HOME
DETAILS
MAL
തിരുവിതാംകൂർ ദേവസ്വം ബോർഡ് അധ്യക്ഷ സ്ഥാനം; പി.എസ് പ്രശാന്തിന്റെ പകരക്കാരനെ ഇന്ന് തീരുമാനിക്കും
November 07, 2025 | 1:25 AM
തിരുവനന്തപുരം: തിരുവിതാംകൂർ ദേവസ്വം ബോർഡ് അധ്യക്ഷ സ്ഥാനത്തേക്കുള്ള പി.എസ് പ്രശാന്തിന്റെ പകരക്കാരനെ ഇന്ന് സിപിഎം പ്രഖ്യാപിക്കും. നിലവിൽ ബോർഡിന്റെ കാലാവധി നീട്ടി നൽകേണ്ടെന്ന് ധാരണയായിട്ടുണ്ട്. ഹരിപ്പാട് മുൻ എംഎൽഎ ടി.കെ ദേവകുമാറിന്റെ പേരാണ് അടുത്ത അധ്യക്ഷ സ്ഥാനത്തേക്ക് സജീവമായി പരിഗണനയിലുള്ളത്. ആറ്റിങ്ങൽ മുൻ എം.പി സമ്പത്ത് അടക്കമുള്ളവർ നേരത്തെ തന്നെ ചർച്ചകളിൽ നിലനിന്നിരുന്നു. ഇന്ന് ചേരുന്ന സംസ്ഥാന സെക്രട്ടറിയേറ്റിൽ അന്തിമ തീരുമാനമാവും. ബോർഡിലേക്കുള്ള സിപിഐ പ്രതിനിധിയായി തിരുവനന്തപുരം ജില്ലാ കൗൺസിൽ അംഗമായ വിളപ്പിൽ രാധാകൃഷ്ണനെയാണ് തീരുമാനിച്ചിട്ടുള്ളത്. എസ്ഐആറിനെതിരെ സുപ്രീംകോടതിയിൽ സർക്കാർ നൽകുന്ന ഹര്ജിയിൽ കക്ഷി ചേരുന്ന കാര്യവും സിപിഎം സെക്രട്ടറിയേറ്റ് യോഗം ചർച്ച ചെയ്യും.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."