ബിജെപി മുന്‍ എംപിക്ക് ഡല്‍ഹിയിലും, ബിഹാറിലും വോട്ട്; തട്ടിപ്പ് പുറത്തായത് സോഷ്യല്‍ മീഡിയ പോസ്റ്റില്‍; പരാതി
ന്യൂഡല്‍ഹി: ബിഹാര്‍ തെരഞ്ഞെടുപ്പില്‍ കള്ളവോട്ട് ചെയ്ത് ബിജെപി നേതാവ്. മുന്‍ രാജ്യസഭാ എംപി രാകേഷ് സിന്‍ഹ കഴിഞ്ഞ ഡല്‍ഹി നിയമസഭാ തെരഞ്ഞെടുപ്പിലും, ഇന്ന് ബിഹാര്‍ തെരഞ്ഞെടുപ്പിലും വോട്ട് ചെയ്തതയാണ് റിപ്പോര്‍ട്ട്. സമുഹമാധ്യങ്ങളിലൂടെ ചിത്രം പങ്കുവെച്ചപ്പോഴാണ് തട്ടിപ്പ് വ്യക്തമായത്.
ഡല്‍ഹി നിയമസഭാ തെരഞ്ഞെടുപ്പില്‍ രാകേഷ് സിന്‍ഹ ദ്വാരക മണ്ഡലത്തില്‍ വോട്ട് ചെയ്തിരുന്നു. ബിഹാറില്‍ ബെഗുസാരായി മണ്ഡലത്തിലാണ് ഇയാള്‍ വോട്ട് ചെയ്തത്. രാകേഷ് സിന്‍ഹയെ കൂടാതെ ബിജെപി പ്രവര്‍ത്തകന്‍ നാഗേന്ദ്ര കുമാറും ഡല്‍ഹിയിലും, ബിഹാറിലും വോട്ട് ചെയ്തിട്ടുണ്ട്. കൂടാതെ ഡല്‍ഹി പൂര്‍വാഞ്ചല്‍ മോര്‍ച്ച അധ്യക്ഷന്‍ സന്തോഷ് ഓജയും ഇരട്ട വോട്ട് ചെയ്തതയാണ് കണ്ടെത്തല്‍.
ബീഹാർ നിയമസഭാ തിരഞ്ഞെടുപ്പിലെ ഏറെ നിർണ്ണായകമായ ഒന്നാം ഘട്ട വോട്ടെടുപ്പ് പൂർത്തിയായി. 121 മണ്ഡലങ്ങളിലായി വ്യാഴാഴ്ച വൈകുന്നേരം 5 മണി വരെ 60.18 ശതമാനം പോളിംഗ് രേഖപ്പെടുത്തി. 3.75 കോടി വോട്ടർമാരാണ് ആദ്യ ഘട്ടത്തിൽ വിധിയെഴുതിയത്. അതേസമയം പോളിംഗ് ബൂത്ത് സന്ദർശിക്കാൻ എത്തിയ ഉപമുഖ്യമന്ത്രി വിജയ് കുമാർ സിൻഹയുടെ വാഹനത്തിന് നേരെ ജനങ്ങൾ കല്ലെറിഞ്ഞു.
ബെഗുസാരായി ജില്ലയിലാണ് ഏറ്റവും ഉയർന്ന പോളിംഗ് ശതമാനം രേഖപ്പെടുത്തിയത് - 67.32%. തൊട്ടുപിന്നിൽ സമസ്തിപൂർ (66.65%), മധേപുര (65.74%) എന്നീ ജില്ലകളാണ്. തലസ്ഥാനമായ പറ്റ്നയിൽ 48.69 ശതമാനമായിരുന്നു പോളിംഗ്.
ഭരണകക്ഷിയായ എൻഡിഎയ്ക്കും പ്രതിപക്ഷമായ ഇൻഡ്യ സഖ്യത്തിനും ഒരുപോലെ നിർണ്ണായകമാണ് ആദ്യ ഘട്ടം. ആർജെഡിയുടെ തേജസ്വി യാദവ്, ഉപമുഖ്യമന്ത്രിമാരായ സാമ്രാട്ട് ചൗധരി, വിജയ് കുമാർ സിൻഹ എന്നിവരുൾപ്പെടെ നിരവധി പ്രമുഖ നേതാക്കളും മന്ത്രിമാരും ഈ ഘട്ടത്തിൽ മത്സരരംഗത്തുണ്ടായിരുന്നു.
bjp leader caught casting a fake vote in bihar elections. former rajya sabha mp rakesh sinha reportedly voted both in the recent delhi legislative assembly election and today in the bihar election. the fraud was revealed when a photo was shared on social media.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."