റിമാന്റ് പ്രതിയുടെ കൈ ഒടിഞ്ഞ സംഭവത്തില്‍ പതിനായിരം രൂപ നഷ്ടപരിഹാരം നല്‍കണമെന്ന് മനുഷ്യാവകാശ കമ്മിഷന്
തിരുവനന്തപുരം: സബ് ജയിലില്‍ റിമാന്റ് ചെയ്യപ്പെട്ട അബ്കാരി കേസ് പ്രതിയുടെ കൈ ജയില്‍വാസത്തിനിടയില്‍ ഒടിഞ്ഞ സംഭവത്തില്‍ സര്‍ക്കാര്‍ പതിനായിരം രൂപ നഷ്ടപരിഹാരം നല്‍കണമെന്ന് സംസ്ഥാന മനുഷ്യാവകാശ കമ്മിഷന്.
പെരുംകുഴി മംഗ്ലാവ് വീട്ടില്‍ എന്‍. ചന്ദ്രന്റെ കൈ ഒടിഞ്ഞ കേസിലാണ് ഉത്തരവ്. റിമാന്റ് ചെയ്യപ്പെട്ട് ജയിലിലെത്തിയ തന്റെ കൈ ജയില്‍ ഉദ്യോഗസ്ഥര്‍ റൂള്‍ തടി കൊണ്ടടിച്ച് ഒടിച്ചെന്നായിരുന്നു പരാതി. ഒരാള്‍ കസ്റ്റഡിയിലോ ജയിലിലോ ആയിരിക്കുമ്പോള്‍ അയാള്‍ സര്‍ക്കാര്‍ കസ്റ്റഡിയിലാണെന്ന് കമ്മിഷന് നിരീക്ഷിച്ചു. ജയിലില്‍ പ്രവേശിപ്പിക്കുന്ന സമയത്ത് ചന്ദ്രന്റെ കൈയ്ക്ക് ഒടിവില്ലായിരുന്നു. കൈവേദനയെക്കുറിച്ച് പരാതി പറഞ്ഞപ്പോള്‍ വൈദ്യ പരിശോധന പോലും നടത്തിയില്ല. ഇത്തരം സംഭവങ്ങള്‍ ആവര്‍ത്തിക്കരുതെന്ന് കമ്മിഷന് ഉത്തരവില്‍ പറഞ്ഞു.
നഷ്ടപരിഹാരം സര്‍ക്കാര്‍ നല്കിയ ശേഷം ഉത്തരവാദികളായ ഉദ്യോഗസ്ഥരില്‍ നിന്നും വിശദീകരണം ചോദിച്ച് സര്‍ക്കാരിന് ഈടാക്കാവുന്നതാണെന്നും ഉത്തരവില്‍ പറയുന്നു. 2015 മാര്‍ച്ച് 24 നായിരുന്നു സംഭവം.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."