ്ങൾക്ക് കർശന നിയന്ത്രണം; നിർദ്ദേശങ്ങളുമായി ജില്ലാ പൊലിസ് മേധാവി 

Kerala
  •  4 days ago