HOME
DETAILS

 പൊതു ഇടങ്ങളില്‍ നിന്ന് തെരുവുനായകളെ നീക്കണം, വന്ധ്യംകരിച്ച് ഷെല്‍റ്ററിലേക്ക് മാറ്റണം; രണ്ടാഴ്ചക്കുള്ളില്‍ നടപടിയെടുക്കണമെന്നും സുപ്രിം കോടതി

  
Web Desk
November 07, 2025 | 6:28 AM

supreme court orders removal and sterilization of stray dogs from public places within two weeks

ഡല്‍ഹി: തെരുവുനായ വിഷയത്തില്‍ സുപ്രധാന ഉത്തരവുമായി സുപ്രിം കോടതി. പൊതു ഇടങ്ങളില്‍ നിന്ന് തെരുവ് നായ്ക്കളെ നീക്കണമെന്നാണ് ഉത്തരവ്. വിദ്യാഭ്യാസ സ്ഥാപനങ്ങള്‍, ആശുപത്രി, ബസ് സ്റ്റാന്‍ഡ്, ഡിപ്പോ, റെയില്‍വേ സ്‌റ്റേഷന്‍ തുടങ്ങി പൊതു ഇടങ്ങളില്‍ നിന്നെല്ലാം തെരുവ് നായ്ക്കളെ നീക്കണമെന്നാണ് ഉത്തരവില്‍ പറയുന്നത്. കന്നുകാലികളേയും മാറ്റണമെന്നും നിര്‍ദ്ദേശിക്കുന്നു. പിടികൂടിയ നായകളെ പൊതുവിടങ്ങളില്‍ തുറന്നു വിടരുതെന്നും സുപ്രിം കോടതി സ്വമേധയാ സ്വീകരിച്ച കേസിലാണ് ഇടക്കാല ഉത്തരവില്‍ വ്യക്തമാക്കുന്നു. 

ദേശീയ പാതകളില്‍നിന്ന് കന്നുകാലികളെയും നായകളെയും മാറ്റണം. ഇതിന് സര്‍ക്കാരുകളും ദേശീയപാത അതോറിറ്റികളും നടപടി സ്വീകരിക്കണം. വിദ്യാഭ്യാസ സ്ഥാപനങ്ങളിലടക്കം നായകള്‍ പ്രവേശിക്കാതിരിക്കാന്‍ വേണ്ടിയുള്ള നടപടികള്‍ സ്വീകരിക്കണം. സംസ്ഥാനങ്ങളുടെയും കേന്ദ്രഭരണ പ്രദേശങ്ങളുടെയും ചീഫ് സെക്രട്ടറിമാര്‍ ഇത് കര്‍ശനമായി പാലിക്കുന്നുണ്ടെന്ന് ഉറപ്പുവരുത്തണം -കോടതി ഉത്തരവില്‍ വ്യക്തമാക്കുന്നു. 

അല്ലാത്തപക്ഷം ഉദ്യോഗസ്ഥര്‍ ഉത്തരവാദികള്‍ ആയിരിക്കുമെന്നും കോടതി ചൂണ്ടിക്കാട്ടുന്നു. നിര്‍ദ്ദേശങ്ങള്‍ നടപ്പിലാക്കുന്നതിനായുള്ള പദ്ധതികള്‍ വിശദീകരിച്ച് തല്‍സ്ഥിതി റിപ്പോര്‍ട്ട് 8 ആഴ്ചയ്ക്കുള്ളില്‍ സമര്‍പ്പിക്കണം. നായകള്‍ പ്രവേശിക്കാതിരിക്കാന്‍ വേണ്ടിയുള്ള ഫെന്‍സിങ് ഉറപ്പാക്കണമെന്നും കോടതി ഉത്തരവിട്ടു.

 

the supreme court of india has directed authorities to remove stray dogs from public areas, sterilize them, and relocate them to shelters. the court ordered that the process be completed within two weeks to ensure public safety and animal welfare.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

ഇന്‍ഡിഗോ പ്രതിസന്ധി: ഡി.ജി.സി.എക്ക് വീഴ്ച പറ്റിയോയെന്ന് പരിശോധിക്കും- വ്യോമയാന മന്ത്രി

National
  •  2 days ago
No Image

In Depth Story : ഈ ലോക മനുഷ്യാവകാശ ദിനത്തിൽ കാശ്മീരികളെ ഓർക്കാം; ആർട്ടിക്കിൾ 370 നീക്കിയ ശേഷം 'ഭൂമിയിലെ സ്വർഗ്ഗത്തി'ൽ മാറ്റം ഉണ്ടായോ

National
  •  2 days ago
No Image

'അവള്‍ക്കൊപ്പം' ഹാഷ്ടാഗ് ഐ.എഫ്.എഫ്.കെയില്‍ ഭാഗമാക്കണം; മന്ത്രി സജി ചെറിയാന് കത്ത് 

Kerala
  •  3 days ago
No Image

'ദേഷ്യം വന്നപ്പോള്‍ കല്ലുകൊണ്ട് തലയ്ക്കടിച്ചു, കൊലപാതകം മദ്യലഹരിയില്‍'; ആണ്‍സുഹൃത്തില്‍ നിന്ന് ചിത്രപ്രിയ നേരിട്ടത് ക്രൂര മർദനം, പോസ്റ്റ്‌മോർട്ടം റിപ്പോർട്ട്

Kerala
  •  3 days ago
No Image

യു.കെയില്‍ രേഖകളില്ലാതെ ജോലി; അറസ്റ്റിലായവരില്‍ ഇന്ത്യക്കാരും

International
  •  3 days ago
No Image

ഓടിക്കൊണ്ടിരുന്ന ഓട്ടോയില്‍ 17കാരിക്കെതിരെ ലൈംഗികാതിക്രമം; ഒച്ചവെച്ചപ്പോള്‍ പുറത്തേക്ക് തള്ളയിട്ടു, ഡ്രൈവര്‍ അറസ്റ്റില്‍

National
  •  3 days ago
No Image

രാഹൂല്‍ മാങ്കൂട്ടത്തിലിന് രണ്ടാമത്തെ കേസിലും മുന്‍കൂര്‍ ജാമ്യം

Kerala
  •  3 days ago
No Image

 'അവാര്‍ഡിനെ കുറിച്ച് തനിക്ക് കൃത്യമായ വിവരമില്ലെന്നിരിക്കേ സ്വീകരിക്കുമോ എന്ന ചോദ്യത്തിന് പ്രസക്തിയില്ല' പ്രഥമ സവര്‍ക്കര്‍ പുരസ്‌കാര വിവാദത്തില്‍ തരൂരിന്റെ മറുപടി

National
  •  3 days ago
No Image

കുവൈത്തിൽ കെട്ടിടത്തിന്റെ ഭിത്തി തകർന്ന് രണ്ട് പ്രവാസി തൊഴിലാളികൾ മരിച്ചു

Kuwait
  •  3 days ago
No Image

എല്ലാ ടോള്‍ പ്ലാസകളും ഒഴിവാക്കുമെന്ന് നിതിന്‍ ഗഡ്കരി; സ്വന്തമായി വ്യാജ സര്‍ക്കാര്‍ ഓഫീസും വ്യാജ ടോള്‍ പ്ലാസയും നിര്‍മിക്കുന്ന നാട്ടില്‍ ഇത് സാധ്യമോ എന്ന് സോഷ്യല്‍ മീഡിയ

Kerala
  •  3 days ago